കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൊര്‍ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന്‍ എം ആര്‍ മുരളിക്ക് രണ്ടുലക്ഷംരൂപ നല്‍കിയെന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി ശാന്താ ജയറാമിന്റെ പ്രസ്താവന വിവാദമാവുന്നു. പാര്‍ടിയുടെ തെരഞ്ഞെടുപ്പ്ഫണ്ടില്‍പ്പെടാത്ത ഈ പണം താന്‍ സ്വന്തം കൈയില്‍നിന്നാണ് നല്‍കിയത്. എന്നാല്‍, പണംവാങ്ങിയ മുരളി തനിക്കുവേണ്ടി പ്രചാരണം നടത്തിയില്ലെന്നും ശാന്താ ജയറാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എം ആര്‍ മുരളിയും കോണ്‍ഗ്രസുംതമ്മിലുള്ള ധാരണ തകര്‍ന്നതിനെത്തുടര്‍ന്ന് മുരളിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് വാര്‍ത്താസമ്മേളനം നടത്തിയതെങ്കിലും അത് ശാന്താജയറാമിനുതന്നെ തിരിച്ചടിയായി. തെരഞ്ഞെടുപ്പ്ചട്ടങ്ങള്‍ ലംഘിച്ച് പണം കൊടുത്ത് വോട്ടുവാങ്ങിയതായി സ്ഥാനാര്‍ഥിതന്നെ പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ്. രണ്ടുലക്ഷംരൂപയുടെ കണക്ക് പ്രചാരണത്തിനു ചെലവായ തുകയ്ക്കൊപ്പംചേര്‍ത്തിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ്കമീഷന് കള്ളക്കണക്ക് നല്‍കിയെന്നുള്ള മറ്റൊരു ഗുരുതര കുറ്റത്തിന്റെ വെളിപ്പെടുത്തല്‍കൂടിയാണിത്.
എം ആര്‍ മുരളി ഫോണില്‍ ബന്ധപ്പെട്ട് പോസ്റ്റര്‍ എഴുതാനും പോസ്റ്റര്‍ പതിക്കാനുമൊക്കെയായി ചെലവായ തുക തരണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടുലക്ഷം രൂപ നല്‍കിയതെന്ന് ശാന്താ ജയറാം പറഞ്ഞു. മുരളിയുടെ ഒപ്പമുള്ളവരുടെയും വോട്ടുകള്‍ ലഭിക്കുന്നതിനും പ്രചാരണത്തിനായി മൈക്ക്സെറ്റ്, വാഹനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ക്കുംചേര്‍ത്താണ് തുക ചോദിച്ചത്. ഷൊര്‍ണൂരില്‍ വൈകി സ്ഥാനാര്‍ഥിയായി എത്തിയ തനിക്ക് നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നതായും പറഞ്ഞു. ജനകീയ വികസന സമിതി ചെയര്‍മാന്‍ എം ആര്‍ മുരളിയാണ് ഷൊര്‍ണൂരില്‍ ആദ്യം പ്രചാരണം തുടങ്ങിയത്. പിന്നീട് ശാന്താ ജയറാമിനെ യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കി. അവര്‍ സ്ഥാനാര്‍ഥിത്വത്തില്‍ ഉറച്ചുനിന്നതോടെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് എം ആര്‍ മുരളി പിന്മാറുകയായിരുന്നു.
deshabhimani 120513
No comments:
Post a Comment