ബിഎസ്എന്‍എല്‍ രംഗത്തെ ട്രേഡ്യൂണിയനുകള്‍ ഈ നീക്കത്തെ ചോദ്യംചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തികവരുമാനമില്ലാത്ത സേവനം നിലനിര്‍ത്താന്‍ കേന്ദ്രസഹായം തേടിയെങ്കിലും ബിഎസ്എന്‍എല്‍ ബോര്‍ഡ് ഉചിത തീരുമാനമെടുക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്നാണ് സര്‍വീസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ബിഎസ്എന്‍എല്‍ ഡല്‍ഹി സര്‍ക്കിളിലെ ഉന്നതന്‍ വെളിപ്പെടുത്തി.സേവനം നിര്‍ത്തുന്നതോടെ ടെലിഗ്രാം ജീവനക്കാരെ മൂന്ന് മാസത്തിനുള്ളില്‍ ബിഎസ്എന്‍എല്ലിന്റെ മറ്റ് മേഖലകളിലേക്ക് നിയമിക്കാനാണ് നിര്‍ദേശം. കോടതിരേഖകളുടെ കൈമാറ്റത്തിന്റെ അംഗീകൃതസംവിധാനം ടെലികോം മാത്രമായതിനാല്‍ സര്‍വീസ് നിര്‍ത്തലാക്കുന്നതിന് കോടതിയുടെ അനുമതി ആവശ്യമാണ്. ഉള്‍നാടന്‍ മേഖലയിലെ ഗ്രാമീണര്‍ ഇപ്പോഴും ടെലിഗ്രാം സേവനം സജീവമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. സര്‍വീസ് നിര്‍ത്തലാക്കുന്നതിനുപകരം തപാല്‍വകുപ്പിനു കൈമാറുകയാണ് വേണ്ടതെന്ന വാദവും ശക്തമാണ്.
deshabhimani
No comments:
Post a Comment