വിവാദ ലേഖനം ഗസ്റ്റ് കോളമിസ്റ്റ് എ പി കുഞ്ഞാമുവാണ് തയാറാക്കിയതെന്നും മുസ്ലീം ലീഗിന്റെ അറിവോടെയോ നിര്‍ദേശത്തോടെയോ സംഭവിച്ചതല്ലെന്നും പത്രം വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് പാര്‍ട്ടി ചന്ദ്രികയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലേഖനത്തില്‍ വ്യക്തമാക്കി. എന്‍എസ്എസിനോടോ അതിന്റെ നേതൃത്വത്തോടോ ലീഗിനോ ചന്ദ്രികയ്ക്കോ വെറുപ്പോ, വിദ്വേഷമോ ഇല്ലെന്നും എല്ലാ സമുദായങ്ങളുമായും സാഹോദര്യത്തില്‍ കഴിയണമെന്നത് ലീഗിന്റെയും ചന്ദ്രികയുടെയും നയമാണെന്നും വിശദീകരക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വിവാദ ലേഖനത്തിന്റെ ചുവടുപിടിച്ച് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തും വിധം ചില മാധ്യമങ്ങള്‍ വിഷയം കൈകാര്യ ചെയ്തത് ഖേദകരമാണ്.
എന്‍എസ്എസിനെതിരായ ലേഖനത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. സംഭവം രാഷ്ട്രീയ വിവാദമായതോടെയാണ് ലീഗ് നേതൃത്വം കടുത്ത നിലപാടുമായി രംഗത്തെത്തിയിരിന്നു. ലീഗിന്റെ അഭിപ്രായമല്ല ലേഖനത്തില്‍ പ്രതിഫലിച്ചതെന്ന് നേതാക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി പത്രം വിശദീകരണം നല്‍കിയിരിക്കുന്നത്.
ചന്ദ്രികയുടെ മാപ്പ് പറച്ചില്‍ പരിഹാരമല്ല: സുകുമാരന്‍ നായര്‍
പെരുന്ന: ചന്ദ്രികയുടെ മാപ്പ് പറച്ചില്‍ മാനനഷ്ടത്തിന് പരിഹാരമല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ലേഖനം എന്‍എസ്എസിനെയും മന്നത്ത് പത്മനാഭനേയും തന്നെയും അവഹേളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. "പ്രതിഛായ" എന്ന കോളത്തില്‍ ചന്ദ്രിക പ്രസിദ്ധീകരിച്ച വിവാദ ലേഖനത്തിനെതിരെ എന്‍എസ്എസ് മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ലേഖനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന് വന്നതോടെ പത്രം ഖേദം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്.
deshabhimani
No comments:
Post a Comment