Thursday, June 6, 2013

സൈബര്‍ സിറ്റിക്കായി നല്‍കിയ എച്ച്എംടി ഭൂമി വില്‍ക്കുന്നു

കളമശേരിയില്‍ സൈബര്‍ സിറ്റി ഐടി പദ്ധതിക്കായി മുന്‍ സര്‍ക്കാര്‍ ഹൗസിങ് ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (ബ്ലൂ സ്റ്റാര്‍ റിയല്‍റ്റേഴ്സ്) കൈമാറിയ 70 ഏക്കര്‍ ഭൂമി അവര്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് കമ്പനി പത്രത്തില്‍ പരസ്യം നല്‍കി. ഭൂമി വില്‍പ്പനയ്ക്കോ പങ്കാളിത്ത പദ്ധതിക്കോ ലഭ്യമാണെന്നാണ് പരസ്യത്തില്‍ വ്യക്തമാക്കുന്നത്. എച്ച്എംടി യൂണിറ്റ് ആരംഭിക്കുന്നതിന് "72ല്‍ ജനങ്ങളെ കുടിയിറക്കി സര്‍ക്കാര്‍ പൊന്നുംവിലയ്ക്ക് ഏറ്റെടുത്ത് എച്ച്എംടിക്ക് സൗജന്യമായി നല്‍കിയ ഭൂമിയില്‍ 70 ഏക്കറാണ് സൈബര്‍ പദ്ധതിക്കായി ബ്ലൂ സ്റ്റാറിന് കൈമാറിയത്. എച്ച്എംടിക്കായി ഏറ്റെടുത്ത ഭൂമി സ്വകാര്യകമ്പനിക്ക് വില്‍ക്കാമോ എന്നതുസംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് ആര്‍ ബന്നൂര്‍മഠും ജസ്റ്റിസ് കുര്യന്‍ ജോസഫും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വില്‍പ്പന ശരിവച്ചിരുന്നു.

പദ്ധതിക്കായി 2008 ജനുവരി 19ന് തറക്കല്ലിട്ടെങ്കിലും അഞ്ചു വര്‍ഷത്തിനിപ്പുറവും നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാന്‍ കമ്പനിക്കു കഴിഞ്ഞില്ല. പദ്ധതി യാഥാര്‍ഥ്യമായാല്‍ 66,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു. 70 ഏക്കര്‍ ഭൂമി 91 കോടി രൂപയ്ക്കാണ് ബ്ലൂ സ്റ്റാറിന് നല്‍കിയത്. എന്നാല്‍, നിലവില്‍ സ്ഥലത്തെ വാണിജ്യപ്രാധാന്യം വ്യക്തമാക്കിയ വിശദമായ പരസ്യമാണ് കമ്പനി നല്‍കിയിട്ടുള്ളത്. സ്ഥലത്തിനുള്ള പാരിസ്ഥിതിക അനുമതി, സ്ഥലത്തിന്റെ വടക്കുഭാഗത്ത് 20 മീറ്റര്‍ റോഡ്, എച്ച്എംടി ഫാക്ടറിക്കു സമീപം, ദേശീയപാത 47, 17 എന്നിവയുമായുള്ള സാമീപ്യം, കളമശേരിക്കും വല്ലാര്‍പാടത്തിനുമിടയിലെ നാലുവരിപ്പാത, നെടുമ്പാശേരി വിമാനത്താവളത്തിന് 20 കിലോമീറ്റര്‍ പരിധി, സീപോര്‍ട്ടില്‍നിന്നുള്ളത് 25 കി.മീറ്റര്‍ ദൂരം, റെയില്‍വേസ്റ്റേഷനിലേക്ക്് 18 കിലോമീറ്റര്‍ ദൂരം തുടങ്ങിയ സവിശേഷതകള്‍ സ്ഥലത്തിന്റെയും എച്ച്എംടി റോഡിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ പരസ്യത്തില്‍ വിശദമാക്കിയിട്ടുണ്ട്. സ്ഥലം വില്‍ക്കുന്നതിനുള്ള കമ്പനിയുടെ നീക്കം ഇപ്പോള്‍ത്തന്നെ വിവാദം ഉയര്‍ത്തിയിട്ടുണ്ട്.

deshabimani

4 comments:

  1. എച്ച് എം ടി ഭൂമി വില്ക്കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ച അന്നത്തെ ഇടതുപക്ഷ മുന്നണി സർക്കാരിന് ഈ വിഷയത്തിൽ ഉത്തരവാദിത്വം ഇല്ലെ? ഹൈക്കോടതിയ്ക്ക് മാത്രമാണോ ഈ വിഷയത്തിൽ ഉത്തരവാദിത്വം? സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ എച്ച് എം ടി ഭൂമി വില്പനയെ എതിർത്തവർ മാപ്പ് പറയണം എന്ന് അന്നത്തെ വ്യവസായവകുപ്പ മന്ത്രി ആവശ്യപ്പെട്ടിരുന്നു (http://jagrathablog.blogspot.in/2010/01/blog-post_09.html) അന്ന് വില്പനയെ അനുകൂലിച്ചവർ ഇന്ന് മാപ്പ് പറയാൻ തയ്യാറുണ്ടോ?

    ReplyDelete
  2. http://www.facebook.com/oliyambukal/posts/344116425717495 please read this also

    ReplyDelete
  3. മാരീചന്റെ ലേഖനം ഞാൻ ജി+ൽ നേരത്തെ വായിച്ചു എന്റെ കമന്റും ഇട്ടു. ബ്ലൂസ്റ്റാർ റിയൽട്ടേഴ്സിന്റെ സൈബർ സിറ്റി പ്രൊജക്റ്റ് കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ ഐ ടി പദ്ധതികളിൽ ഒന്നായി പലസ്ഥലത്തും അവതരിപ്പിച്ചിട്ടുണ്ട്. ഈ ലേഖനത്തിൽ പറയുന്നതുപോലെയാണെങ്കിൽ ഈ പ്രൊജക്റ്റിൽ സർക്കാറിന്റെ റോൾ എന്താണ്?

    ReplyDelete
  4. https://plus.google.com/100206232976445385141/posts/jdkDwfAw1cu

    ReplyDelete