Monday, October 26, 2020

തിരൂരിൽ കോൺഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തിൽ ബിജെപി പ്രവർത്തകൻ; ഗ്രൂപ്പ്‌ തിരിഞ്ഞ്‌ അടി

 തിരൂർ > തിരുന്നാവായ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പങ്കെടുത്തത് സംഘർഷത്തിനിടയാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജു മഠത്തിലിന്റെ പേര് ബിജെപി പ്രവർത്തകൻ നിര്‍ദേശിച്ചതോടെയാണ്‌  ബഹളത്തിലേക്കും തുടർന്ന് സംഘർഷത്തിനും ഇടയാക്കിയത്‌. പതിനൊന്നാം വാര്‍ഡ് യോഗത്തിലാണ്‌  ഔദ്യോഗികപക്ഷത്തെ അനുകൂലിക്കുന്ന ആളായി ബിജെപി പ്രവര്‍ത്തകന്‍ പ്രവീൺ പങ്കെടുത്തത്.

ബ്ലോക്ക് പ്രസിഡന്റ് സി മൊയ്തീന്‍, മണ്ഡലം പ്രസിഡന്റ് മുള്ളക്കല്‍ മുഹമ്മദലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം‌.  സ്ഥാനാര്‍ഥിയായി കെ പി ലത്തീഫിനെ സി പി നിസാര്‍ നിര്‍ദേശിച്ചു. സോളമന്‍ പിന്താങ്ങുകയുംചെയ്തു. എന്നാല്‍, ഔദ്യോഗികപക്ഷത്തുനിന്ന്‌  ഷാജു മഠത്തിലിന്റെ പേര് മണ്ഡലം സെക്രട്ടറി സി പി ഇബ്രാഹിം നിര്‍ദേശിച്ചു.  ബിജെപി പ്രവര്‍ത്തകന്‍ പ്രവീൺ  പിന്താങ്ങി. 

ബിജെപി പ്രവര്‍ത്തകൻ യോഗത്തിനെത്തിയത്‌ എതിർവിഭാഗം കോണ്‍ഗ്രസുകാർ  ചോദ്യംചെയ്തു.  ബിജെപി പ്രവര്‍ത്തകന്‍ പിടിക്കപ്പെട്ടതോടെ ഷാജു മഠത്തില്‍  കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതാണ്‌   സംഘർഷത്തിനിടയാക്കിയത്‌. കെ പി ലത്തീഫിനെ അനുകൂലിക്കുന്നവര്‍ യോഗത്തില്‍നിന്ന്  ഇറങ്ങിപ്പോയി. തുടര്‍ന്ന് ലത്തീഫിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

No comments:

Post a Comment