Saturday, October 24, 2020

വിലസൂചിക പുതുക്കൽ തട്ടിപ്പ്‌: സിഐടിയു

 തൊഴിലാളികൾക്ക്  അർഹമായ ക്ഷാമബത്ത നിഷേധിക്കുംവിധമാണ്‌ കേന്ദ്രസർക്കാർ ഉപഭോക്‌തൃ വിലസൂചികയുടെ അടിസ്ഥാനവർഷം പുതുക്കിയതെന്ന്‌ സിഐടിയു പ്രസ്‌താവനയിൽ പറഞ്ഞു. സൂചികയിൽ ഭക്ഷണച്ചെലവിനു നൽകുന്ന വെയ്‌റ്റേജ്‌ 46.2 ശതമാനത്തിൽനിന്ന്‌ 39 ആയി കുറച്ചു. മാന്ദ്യകാലത്തും ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം ഉയർന്നത്‌ സർക്കാർ മറച്ചുവച്ചു.

നോട്ടുകൾ അസാധുവാക്കിയതിനാൽ  സാമ്പത്തികരംഗം മാന്ദ്യത്തിലായി വിലസൂചിക ഇടിഞ്ഞ 2016 അടിസ്ഥാനവർഷമായി  നിശ്ചയിച്ചത്‌ പ്രത്യാഘാതം ലഘൂകരിക്കാനാണ്‌. അടിസ്ഥാനവർഷം പുതുക്കിയപ്പോൾ ലിങ്കിങ്‌ ഫാക്ടർ(രണ്ട്‌ കാലഘട്ടത്തെ സൂചികകളെ ബന്ധപ്പെടുത്താനുള്ള സംഖ്യ)  2.88 ആയി കുറഞ്ഞു. മുൻകാലങ്ങളിൽ 4.9(1960–-82), 4.63(1982–-2001) വീതമായിരുന്നു ഇത്‌. ഇത്തരം ദ്രോഹനടപടികൾക്ക്‌ എതിരെ പ്രതിഷേധിക്കണമെന്നും നവംബർ 26ന്റെ പണിമുടക്ക്‌ വിജയിപ്പിക്കണമെന്നും സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു.

No comments:

Post a Comment