Wednesday, October 28, 2020

എം ശിവശങ്കർ ഇ ഡി കസ്‌റ്റഡിയിൽ

 സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയതിന്‌ പിന്നാലെ അദ്ദേഹത്തെ ഇ ഡി കസ്‌റ്റഡിയിലെടുത്തു. വഞ്ചിയൂരിലെ ത്രിവേണി ആയുർവേദാശുപത്രിയിലെത്തിയാണ്‌  ഇ ഡി ഉദ്യോഗസ്ഥർ കസ്‌ററഡിയിലെടുത്ത്‌. 10. 45 ഓടെ കസ്‌റ്റഡിയിലെടുത്ത്‌ കൊച്ചിയിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു.

 എൻഫോഴസ്‌മെൻറ്‌ ഡയറക്‌ടറേറ്റും കസ്‌റ്റംസും രജിസ്‌റ്റർ ചെയത്‌ കേസുകളിൽ ശിവശങ്കർ  നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളുകയും  അറസ്‌റ്റിന്‌ തടസമില്ലെന്ന്‌ ഹൈക്കോടതി വ്യക്തമാക്കിയതിന്‌ പിന്നാലെ ഇഡി യുടെയും കസ്‌റ്റംസിന്റെയും ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തുകയായിരുന്നു. 

ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എൻഫോഴ്സ്മെൻറും കസ്റ്റംസും എതിർത്തിരുന്നു. സ്വർണക്കടത്തിന്റെ ഗൂഡാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടന്നും സ്വപ്ന ഒരു കരു മാത്രമാണന്നും എൻഫോഴ്സ്മെൻറ് ചൂണ്ടിക്കാട്ടി.ലോക്കറിൽ വെച്ചിരിക്കുന്നത് കള്ള കടത്തിന് കൂട്ട് നിന്നതിനു കിട്ടിയ ലാഭമാണ് കള്ളക്കടത്ത് സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന കാര്യം ആണ്. വിട്ടുവീഴ്ച ചെയ്യാനാവില്ല. ശിവശങ്കറിൻ്റെ പങ്ക് കൃത്യമായി  മനസ്സിലാക്കാനാണ് ശ്രമിക്കുന്നത്.

സ്വപ്ന, ശിവശങ്കറിന്റെ നിയന്ത്രണത്തിൽ  ആയിരുന്നു. മുതിർന്ന സിവിൽ ഉദ്യോഗസ്ഥൻ ആണ് ശിവശങ്കർ. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണത്തെകാര്യമായി  ബാധിക്കും. ജാമ്യം നൽകരുതെന്നും കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം  ദുരുപയോഗിച്ചു എന്നും എൻഫോഴ്‌സ് മെൻറ് ചൂണ്ടിക്കാട്ടിയിരുന്നു.

ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളി

കൊച്ചി> സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. രണ്ട്‌ മുൻകൂർ ജാമ്യഹർജികളാണ്‌ തള്ളിയത്‌. എൻഫോഴസ്‌മെൻറ്‌ ഡയറക്‌ടറേറ്റും കസ്‌റ്റംസും രജിസ്‌റ്റർ ചെയത്‌ കേസുകളിലാണ്‌ ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷകൾ നൽകിയിരുന്നത്‌. അറസ്‌റ്റിന്‌ തടസമില്ലെന്നും കോടതി വ്യക്‌തമാക്കി.

ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എൻഫോഴ്സ്മെൻറും കസ്റ്റംസും എതിർത്തിരുന്നു. സ്വർണക്കടത്തിന്റെ ഗൂഡാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടന്നും സ്വപ്ന ഒരു കരു മാത്രമാണന്നും എൻഫോഴ്സ്മെൻറ് ചൂണ്ടിക്കാട്ടി.ലോക്കറിൽ വെച്ചിരിക്കുന്നത് കള്ള കടത്തിന് കൂട്ട് നിന്നതിനു കിട്ടിയ ലാഭമാണ് കള്ളക്കടത്ത് സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന കാര്യം ആണ്. വിട്ടുവീഴ്ച ചെയ്യാനാവില്ല. ശിവശങ്കറിൻ്റെ പങ്ക് കൃത്യമായി  മനസ്സിലാക്കാനാണ് ശ്രമിക്കുന്നത്.

സ്വപ്ന, ശിവശങ്കറിന്റെ നിയന്ത്രണത്തിൽ  ആയിരുന്നു. മുതിർന്ന സിവിൽ ഉദ്യോഗസ്ഥൻ ആണ് ശിവശങ്കർ. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണത്തെകാര്യമായി  ബാധിക്കും. ജാമ്യം നൽകരുതെന്നും കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം  ദുരുപയോഗിച്ചു എന്നും എൻഫോഴ്‌സ് മെൻറ് ചൂണ്ടിക്കാട്ടി.

വാട് സാപ് സന്ദേശം വെച്ച് ചോദ്യം ചെയ്തപ്പോൾ പലതും അറിയില്ല എന്നാണ് ശിവശങ്കർ പറയുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റിനെ എന്തിന് പരിചയപ്പെടുത്തി എന്ന് പറയുന്നില്ല. ഇഡി ചൂണ്ടിക്കാട്ടി .

കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി 28 വരെ  അറസ്റ്റ് ചെയ്യരുതെന്ന്  അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയിരുന്നു.നിലവിൽ നടുവേദനയെ തുടർന്ന്‌ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്‌ ശിവശങ്കർ.

No comments:

Post a Comment