Wednesday, May 19, 2021

തൊഴിലാളി നേതാവ്‌ 
ഇനി ഡെപ്യൂട്ടി സ്‌പീക്കർ

അടൂരിൽനിന്ന്‌ മൂന്നാം തവണയാണ്‌ ചിറ്റയം ഗോപകുമാർ (56) എംഎൽഎ ആകുന്നത്‌.  കൊല്ലം പനയറ ചിറ്റയം  സ്വദേശിയാണ്‌.  കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിൽ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. 

കർഷകത്തൊഴിലാളി ഫെഡറേഷൻ കൊല്ലം ജില്ലാ സെക്രട്ടറി, എഐടിയുസി സംസ്ഥാന വർക്കിങ്‌ കമ്മിറ്റിയംഗം, കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സംസ്ഥാന സെക്രട്ടറി, ആശാവർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, പട്ടികജാതി വികസന കോർപറേഷൻ സ്‌റ്റാഫ് യൂണിയൻ പ്രസിഡന്റ്, കെടിഡിസി എംപ്ലോയിസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 1995 ൽ കൊട്ടാരക്കര  പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ സി ഷേർലിഭായി (ഹൈക്കോടതി മുൻ കോർട്ട് ഓഫീസർ). മക്കൾ: എസ്‌ ജി അമൃത (അധ്യാപിക), എസ്‌ ജി അനുജ (വിദ്യാർഥിനി).

No comments:

Post a Comment