Saturday, August 21, 2010

മനോരമയുടെ പുതിയ 'റിയാലിറ്റി ഷോ'

സ്വകാര്യമേഖലയില്‍ ലഭിച്ച ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപകനിയമനനത്തിന് 30 ലക്ഷംരൂപ വീതം സ്വകാര്യമാനേജ്‌മെന്റുകള്‍ കോഴ വാങ്ങുന്നുവെന്നും ഇതുവഴി 500 കോടിരൂപ സമാഹരിക്കുന്നു എന്നും മലയാള മനോരമയുടെ കണ്ടുപിടിത്തം. എന്നാല്‍, ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനു മാത്രമേ സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിനട്ടുള്ളൂ. സ്ഥിരം നിയമനനത്തിനുള്ള ഉത്തരവ് ഇതുവരെ ഇറനങ്ങിയിട്ടില്ല. ഗസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ 30 ലക്ഷം രൂപ വീതം കോഴ വാങ്ങുന്നുവെന്നത് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് മനോരമയുടെ സംഭാവന. ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് സര്‍ക്കാര്‍ പ്രതിനിധികളുടെ കമ്മിറ്റിയുടെ ആവശ്യവുമില്ല. സ്ഥിരനിയമനത്തിന് പത്രപ്പരസ്യവും ഇന്റര്‍വ്യൂബോര്‍ഡുമുണ്ടാകും.

മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാനാണ് പുതിയ പ്ളസ്ടു സ്കൂളുകള്‍ അനുവദിച്ചത് സാധാരണനക്കാര്‍ ഹൃദയംതുറന്ന് സ്വീകരിക്കുകയായിരുന്നു. 181 ഹയര്‍സെക്കന്‍ഡറി സ്കൂളാണ് അനുവദിച്ചത്. ഇതില്‍ 30 എണ്ണം സര്‍ക്കാര്‍മേഖലയിലാണ്. മറ്റുള്ളത് എയ്ഡഡും. മാനദണ്ഡം പാലിച്ച് വ്യത്യസ്ത തലങ്ങളിലെ വിദഗ്ധസമിതികളുടെ സൂക്ഷ്മപരിശോധനയ്നക്കുശേഷമാണ് സ്കൂളുകള്‍ അനുവദിച്ചത്. ഇതു സംബന്ധിച്ച് ആക്ഷേപമുയര്‍ന്നിട്ടുമില്ല. പുതിയ സ്കൂളുകളില്‍ 48 ശതമാനം മനോരമ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിനാണ്. ന്യൂനപനക്ഷസമുദായങ്ങള്‍ക്കാകെഅനുവദിച്ചത് 90 സ്കൂള്‍. ഇവിടങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനനത്തിന് കോഴ വാങ്ങിയിട്ടുണ്ടെങ്കില്‍ ന്യൂനപക്ഷസമുദായങ്ങളുടെ സ്കൂള്‍ മാനേജ്‌മെന്റുകളുടെ കീശയില്‍ 300 കോടിരൂപയെങ്കിലും വന്നിരിക്കണം.

സ്വകാര്യസ്കൂളുകളില്‍ അധ്യാപകനിയമനത്തിന് കോഴ വാങ്ങുന്നത് അവസാനിപ്പിക്കാനാണ് നിയമനം പിഎസ്സിക്ക് വിടണമെന്ന് ഇടതുപക്ഷനേതാക്കളും പുരോഗമന അധ്യാപകസംഘടനകളും നിരന്തരം ആവശ്യപ്പെടുന്നത്. പിഎസ്സിക്ക് വിടുന്നത് സ്വകാര്യമാനേജ്‌മെന്റുകള്‍ക്കും ന്യൂനപക്ഷവിദ്യാഭ്യാസ ഉടമകള്‍ക്കും കൂച്ചുവിലങ്ങിടുന്നതാണെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രചാരണത്തിനിറങ്ങിയത്.

പുതിയ സ്കൂളുകളില്‍ രണ്ടു തസ്തിക സിപിഐ എം വാങ്ങുന്നുവെന്നാണ് കല്ലുനച്ച നുണകളില്‍ ഒന്ന്. ഒരിടത്തും ഇങ്ങനെയൊരു പരാതിയില്ല. അതേയവസരത്തില്‍ അധ്യാപകനിയമനം ലഭിനക്കുന്നവരില്‍ ഒരുപങ്ക് കമ്യൂണിസ്റ്റുകാരുടെയോ കോണ്‍ഗ്രസുകാരുടെയോ ഒരുപാര്‍ടിയിലും പെടാത്തവരുടെയോ കുടുംബങ്ങളില്‍നിന്നുണ്ടാകുക കേരളത്തിലെ സാഹചര്യത്തില്‍ സ്വാഭാവികം. നാലാണ്ട് പിന്നിട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നല്ല പുരോഗതിയാണ് ആര്‍ജിച്ചത്. ഇതിനെ കരിതേക്കുന്നതിനാണ് വ്യാജവാര്‍ത്തകള്‍ ഒഴുക്കുന്നത്.
(ആര്‍ എസ് ബാബു)

ദേശാഭിമാനി 21082010

2 comments:

  1. സ്വകാര്യസ്കൂളുകളില്‍ അധ്യാപകനിയമനത്തിന് കോഴ വാങ്ങുന്നത് അവസാനിപ്പിക്കാനാണ് നിയമനം പിഎസ്സിക്ക് വിടണമെന്ന് ഇടതുപക്ഷനേതാക്കളും പുരോഗമന അധ്യാപകസംഘടനകളും നിരന്തരം ആവശ്യപ്പെടുന്നത്. പിഎസ്സിക്ക് വിടുന്നത് സ്വകാര്യമാനേജ്‌മെന്റുകള്‍ക്കും ന്യൂനപക്ഷവിദ്യാഭ്യാസ ഉടമകള്‍ക്കും കൂച്ചുവിലങ്ങിടുന്നതാണെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രചാരണത്തിനിറങ്ങിയത്.

    ReplyDelete
  2. :) ഗസ്റ്റ് പോസ്റ്റില്‍ പണം വാങ്ങില്ല പോലും.... ബാബു ഏത് ലോകത്താണാവോ ജീവിക്കുന്നത്? മനോരമയെ വിട്ട് കളയുന്നു... പക്ഷേ അനുഭവത്തില്‍ നിന്ന് പറയട്ടെ, മിക്കയിടങ്ങളിലും ഈ പോസ്റ്റില്‍ കയറുന്നവരാണ് ഭാവിയില്‍ സ്ഥിരം അദ്ധ്യാപക തസ്തികയില്‍ ഉണ്ടാകുക. മാറ്റം വരുന്നുവെങ്കില്‍ അതിനര്‍ത്ഥം ആ ഗസ്റ്റ് മാനേജ്മെന്റിന് “ഇഷ്ടമില്ലാത്ത” ആളായിരുന്നു എന്നാണ്....

    പി.എസ്സ്.സി. നിയമനങ്ങളില്‍ “ഒന്നും” നടക്കുന്നില്ല എന്നാണോ! പരീക്ഷ പേപ്പറീല്‍ തുടങ്ങുന്ന കള്ളക്കളി വാര്‍ത്തകള്‍ എത്രയെണ്ണം പുറത്ത് വന്നു... ഒരേ വീട്ടില്‍ തന്നെ നാലും അഞ്ചും റാങ്കുകള്‍ വരെ കേരളം കണ്ടില്ലേ!!! പിന്നെ തമ്മില്‍ ഭേദം തൊമ്മന്‍, അത്രയേയുള്ളൂ‍.... റെയില്വേ ബോര്‍ഡ് എക്സാമിന്റെ ഉള്ള് കള്ളി പുറത്ത് വന്നതേയുള്ളൂ...

    വിദ്യാഭ്യാസ മേഖല പണം ഉണ്ടാക്കുവാനുള്ളതായി മാറി കഴിഞ്ഞു. അതില്‍ നിന്ന് രക്ഷപ്പെടുത്തുവാന്‍ ഇന്ന് ആര്‍ക്കും കഴിയില്ല.....

    ഒളിക്യാമറകളിലൂടെ അടുത്ത് തന്നെ കേരളത്തിലെ ഈ കള്ള കളികള്‍ പുറത്ത് വരുമെന്ന് കരുതാം... അതിനുള്ള തന്റേടം ഏത് മാധ്യമം കാട്ടുമെന്ന് കാത്തിരിക്കാം.... തെളിവാണല്ലോ പ്രധാനം...

    ReplyDelete