Monday, August 9, 2010

കെ.എസ്.യുവിന്റെ ദയനീയ പതനം

കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സമീപകാലത്ത് നടന്ന ഏറ്റവും നാശകാരിയായ ആക്രമണത്തിനാണ് കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജ് കഴിഞ്ഞ ദിവസം വേദിയായത്. അധ്യാപിക ഷീല എം ജോസഫ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. അധ്യാപകനും തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറുമായ ജോസ് ജെ എടവൂരിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു കാറും തകര്‍ത്തു. കോളേജിലെ 232 ഗ്ളാസ് ജനല്‍ തകര്‍ത്തു എന്നാണ് വാര്‍ത്ത. വിദ്യാര്‍ഥികളുടെ പൊതുവായ ഏതെങ്കിലും പ്രശ്നവുമായി ബന്ധപ്പെട്ടല്ല ആക്രമണം. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു എന്നതാണ് പ്രകോപനത്തിന് കാരണം.

അക്രമം നടത്തിയത് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ്. ഒരു സ്വകാര്യ സ്വാശ്രയ കോളേജില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും അവിശ്വാസത്തിന്റെ കുഴിയില്‍തള്ളി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതിനെതിരെയുണ്ടായ പ്രതികരണം ഭീകരപ്രവര്‍ത്തനമെന്നപോലെ കൊണ്ടാടിയ പല മാധ്യമങ്ങളും ശ്രീകണ്ഠപുരത്തെ അക്രമം കണ്ടില്ല.

ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയെന്നവകാശപ്പെട്ട കെ.എസ്.യുവിന്റെ പതനം പൂര്‍ത്തീകരണത്തോടടുക്കുന്നതിന്റെ ലക്ഷണമാണ് ശ്രീകണ്ഠപുരത്തെ യൂണിയന്‍ തെരഞ്ഞെടുപ്പുഫലം. തങ്ങളുടെ ശക്തികേന്ദ്രമായി കെ.എസ്.യു ഉദ്ഘോഷിക്കാറുള്ള കോളേജാണത്. അവിടെ ഇക്കുറി വിദ്യാര്‍ഥികള്‍ നിഷ്കരുണം കെ.എസ്.യുവിനെ തോല്‍പ്പിച്ചു. ദയനീയവും സമ്പൂര്‍ണവുമായ പരാജയത്തിന്റെ രോഷം തീര്‍ക്കാന്‍ പേപിടിച്ച് അക്രമക്കൂത്താടാനാണ് ആ സംഘടന തയ്യാറായത്. ഗാന്ധിയന്‍ സംഘടനക്കാര്‍ മദ്യപിച്ച് ലക്കുകെട്ട് നടത്തുന്ന പേക്കൂത്തുമൂലം മലേയോരമേഖലയിലെ ആ കോളേജില്‍ അധ്യയനം മുടങ്ങിയിരിക്കയാണ്. ക്യാമ്പസ് രാഷ്ട്രീയം അപകടകരമെന്നു പറഞ്ഞ് എസ്എഫ്ഐക്കെതിരെ യുദ്ധം നടത്തുന്ന ചില ശക്തികള്‍തന്നെയാണ് കെ.എസ്.യു-യൂത്ത് അക്രമത്തിന്റെ സംരക്ഷകര്‍ എന്നത് വിചിത്രമാണ്. കലാലയങ്ങളെയും പുതിയ തലമുറയുടെ മനസ്സിനെയും മലിനപ്പെടുത്തുന്ന; കലുഷമാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ പൊതുസമൂഹവും വിദ്യാര്‍ഥികള്‍ വിശേഷിച്ചും ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.

എല്ലാത്തരം സങ്കുചിത ശക്തികളെയും അണിനിരത്തിയിട്ടും ശക്തികേന്ദ്രങ്ങളില്‍പോലും തിരിച്ചടി ഏറ്റുവാങ്ങേണ്ടിവന്ന കെ.എസ്.യു അനാവരണംചെയ്യുന്നത് മാതൃസംഘടനയായ കോണ്‍ഗ്രസിന്റെ ദയനീയാവസ്ഥ തന്നെയാണ്. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ നേടിയ അത്യുജ്വല വിജയം പുതിയ തലമുറ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്. വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയമുണ്ടാകുന്നതിനെയല്ല, വിദ്യാര്‍ഥി രാഷ്ട്രീയത്തെ അക്രമത്തിന്റെയും അരുതായ്മകളുടെയും വേദിയാക്കുന്ന രാഷ്ട്രീയത്തെയാണ് എതിര്‍ക്കേണ്ടത്. ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചാവേറുകളായി പിഞ്ചുകുട്ടികളെ തെരുവിലേക്കിറക്കിയവരാണ് കെ.എസ്.യുവിന്റെ രാഷ്ട്രീയ യജമാനന്മാര്‍. അവരുടെ സംസ്കാരം ഇത്തരം നെറിയില്ലാത്ത ആക്രമണങ്ങളുടേതുമാണ്. ഇത്തരക്കാരെ ക്യാമ്പസുകളില്‍ ഒറ്റപ്പെടുത്താന്‍ വിദ്യാര്‍ഥികളുടെ സംഘടിതമായ മുന്നേറ്റമുണ്ടാകേണ്ടതുണ്ട്. ശ്രീകണ്ഠപുരം കോളേജില്‍ അക്രമം കാട്ടിയ ഒരാളും രക്ഷപ്പെട്ടുകൂടാ. അത് ഉറപ്പാക്കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കോളേജ് അധികൃതരും പൊലീസും ഒത്തൊരുമിച്ച് നീങ്ങണം. കെ.എസ്.യുവിനൊപ്പം നില്‍ക്കുന്ന പ്രതിലോമ ആശയങ്ങള്‍ പേറുന്ന സംഘടനകളെ തുറന്നുകാട്ടുന്നതും ഗൌരവമുള്ള കര്‍ത്തവ്യമാണ്.

ദേശാഭിമാനി മുഖപ്രസംഗം 09082010

4 comments:

  1. കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സമീപകാലത്ത് നടന്ന ഏറ്റവും നാശകാരിയായ ആക്രമണത്തിനാണ് കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജ് കഴിഞ്ഞ ദിവസം വേദിയായത്. അധ്യാപിക ഷീല എം ജോസഫ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. അധ്യാപകനും തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറുമായ ജോസ് ജെ എടവൂരിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു കാറും തകര്‍ത്തു. കോളേജിലെ 232 ഗ്ളാസ് ജനല്‍ തകര്‍ത്തു എന്നാണ് വാര്‍ത്ത. വിദ്യാര്‍ഥികളുടെ പൊതുവായ ഏതെങ്കിലും പ്രശ്നവുമായി ബന്ധപ്പെട്ടല്ല ആക്രമണം. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു എന്നതാണ് പ്രകോപനത്തിന് കാരണം.

    ReplyDelete
  2. അപ്പൊ CMS കോളേജില്‍ നടന്നതെന്താ സഖാവേ? അവിടെ ഉടഞ്ഞ ജനല്‍ ചില്ലുകളുടെ കണക്കു കൂടി ഒന്നെടുത് നോക്കു, വെറുതെ ഒരു തമാശക്ക്.. അവിടെ നടന്നത് studentsinte പൊതുവായ ആവശ്യത്തിനു വേണ്ടിയായിരുന്നോ?? ഒരു നേതാവിനെ (ആദ്യത്ത്തിനു attendance ഇല്ലായിരുന്നു എന്ന് കേള്‍ക്കുന്നു, സത്യം അറിയില്ല) പരീക്ഷ എഴുതിക്കില്ല എന്ന് പറഞ്ഞതിന് അവിടെ എന്തൊക്കെ നശിപ്പിച്ചു?

    ReplyDelete
  3. നേതാവേ, അപ്പറഞ്ഞത് കാര്യം! താങ്കള്ക്കു സത്യം അറിയില്ല എന്നതാണല്ലോ പരമമായ സത്യം!!

    ReplyDelete
  4. i hope those who wreck the college know the truth.. at least they shud know

    ReplyDelete