Saturday, August 21, 2010

മാതൃഭൂമിയുടെ ദുഷ്‌ടലാക്ക്

പിഡിപി ചെയർമാന്‍ അബ്‌ദുൾനാസർ മഅ്ദനിയുടെ അറസ്‌റ്റ് നീണ്ടുപോയെന്നാരോപിച്ച് 'എന്തിനായിരുന്നു ഈ നാടകം' എന്ന തലക്കട്ടിൽ മാതൃഭൂമി ആഗസ്ത് 18ന് എഴുതിയ മുഖപ്രസംഗം ആ പത്രത്തിന്റെ ദുഷ്‌ടലാക്കും പ്രതികാരമനോഭാവവും രാഷ്‌ടീയവിദ്വേഷവും ധാർമികമായ അധഃപതനവും ഒരേപോലെ വെളിപ്പെടുത്താന്‍ പര്യാപ്തമാണെന്ന് ഖേദത്താടെ പറയട്ടെ. "പിഡിപി ചെയർമാന്‍ അബ്‌ദുൾ നാസർ മഅ്ദനിയുടെ അറസ്‌റ്റ് ഇത്രയും നീളാന്‍ കാരണം കേരളസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അക്ഷന്തവ്യമായ കാപട്യമാണെന്ന് വ്യൿതമായിരിക്കുന്നു'' എന്നാണ് മുഖപ്രസംഗത്തിലെ ആദ്യവാചകം. കാപട്യം എന്താണെന്ന് പക്ഷെ പറയുന്നില്ല.

ഇതുമായി ബന്ധപ്പെട്ട യഥാർഥ വസ്തുതകൾ എന്താക്കെയാണെന്ന് ആഭ്യന്തരമന്ത്രിയുടെ ലേഖനത്തിൽ സംശയരഹിതമായി വിശദീകരിച്ചിട്ടുണ്ട്. 2008ൽ ബംഗളൂരുവിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ മഅ്ദനിയെ പ്രതിയാക്കുന്നത് മാസങ്ങൾക്കുമുമ്പാണ്. അതിന്റെ ന്യായാന്യായങ്ങൾ കോടതിയുടെ പരിഗണനയ്ക്ക് വരുന്ന വിഷയമാകയാൽ ഇവിടെ പരാമർശിക്കുന്നില്ല.

മഅ്ദനിയെ അറസ്‌റ്റ്ചെയ്യാത്തത് സംബന്ധിച്ച് കോടതിയിൽനിന്ന് രൂക്ഷമായ വിമർശം വന്നപ്പാഴാണ് അറസ്‌റ്റ്ചെയ്യുന്നതിന് കർണാടക പൊലീസിന്റെ ഒരു സിഐയും രണ്ട് കോൺ‌സ്‌റ്റബിൾമാരും ആഗസ്ത് 10ന് വൈകിട്ട് കൊല്ലം ജില്ലാ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചത്. ഈ ഉദ്യോഗസ്‌ഥർ ആദ്യം കൊച്ചിയിൽ വരികയും കൊച്ചി മുതൽ ചാനലുകളുടെ അകമ്പടിയോടെ കൊല്ലത്തെത്തുകയുമായിരുന്നെന്ന് കേരള ആഭ്യന്തരമന്ത്രി പറയുന്നു. സാധാരണഗതിയിൽ ഒരു പ്രതിയെ പിടികൂടാന്‍ സ്വീകരിക്കുന്ന മാർഗങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു ഈ നടപടിക്രമം.

ആഗസ്ത് 12ന് കർണാടക ആഭ്യന്തരമന്ത്രി കേരള ആഭ്യന്തരമന്ത്രിയെ ബന്ധപ്പെടുകയും അറസ്‌റ്റ് നടത്താനാവശ്യമായ സഹായം ആവശ്യപ്പടുകയും ചെയ്തു. ഇതേ സന്ദർഭത്തിലാണ് രാഷ്‌ടപതിയുടെ മൂന്നുദിവസത്ത കേരളസന്ദർശനം. അതുകാരണം കേരള പൊലീസിന് രാഷ്‌ടപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മൂന്നുദിവസവും ആഗസ്ത് 15ന് സ്വാതന്ത്യദിനം സംബന്ധിച്ചും വളരെയേറെ ഗൌരവമുള്ള ചുമതലകൾ നിർവഹിക്കാനുണ്ടെന്നും 15 കഴിഞ്ഞാൽ സഹായിക്കാമെന്നും കേരള ആഭ്യന്തരമന്ത്രി അറിയിച്ചു. ആഗസ്ത് പതിനാലോടെ അന്‍വാർശേരി പൊലീസ് വലയം ചെയ്തുകഴിഞ്ഞിരുന്നു. മഅ്ദനി പുറത്ത് പോകാതിരിക്കുന്നതിനും പുറത്തുനിന്ന് ആളുകൾ അകത്ത് കടക്കാതിരിക്കുന്നതിനും ആവശ്യമായ ക്രമീകരണമൊരുക്കിയതും ഏത് സ്‌ഥിതിവിശേഷതേയും നേരിടാന്‍ പൊലീസിനെ സജ്ജമാക്കിയിരുന്നതായും കേരള ആഭ്യന്തരമന്ത്രി വെളിപ്പടുത്തിയിരുന്നു.

മഅ്ദനി ആഗസ്ത് 16ന് കോടതിയിൽ കീഴടങ്ങുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ആഗസ്ത് 17ന് അദ്ദഹം പത്രസമ്മളനം നടത്തി. കീഴടങ്ങൽ നീണ്ടുപോയി. ഒരുമണിക്കും മഅ്ദനി പുറത്തിറങ്ങാതെവന്നപ്പാൾ 1.15ന് കർണാടക പൊലീസ് അറസ്‌റ്റ് രേഖപ്പടുത്തുകയാണുണ്ടായത്. മഅ്ദനി സഞ്ചരിക്കാന്‍ തീരുമാനിച്ച വാഹനത്തിൽ കയറിയ ഉടന്‍തന്നെ വാഹനം കർണാടക പൊലീസ് ക‌സ്‌റ്റഡിയിലെടുത്തു. അറസ്‌റ്റ്ചെയ്ത് തിരുവനന്തപുരത്തുകൊണ്ടുപോയി വിമാനത്തിൽ ബംഗളൂരുവിൽ എത്തിക്കുകയുംചെയ്തു.

കേരളസർക്കാരിന്റെ ക്രൈസിസ് മാനേജ്‌മെന്റിലെ വൈദഗ്ധ്യമാണ് തെളിയിക്കപ്പട്ടതെന്ന് ആഭ്യന്തരമന്ത്രി പറയുമ്പാൾ അത് അക്ഷരംപ്രതി ശരിയാണെന്ന് കേരളത്തിലെ ജനങ്ങളും അംഗീകരിക്കുന്നു. മാതൃഭൂമിയിൽതന്നെ മൂന്ന് ലേഖകന്മാർ കൂട്ടായി തയ്യാറാക്കിയ ലേഖനം ലീഡ് വാർത്തയായി ഒന്നാംപേജിൽ കൊടുത്തിട്ടുണ്ടെല്ലാ. അതിലെ അവസാനത്ത വാചകം മുഖപ്രസംഗം എഴുതിയ പത്രാധിപർ വായിച്ചിരുന്നെങ്കിൽ ഇത്രയും തരംതാണ മാന്യതയില്ലാത്ത പദപ്രയോഗങ്ങളെങ്കിലും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. അവസാനത്ത വാചകം ഇതാണ്. "ഒടുവിൽ ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധത്തിൽ അറ‌സ്‌റ്റും''. ഇതിലപ്പുറം എന്താണ് മാതൃഭൂമിക്ക് വേണ്ടതെന്ന് മനസ്സിലായില്ല.

അബ്‌ദുൾ നാസർ മഅ്ദനിയുടെ അറസ്‌റ്റ് ഒരു സംഘട്ടനവുമില്ലാതെ സമാധാനപരമായി നിർവഹിക്കാന്‍ കഴിഞ്ഞതിൽ കേരളസർക്കാരിന് അഭിമാനിക്കാന്‍ വകയുണ്ട് എന്നാണ് ഹിന്ദുപത്രത്തിൽ പ്രത്യേക ലേഖകന്‍ എഴുതിയത്. അതാണല്ലോ സത്യം. മാതൃഭൂമി അന്‍വാർശേരിയിൽ യുദ്ധസമാനമായ അന്തരീക്ഷമുണ്ടെന്നാണ് പ്രചരിപ്പിച്ചത്. പിഡിപി പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജ് നടക്കുമെന്നും രൿതച്ചൊരിച്ചിലുണ്ടാകുമെന്നും അതുവഴി മുസ്ലിം വികാരം കേരള സർക്കാരിനെതിരെ തിരിച്ചുവിടാന്‍ കഴിയുമെന്നും കണക്കുകൂട്ടി. അതൊന്നും ഉണ്ടായില്ല. നയതന്ത്രതയോടെ പ്രശ്നം കൈകാര്യം ചെയ്യാനുള്ള അസാമാന്യമായ കഴിവാണ് ആഭ്യന്തരവകുപ്പ് പ്രകടിപ്പിച്ചത്. കർണാടകത്തിലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരള ആഭ്യന്തരമന്ത്രിയെയും കേരളപൊലീസിനെയും നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയുംചെയ്തു. എന്നാൽ, മാതൃഭൂമി കർണാടക ഗവമെന്റിനുവേണ്ടി വൃഥാവാദം തുടരുകയാണ്.

യുഡിഎഫ് സർക്കാരിന്റെ 2001 മുതൽ 2006 വരെയുള്ള ഭരണകാലത്താണ് മാറാട് കലാപമുണ്ടായത്. 14 പേർ രണ്ടുഘട്ടമായി മരിക്കാനിടയായ സംഭവം. വയനാട്ടിൽ മുത്തങ്ങയിൽ സി കെ ജാനുവിനെയും അനുയായികളെയും ഒഴിപ്പിക്കാന്‍ നടത്തിയ ബലപ്രയോഗം ടെലിവിഷന്‍ ചാനലിലൂടെ ജനങ്ങൾ കണ്ടതാണ്. പാമ്പിനെയോ പേയിളകിയ പട്ടിയെയോ തല്ലുന്നതുപോലെ അതിക്രൂരമായാണ് ആദിവാസികളെ പൊലീസ് മർദിച്ചത്. ഒരു പൊലീസുകാരനും ഒരു ആദിവാസിയും കൊല്ലപ്പട്ടു. ചെങ്ങറയിൽ എസ്‌റ്റേറ്റ് ഭൂമി കൈയേറിയ ആദിവാസികളടക്കമുള്ളവരെ ഒരു തുള്ളി രൿതം ഒഴുക്കാതെ ഒരു മൺതരിപോലും ആരുടെ ശരീരത്തിലും വീഴ്ത്താതെ ഒഴിപ്പിക്കാനും പ്രശ്നം പരിഹരിക്കാനും കഴിഞ്ഞു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ഒത്തുതീർപ്പുണ്ടാക്കിയത്.
ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പൊലീസ് നയം യുഡിഎഫിൽനിന്ന് തികച്ചും വ്യത്യസ്തമായതാണ്. ഇതിൽ മാതൃഭൂമിയുൾപ്പെടെയുള്ള വലതുപക്ഷപത്രങ്ങൾക്ക് വേവലാതിയുണ്ടാവുക സ്വാഭാവികം. ഞങ്ങൾക്കൊന്നേ പറയാനുള്ളൂ. സാർഥവാഹകസംഘം ധീരമായി മുന്നോട്ടുതന്നെ പോകും. നിങ്ങളുടെ നുണപ്രചാരണം അനുസ്യൂതം തുടരാം. അതിനെ നേരിടാനും അതിജീവിക്കാനുമുള്ള ശേഷിയും കരുത്തും ഇടതുപക്ഷജനാധിപത്യ മുന്നണിക്കുണ്ട്.

കോയമ്പത്തൂർ പൊലീസ് ചാർജ്ചെയ്ത കേസിൽ മഅ്ദനിയെ അറസ്‌റ്റ്ചെയ്തപ്പാൾ മഅ്ദനിയെ നായനാർ പിടിച്ചുകൊടുത്തുവെന്നാണ് പ്രചരിപ്പിച്ചത്. ഇപ്പാൾ പറയുന്നത് അന്നും ഇന്നും മഅ്ദനിയെ അറസ്‌റ്റ്ചെയ്തത് ഇടതുപക്ഷജനാധിപത്യമുന്നണി ഭരണ കാലത്താണെന്നാണ്. ഒമ്പതുവർഷവും നാലുമാസവും മഅ്ദനിയെ ജയിലിലടച്ച് പീഡിപ്പിച്ചു. ഒടുവിൽ കോടതി കുറ്റക്കാരനല്ലെന്ന് വിധിച്ചു. അദ്ദഹം മോചിപ്പിക്കപ്പട്ടു. ഹൈക്കാടതിയിൽ അപ്പീൽപോയി. ഹൈക്കാടതിയും കുറ്റക്കാരനല്ലെന്ന് വിധിച്ചു. നിരപരാധി ഒമ്പതരവർഷം ജയിൽവാസം അനുഭവിച്ചതിന്റെ കുറ്റം ആരാണേറ്റെടുക്കുക. അത് വീണ്ടും ആവർത്തിക്കാനിടവരുമോ എന്ന ആശങ്ക സ്വാഭാവികമാണ്.

എത്രതന്ന കടുത്ത കുറ്റവാളിയായാലും വിചാരണകൂടാതെ അനിശ്‌ചിതകാലം തടവിലിട്ട് പീഡിപ്പിക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നും ഓർക്കേണ്ടതുണ്ട്. കർണാടക പൊലീസ് മഅ്ദനിയെ അറസ്‌റ്റ്ചെയ്തതോടെ ഈ അറസ്‌റ്റ് കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ ഉപയോഗപ്പടുത്താന്‍ കഴിയുമോ എന്നാണ് പരിശോധന. അതിന്റെ സൂചനകൾ വലതുപക്ഷമാധ്യമങ്ങളിൽ കണ്ടുതുടങ്ങി. അത് തുടരുമെന്നും ജനങ്ങൾക്കറിയാം. ജനങ്ങൾ അത്ര വിഡ്ഢികളല്ല എന്നോർത്താൽ മതി.

ദേശാഭിമാനി മുഖപ്രസംഗം 21082010

3 comments:

  1. കേരളസര്‍ക്കാരിന്റെ ക്രൈസിസ് മാനേജ്‌മെന്റിലെ വൈദഗ്ധ്യമാണ് തെളിയിക്കപ്പട്ടതെന്ന് ആഭ്യന്തരമന്ത്രി പറയുമ്പാള്‍ അത് അക്ഷരംപ്രതി ശരിയാണെന്ന് കേരളത്തിലെ ജനങ്ങളും അംഗീകരിക്കുന്നു. മാതൃഭൂമിയില്‍തന്നെ മൂന്ന് ലേഖകന്മാര്‍ കൂട്ടായി തയ്യാറാക്കിയ ലേഖനം ലീഡ് വാര്‍ത്തയായി ഒന്നാംപേജില്‍ കൊടുത്തിട്ടുണ്ടെല്ലാ. അതിലെ അവസാനത്ത വാചകം മുഖപ്രസംഗം എഴുതിയ പത്രാധിപര്‍ വായിച്ചിരുന്നെങ്കില്‍ ഇത്രയും തരംതാണ മാന്യതയില്ലാത്ത പദപ്രയോഗങ്ങളെങ്കിലും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. അവസാനത്ത വാചകം ഇതാണ്. "ഒടുവില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധത്തില്‍ അറ‌സ്‌റ്റും''. ഇതിലപ്പുറം എന്താണ് മാതൃഭൂമിക്ക് വേണ്ടതെന്ന് മനസ്സിലായില്ല.

    ReplyDelete
  2. മദനിയും മാര്‍ക്കിസ്റ്റുകാരും കൂടെ മലപ്പുറത്ത് നടത്തിയ നാടകം ജനം പുറം കാലുകൊണ്ടു തട്ടിയില്ലേ? അല്ലായിരുന്നെങ്കിലോ?
    ജയില്‍ മോചിനായപ്പോള്‍ മദനിയെ സ്വീകരിക്കുവാന്‍ എന്തായിരുന്നു മന്ത്രിമാര്‍ സ്വീകരിക്കുവാന്‍ ആവേശം കാണിച്ചത്? തിരിച്ച് ജയിലിലേക്കോ പോലീസ് കസ്റ്റഡിയിലേക്കോ ഉള്ള യാത്രയില്‍ ഈ മന്ത്രിമാരൊക്കെ എവിടെ പോയി?

    ReplyDelete
  3. മണ്ണും പിണ്ണാക്കും വായിക്കില്ല. തോന്നിയത് വച്ചു ചാമ്പും."മലപ്പുറത്ത്" ആര് നാടകം നടത്തി.മദനി എപ്പോ മലപ്പുറത്ത് വന്നു ? മദനി ജയിലില്‍ കിടന്ന പത്തില്‍ ഏഴു വര്‍ഷവും അദ്വാനി ആയിരുന്നു കേന്ദ്ര ആഭ്യന്ദരമന്ത്രി. റോ, ഐ.ബി, പിന്നെ സി.ബി.ഐ, അങ്ങനെ കാക്കത്തോള്ളായിരം അന്വേഷണ എജന്‍സികള് ടിയാന്റെ കയ്യിലായിരുന്നു. എന്നിട്ടും മദനി കേസില്‍ നിന്ന് രക്ഷപ്പെട്ടത് ബീ.ജെ.പി നേതൃത്വത്തില്‍ ഇസ്ലാമിസ്റ്റുകളുമായി ഗൂഡാലോചന, പെട്രോദിര്‍ഹവും ഡോളറും വന്നതുകൊണ്ടാണ് എന്ന് തിരിച്ചു ആരോപിച്ചാലോ. ഈ അദ്വാനി ഘട്ടത്തില്‍ തന്നെ ആണ് ചേകന്നൂര്‍ കേസും, അഭയകേസും ഏറ്റവും ദുര്‍ബലമായത്.

    ReplyDelete