അജ്മീര്‍ സ്ഫോടനക്കേസിലെ ആര്‍എസ്എസ് ബന്ധം മറനീക്കി പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളായ അശോക് വര്‍ഷ്ണിയും അശോക് ബേരിയും അക്രമികള്‍ക്ക് സഹായവും സംരക്ഷണവും നല്‍കിയെന്ന് സിബിഐ അന്വേഷണത്തില്‍ വെളിപ്പെട്ടു. ആക്രമണത്തിനുശേഷം പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയതിനു പുറമെ ലഖ്നൌവിലും സിതാപുരിലും താമസസൌകര്യമൊരുക്കിയതും ആര്‍എസ്എസ് നേതാക്കളാണെന്ന് അറസ്റ്റിലായ പ്രതി ദേവേന്ദര്‍ ഗുപ്ത അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. വര്‍ഷ്നിയുടെയും ബേരിയുടെയും സാന്നിധ്യത്തിലാണ് ദേവേന്ദര്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഇരുവരും കുറ്റം സമ്മതിച്ചെന്നും സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സിബിഐ ഡയറക്ടര്‍ അശ്വനികുമാര്‍ പറഞ്ഞു.
2007 ഒക്ടോബര്‍ പന്ത്രണ്ടിനാണ് അജ്മീരിലെ ഖ്വാജ മൊയ്നുദ്ദീന്‍ ചിഷ്തിയിലെ സൂഫി ദര്‍ഗയില്‍ ഹിന്ദു വര്‍ഗീയവാദികള്‍ ആക്രമണം നടത്തിയത്. രണ്ടു തീര്‍ഥാടകര്‍ കൊല്ലപ്പെട്ട ബോംബ് സ്ഫോടനത്തില്‍ ഒരു കുട്ടിയടക്കം ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. മലേഗാവ് സ്ഫോടനക്കേസില്‍ സംഘപരിവാര്‍ സന്ന്യാസിനി പ്രഗ്യാസിങ്ങിനെയും അഭിനവ് ഭാരതിന്റെ പ്രവര്‍ത്തകരെയും പ്രത്യേക ദൌത്യസേന തലവനായിരുന്ന ഹേമന്ത് കര്‍ക്കറെ അറസ്റ് ചെയ്തതോടെയാണ് ഹിന്ദു തീവ്രവാദ പ്രവര്‍ത്തനം പുറത്തുവന്നത്. അന്ന് പ്രതികളെ ശക്തമായി ന്യായീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെ അപഹസിക്കാനുമാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വം തയ്യാറായത്. മുംബൈ ഭീകരാക്രമണത്തിനിടെ കര്‍ക്കറെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനു പിന്നിലെ നിഗൂഢത നിലനില്‍ക്കുകയാണ്.
മലേഗാവ് സ്ഫോടനക്കേസിലെ പങ്കാളിത്തം വെളിപ്പെട്ടതിനു പിന്നാലെ ആര്‍എസ്എസിന്റെ ഭീകരബന്ധം മറ്റു പല കേസിലും മറനീക്കിയതോടെ സംഘപരിവാര്‍ നേതൃത്വം കളംമാറ്റി. അജ്മീര്‍ കേസില്‍ യുപിയിലെ ആര്‍എസ്എസ് നേതാക്കള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ അവരെ തള്ളിപ്പറയാനാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വം തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന രഹസ്യചര്‍ച്ചയില്‍ ബിജെപി നേതാക്കളായ രാജ്നാഥ് സിങ്, അരു ജെയ്റ്റ്ലി, അനന്ത്കുമാര്‍, രാംലാല്‍ എന്നിവരാണ് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകരുമായി ചര്‍ച്ച നടത്തിയത്. സ്ഫോടനക്കേസുകളില്‍ പ്രതികളായവരെ ഭാരവാഹി സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. ഒറീസയില്‍ രണ്ടും ജാര്‍ഖണ്ഡിലും മധ്യപ്രദേശിലും ഓരോന്നും നേതാക്കളെ ആര്‍എസ്എസ് പുറത്താക്കി. എന്നാല്‍, ഉന്നത നേതാക്കളില്‍ ആരെങ്കിലും പ്രതിചേര്‍ക്കപ്പെട്ടാല്‍ കൈയൊഴിയില്ലെന്നും ബിജെപി നേതൃത്വം ആര്‍എസ്എസിന് ഉറപ്പുനല്‍കിയിട്ടുണ്ട്.
കാണ്‍പുരില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്റെ ഫ്ളാറ്റിലുണ്ടായ സ്ഫോടനത്തിലും വര്‍ഷ്ണിയെയും ബേരിയെയും സിബിഐ ചോദ്യംചെയ്തിരുന്നു. ഹൈദരാബാദ് മെക്ക മസ്ജിദ്, മലേഗാവ്, അജ്മീര്‍ ദര്‍ഗ എന്നിവിടങ്ങളിലെല്ലാം ഒരേ സംഘമാണ് സ്ഫോടനം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അജ്മീര്‍ സ്ഫോടനത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമായ തെളിവുസഹിതം സംഘപരിവാര്‍ നേതൃത്വത്തെ സിബിഐ ബോധ്യപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് ചെറുത്തുനില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന വിലയിരുത്തലിലേക്ക് ബിജെപി-ആര്‍എസ്എസ് നേതൃത്വം എത്തിയത്.
(വിജേഷ് ചൂടല്‍)
deshabhimani 11072010
അജ്മീര്‍ സ്ഫോടനക്കേസിലെ ആര്‍എസ്എസ് ബന്ധം മറനീക്കി പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളായ അശോക് വര്‍ഷ്ണിയും അശോക് ബേരിയും അക്രമികള്‍ക്ക് സഹായവും സംരക്ഷണവും നല്‍കിയെന്ന് സിബിഐ അന്വേഷണത്തില്‍ വെളിപ്പെട്ടു. ആക്രമണത്തിനുശേഷം പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയതിനു പുറമെ ലഖ്നൌവിലും സിതാപുരിലും താമസസൌകര്യമൊരുക്കിയതും ആര്‍എസ്എസ് നേതാക്കളാണെന്ന് അറസ്റ്റിലായ പ്രതി ദേവേന്ദര്‍ ഗുപ്ത അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. വര്‍ഷ്നിയുടെയും ബേരിയുടെയും സാന്നിധ്യത്തിലാണ് ദേവേന്ദര്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഇരുവരും കുറ്റം സമ്മതിച്ചെന്നും സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സിബിഐ ഡയറക്ടര്‍ അശ്വനികുമാര്‍ പറഞ്ഞു.
ReplyDeleteഅജ്മീര്‍ സ്ഫോടനക്കേസില്‍ അബുന്നാസര്‍ മദനിയ്ക്ക് പങ്കുണ്ടെന്ന കാര്യം ഉറപ്പാണ്. ആ കേസിലും ഉള്‍പ്പെടുത്തി ജാമ്യമില്ലാ വാറണ്ടു പുറപ്പെടുവിയ്ക്കണം. ഐ ബി മാത്രമാണ് ഈ കേസന്ന്വേഷിയ്ക്കേണ്ടതും കഴിയുമെങ്കില്‍ ശിക്ഷ വിധിയ്ക്കേണ്ടതും.
ReplyDeleteഇവര്‍ പത്തര മാറ്റ് ദേശ സ്നേഹികള്‍ തന്നെ.ഇനിയെത്ര തെളിയാന്‍ കിടക്കുന്നു.
ReplyDeleteരണ്ട് ആര്‍ എസ് എസ് പ്രചാരകര്‍ പ്രതിക്ക് താമസസൗകര്യം ചെയ്തു കൊടുത്തു എന്നാണ് ആരോപണം.. പ്രതിയാണെന്ന് അറിഞ്ഞാണോ താമസസൗകര്യം ചെയ്തു കൊടുത്തത് എന്നൊക്കെ ഇനിയും അറിയാന്‍ കിടക്കുന്നതേ ഉള്ളൂ.. കാരണം, കേസിനാസ്പതമായ സംഭവം നടക്കുന്നത് ഒക്ടോബര്‍ 11 2007-ലും, പ്രതിക്ക് താമസസൗകര്യം ചെയ്തു കൊടുത്തത് 2009 ഒക്ടോബറിലും നവംബറിലും ആകുന്നു.. പ്രതിയെ സിബിഐ പിടിക്കുന്നത് 2010 ഏപ്രില്‍ 29 നും!
ReplyDeleteഎന്തായാലും, സംഘത്തിനെ താറടിക്കാന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് വടി കിട്ടി. പക്ഷെ, സംഘഅനുകൂലികള്‍ക്ക് ഈ വാര്‍ത്ത പോലും സഹിക്കാവുന്നതിനും അപ്പുറത്താണ്..
ഭീകരതയുടെ ആര്‍.എസ്.എസ് കണ്ണികള്‍
ReplyDeleteസിബിഐയും ആര്‍ എസ് എസ്സായി!!!!
ReplyDeletehttp://timesofindia.indiatimes.com/india/No-RSS-functionary-questioned-in-Mecca-Masjid-and-Ajmer-blasts-CBI/articleshow/6163758.cms
സിബിഐയും ആര്‍ എസ് എസ്സായി!!!! ആര്‍ എസ് എസ്സിന് ഒരു പങ്കുമില്ലെന്ന് കിബിഐ!! ചോദ്യം ചെയ്തിട്ടു പോലുമില്ലെന്ന്!!
ReplyDeletehttp://timesofindia.indiatimes.com/india/No-RSS-functionary-questioned-in-Mecca-Masjid-and-Ajmer-blasts-CBI/articleshow/6163758.cms
പങ്കില്ലെന്ന് സി.ബി.ഐ പറഞ്ഞെന്നോ? ഈ ലിങ്കില്‍ കുറെ വാര്‍ത്തകള്‍ ഉണ്ട്. നോക്കുമല്ലോ..
ReplyDeletehttp://news.google.co.in/news/search?aq=f&pz=1&cf=all&ned=in&hl=en&q=cbi+rss
ചിരിപ്പിക്കുന്ന യുക്തികള്‍ ഇറക്കരുതേ എന്ന് കാലു പിടിച്ചു അഭ്യര്‍ത്ഥിക്കുന്നു.
ReplyDeleteനാളെ എന്നെ മോഷണക്കുറ്റത്തിന് പോലീസ് ചോദ്യം ചെയ്തു എന്ന് ജനശക്തി എഴുതിയാല്‍, അത് പിന്നീട് പോലീസ് നിരസിച്ചാല്‍ അതിന്റെ അര്‍ഥം ഞാന്‍ കള്ളനല്ല എന്ന് പോലീസ് പറഞ്ഞിട്ടില്ല എന്നാണോ?
പക്ഷെ, ഇപ്പോളും പഴയ വാര്‍ത്ത മാത്രം അറിഞ്ഞതായി നടിച്ചാല്‍ മതി. അതല്ലേ രാഷ്ട്രീയം.
ഇതുകൂടെ വായിച്ചോളൂ
http://news.outlookindia.com/item.aspx?687384
ഈ വാര്‍ത്തക്ക് കോണ്‍ഗ്രസ് ആഗ്രഹിച്ചത് പോലെ മനോരമ വാര്‍ത്ത നല്‍കുന്നുണ്ട്. സി ബി ഐ വാത്തകള്‍ തള്ളിക്കളഞ്ഞത്, മനോരമ വായിച്ചത്, *സി ബി ഐ വാര്‍ത്ത തള്ളിക്കളഞ്ഞിട്ടും കോണ്‍ഗ്രസ് കുപ്രചരണം നടത്തുന്നു എന്ന് ബിജേപ്പി ആരോപിച്ചു* എന്നാണ്. അത് പറഞ്ഞു കിബിഐ തള്ളിക്കളഞ്ഞ വാര്‍ത്ത തള്ളിക്കളഞ്ഞതായി അറിയാത്തത് പോലെ *നന്നായി* അവതരിപ്പിച്ചിട്ടും ഉണ്ട്.
ReplyDeleteഅച്ചായന് അറിയാം വാര്‍ത്ത എങ്ങനെ കൊടുക്കണമെന്ന് അല്ലെ? ഈ വിഷയത്തിലെങ്കിലും മനോരമയെയും കോണ്‍ഗ്രസിനെയും ഒന്ന് അഭിനന്ദിക്കു സാറേ..
RSS admits it’s worried, top brass in a huddle
ReplyDeleteComing on record for the first time since the spotlight turned to “Hindu terror” in the wake of the 2008 Malegaon blasts probe and a series of arrests in its wake, the RSS has said that it will cooperate in the investigation and that any office-bearer implicated in any case will be asked to step down and clear his name before returning.
Admitting that the RSS’s image could be “sullied” by the propaganda against it, Ram Madhav, member of the RSS central executive, confirmed to The Sunday Express that discussions are on within the top brass of the organisation on how to come up with a “coherent response” to the charges.
link