Sunday, December 12, 2010

10 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉടന്‍ ആരംഭിക്കും

പൊതുമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 10 വ്യവസായ സ്ഥാപനങ്ങള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. ഈ സ്ഥാപനങ്ങളുടെ ഉദ്ഘാടനം ഈ മാസം തുടങ്ങുമെന്നും വ്യവസായവകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു.

അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട പൊതുമേഖലാസ്ഥാപനങ്ങളെ പുനരുദ്ധരിക്കുകയും ലാഭത്തിലാക്കുകയും ചെയ്ത സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് പങ്കെടുത്ത വിദഗ്ധര്‍ പ്രശംസിച്ചു. 70 കോടി രൂപയുടെ സഞ്ചിതനഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 42 പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളില്‍ അഞ്ചെണ്ണമൊഴികെയുള്ളവയെയെല്ലാം നാലരവര്‍ഷം കൊണ്ട് പുനരുജ്ജീവിപ്പിക്കുകയും 240 കോടിയുടെ ലാഭമുണ്ടാക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയാണ് പൊതുമേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ പ്രശംസ നേടിയത്. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 'കേരളത്തിലെ പൊതുമേഖലയുടെ പുനരുജ്ജീവനം: തന്ത്രപരമായ നടപടികള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രൊഫ. പ്രഭാത് പട്നായിക് അധ്യക്ഷനായി.

deshabhimani 121210

1 comment:

  1. പൊതുമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 10 വ്യവസായ സ്ഥാപനങ്ങള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. ഈ സ്ഥാപനങ്ങളുടെ ഉദ്ഘാടനം ഈ മാസം തുടങ്ങുമെന്നും വ്യവസായവകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു.

    ReplyDelete