Wednesday, December 15, 2010

ചൈനയില്‍ 2400 വര്‍ഷം പഴക്കമുള്ള സൂപ്പ് കണ്ടെത്തി

ബീജിങ്: ചൈനയില്‍ പുരാവസ്തു ഗവേഷകര്‍ 2400 വര്‍ഷം പഴക്കമുള്ള എല്ലിന്‍സൂപ്പ് കണ്ടെത്തി. പുരാതന തലസ്ഥാന നഗരമായ സിയാനില്‍ ശവകുടീരത്തില്‍ നടത്തിയ ഉദ്ഖനനത്തിലാണ് വെങ്കലപാത്രത്തില്‍ സൂപ്പും എല്ലിന്‍ കഷണങ്ങളും കിട്ടിയത്. പുരാതന ചൈനയിലെ ഭക്ഷണശീലങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലാണിത്. ചൈനീസ് പുരാവസ്തു ചരിത്രത്തില്‍ ആദ്യമാണ് എല്ലിന്‍സൂപ്പ് കണ്ടെത്തുന്നത്. 20 സെന്റീമീറ്റര്‍ നീളവും 24.5 സെന്റീമീറ്റര്‍ വ്യാസവുമുള്ള പാത്രത്തിന് മൂടി ഉണ്ടായിരുന്നു. എല്ലിന്‍ കഷണങ്ങള്‍ വെങ്കലവുമായി ചേര്‍ന്നിരുന്നതിനാല്‍ ഓക്സീകരണത്തിനു വിധേയമായി പച്ചനിറത്തിലായി.

ശവകുടീരത്തില്‍ മറ്റൊരു വെങ്കലപാത്രത്തില്‍ മണമില്ലാത്ത ദ്രാവകം ലഭിച്ചു. ഒരു ലിറ്ററോളം വരുന്ന ഈ ദ്രാവകം വീഞ്ഞ് ആകാന്‍ സാധ്യതയുണ്ടെന്ന് പുരാവസ്തു ഗവേഷകനായ ലിയു ഡൈയൂം പറഞ്ഞു. പുരാതന ചൈനയില്‍ 1100 വര്‍ഷത്തോളം സിയാന്‍ തലസ്ഥാന നഗരമായിരുന്നു. 221 ബിസിയില്‍ ചൈനീസ് സാമ്രാജ്യ ഏകീകരണത്തിന് നേതൃത്വം കൊടുത്ത ക്വിന്‍ ഷിഹുവാങ്ങിനെ സംസ്കരിച്ചത് സിയാനിലാണ്.

deshabhimani 151210

1 comment:

  1. ചൈനയില്‍ പുരാവസ്തു ഗവേഷകര്‍ 2400 വര്‍ഷം പഴക്കമുള്ള എല്ലിന്‍സൂപ്പ് കണ്ടെത്തി. പുരാതന തലസ്ഥാന നഗരമായ സിയാനില്‍ ശവകുടീരത്തില്‍ നടത്തിയ ഉദ്ഖനനത്തിലാണ് വെങ്കലപാത്രത്തില്‍ സൂപ്പും എല്ലിന്‍ കഷണങ്ങളും കിട്ടിയത്. പുരാതന ചൈനയിലെ ഭക്ഷണശീലങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലാണിത്. ചൈനീസ് പുരാവസ്തു ചരിത്രത്തില്‍ ആദ്യമാണ് എല്ലിന്‍സൂപ്പ് കണ്ടെത്തുന്നത്. 20 സെന്റീമീറ്റര്‍ നീളവും 24.5 സെന്റീമീറ്റര്‍ വ്യാസവുമുള്ള പാത്രത്തിന് മൂടി ഉണ്ടായിരുന്നു. എല്ലിന്‍ കഷണങ്ങള്‍ വെങ്കലവുമായി ചേര്‍ന്നിരുന്നതിനാല്‍ ഓക്സീകരണത്തിനു വിധേയമായി പച്ചനിറത്തിലായി.

    ReplyDelete