ന്യൂഡല്‍ഹി: യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോ. ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനും തീരുമാനമായി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ വെന്‍ ജിയാബോയുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ ഉച്ചകോടി സംഭാഷണങ്ങള്‍ക്കുശേഷം ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ തന്ത്രപ്രധാനബന്ധം ശക്തമാക്കുമെന്നും പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയില്‍ പ്രത്യേകിച്ചും രക്ഷാസമിതിയില്‍ കൂടുതല്‍ പങ്കുവഹിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നതായി സംയുംക്ത പ്രസ്താവന വ്യക്തമാക്കി. നിലവില്‍ രക്ഷാസമിതിയില്‍ താല്‍ക്കാലിക അംഗമായി ഇന്ത്യയെ തെരഞ്ഞെടുത്തതിനെ ചൈനീസ് പ്രധാനമന്ത്രി സ്വാഗതംചെയ്തു. എല്ലാ അന്താരാഷ്ട്രവേദിയിലും ഇരുരാഷ്ട്രവും സഹകരിക്കും. ദോഹവട്ട ചര്‍ച്ചകള്‍, കാലാവസ്ഥാ മാറ്റം, ഊര്‍ജം, ഭക്ഷ്യസുരക്ഷ, അന്താരാഷ്ട്ര സാമ്പത്തിക ക്രമത്തിലെ പരിഷ്കാരങ്ങള്‍, ജി20 എന്നീ വേദികളില്‍ സഹകരണം ശക്തമാക്കും. കിഴക്കനേഷ്യന്‍ ഉച്ചകോടി, ഏഷ്യ-യൂറോപ്പ് ഉച്ചകോടി, ഷാങ്ഹായ് സഹകരണ സംഘടന, സാര്‍ക്ക്, റഷ്യ-ഇന്ത്യ-ചൈന ത്രിരാഷ്ട്ര സഖ്യം എന്നീ വേദികളിലും സഹകരണം ശക്തമാക്കും. 2015 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 10,000 കോടിഡോളറായി ഉയര്‍ത്തും. നടപ്പുസാമ്പത്തികവര്‍ഷം ഇത് 6000 കോടി ഡോളറാണ്.
അതിര്‍ത്തി തര്‍ക്കം സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമം തുടരാന്‍ ഇരുരാഷ്ട്രവും ധാരണയായി. പ്രശ്നം പരിഹരിക്കുംവരെ അതിര്‍ത്തിയില്‍ സുരക്ഷയും സമാധാനവും നിലനിര്‍ത്തും. എല്ലാ രൂപത്തിലുള്ള ഭീകരവാദത്തെയും ഭീകരവാദത്തിനു പണം നല്‍കുന്നതിനെയും യോജിച്ച് എതിര്‍ക്കും. ജമ്മു കശ്മീര്‍ സ്വദേശികള്‍ക്ക് കടലാസ് വിസ നല്‍കുന്ന പ്രശ്നവും പ്രതിനിധിതല ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഇന്ത്യ പ്രശ്നം ഉന്നയിക്കുംമുമ്പ് വെന്‍ ജിയാബാവോ തന്നെയാണ് ഈ വിഷയം ചര്‍ച്ചയില്‍ അവതരിപ്പിച്ചതെന്ന് നിരുപമ റാവു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുരാജ്യത്തെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ വിശദചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന നിര്‍ദേശമാണ് വെന്‍ മുന്നോട്ടുവച്ചത്. ഇന്ത്യയുടെ 1900 കോടി ഡോളര്‍ വ്യാപാരശിഷ്ടം പരിഹരിക്കാമെന്ന് ചൈന വാഗ്ദാനം ചെയ്തതായി നിരുപമ റാവു പറഞ്ഞു. ഇന്ത്യയില്‍നിന്നും വിവരസാങ്കേതിക, ഔഷധ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിക്കാനാണ് ധാരണ. ചൈനയില്‍ നടക്കുന്ന പ്രാദേശിക വ്യാപാരമേളകളിലും വ്യാപാരകേന്ദ്രങ്ങളിലും പങ്കെടുക്കാന്‍ ഇന്ത്യയെ അനുവദിക്കും. വ്യാപാര സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യ-ചൈന സിഇഒ ഫോറത്തിന് രൂപംനല്‍കും. ബാങ്കിങ് രംഗത്തും സഹകരണം വളര്‍ത്തും. ഇരുരാഷ്ട്രത്തിന്റെയും പ്രധാനമന്ത്രിമാര്‍ ഹോട്ട്ലൈന്‍ ബന്ധം ആരംഭിച്ചതായി നിരുപമ റാവു അറിയിച്ചു. നാലുദിവസം മുമ്പാണ് ഹോട്ട്ലൈന്‍ ബന്ധം ആരംഭിച്ചത്. വിദേശമന്ത്രിമാര്‍ തമ്മില്‍ വര്‍ഷംതോറുമുള്ള ചര്‍ച്ച തുടരും. ഇരുരാജ്യത്തെയും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചകളുടെ ആക്കം വര്‍ധിപ്പിക്കാനും തീരുമാനമായി. മന്‍മോഹന്‍സിങ്ങിനെ അടുത്തവര്‍ഷം ചൈന സന്ദര്‍ശിക്കാന്‍ വെന്‍ ജിയാബാവോ ക്ഷണിച്ചു. മന്‍മോഹന്‍സിങ് ക്ഷണം സ്വീകരിച്ചു. തീയതി പിന്നീടു തീരുമാനിക്കുമെന്ന് നിരുപമ റാവു പറഞ്ഞു. അടുത്തവര്‍ഷം ചൈനയില്‍ നടക്കുന്ന ബ്രിക് ഉച്ചകോടിയില്‍ മന്‍മോഹന്‍സിങ് പങ്കെടുക്കും.
(വി ബി പരമേശ്വരന്‍)
ദേശാഭിമാനി 171210
യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോ. ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനും തീരുമാനമായി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ വെന്‍ ജിയാബോയുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ ഉച്ചകോടി സംഭാഷണങ്ങള്‍ക്കുശേഷം ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ തന്ത്രപ്രധാനബന്ധം ശക്തമാക്കുമെന്നും പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയില്‍ പ്രത്യേകിച്ചും രക്ഷാസമിതിയില്‍ കൂടുതല്‍ പങ്കുവഹിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നതായി സംയുംക്ത പ്രസ്താവന വ്യക്തമാക്കി. നിലവില്‍ രക്ഷാസമിതിയില്‍ താല്‍ക്കാലിക അംഗമായി ഇന്ത്യയെ തെരഞ്ഞെടുത്തതിനെ ചൈനീസ് പ്രധാനമന്ത്രി സ്വാഗതംചെയ്തു. എല്ലാ അന്താരാഷ്ട്രവേദിയിലും ഇരുരാഷ്ട്രവും സഹകരിക്കും.
ReplyDelete