സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള മന്ത്രിസഭാ തീരുമാനം ശ്ലാഘനീയമാണ്. സര്‍വകലാശാലകളിലെ നിയമനാവകാശം പി എസ് സിക്ക് കൈമാറണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഇതുവരെ വാഴ്‌സിറ്റികളിലെ നിയമനാവകാശം സര്‍വകലാശാല ഭരണാധികാരികളില്‍ നിക്ഷിപ്തമായിരുന്നു. പലപ്പോഴും നിയമനങ്ങള്‍ ചെറുതും വലുതുമായ ആക്ഷേപങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അര്‍ഹതയുള്ളവര്‍ ഒഴിവാക്കപ്പെട്ടെന്നും സ്വജനപക്ഷപാതം നിയമനങ്ങളില്‍ പ്രകടമായെന്നുമുള്ള ആക്ഷേപങ്ങളാണ് ഉയര്‍ന്നുകൊണ്ടിരുന്നത്. ആക്ഷേപരഹിതമായി നിയമനം നടത്തിലായാലും എതിര്‍ രാഷ്ട്രീയ കക്ഷികളും ജീവനക്കാരുടെ സംഘടനകളും ആരോപണങ്ങളുമായി രംഗത്തു വരുന്നതും പതിവായിരുന്നു. ഇത്തരം ആരോപണങ്ങളും ആക്ഷേപങ്ങളും സര്‍വകലാശാല നിയമനങ്ങള്‍, സത്യസന്ധമായാണ് നടന്നതെങ്കില്‍പോലും സംശയത്തിന്റെ പുകമറയ്ക്കുള്ളിലാക്കിയിരുന്നു.
നിയമനങ്ങളിലെ സുതാര്യതയും വിശ്വാസ്യതയും വീണ്ടെടുക്കുവാനും ഉദ്യോഗാര്‍ഥികള്‍ കോടതി കയറുന്ന സ്ഥിതിവിശേഷം ഒഴിവാക്കുവാനും ഇപ്പോഴത്തെ തീരുമാനം സഹായിക്കും. സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ഉദാത്ത കേന്ദ്രങ്ങളാണ്. വിശുദ്ധിയും മഹത്വവും നിലനില്‍ക്കേണ്ട സര്‍വ്വകലാശാലകള്‍ തെറ്റായതോ ശരിയായതോ ആയ ആക്ഷേപങ്ങളില്‍ വഴുതിവീണുകൂട.
സര്‍വകലാശാലകളിലെ നിയമനം മാത്രമല്ല, പി എസ് സിക്ക് വിടാതിരിക്കുന്ന എല്ലാ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേയും ഉദ്യോഗ നിയമനം പി എസ് സിക്ക് കൈമാറേണ്ടതാണ്. അതിനൊപ്പം തന്നെ പി എസ് സിയുടെ വിശ്വാസ്യതയും സുതാര്യതയും കാര്യക്ഷമതയും പരിരക്ഷിക്കേണ്ടതുമുണ്ട്. വിവാദങ്ങളില്‍ പി എസ് സി പെട്ടുപോകാതിരിക്കാനുള്ള ജാഗ്രത ബന്ധപ്പെട്ടവര്‍ക്കുണ്ടാകണം. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുള്‍പ്പടെയുള്ള ആക്ഷേപങ്ങളും പി എസ് സി പരീക്ഷകളില്‍ ആള്‍മാറാട്ടം നടത്തി വിജയം വരിക്കുന്നതുമൊക്കെ സമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇതെല്ലാം പരിഹരിക്കാന്‍ സമഗ്രമായ കര്‍മ്മ പദ്ധതികളും ആസൂത്രണവും പി എസ് സിക്കുണ്ടാവണം. തികച്ചും നീതിയുക്തമായ നിയമന സംവിധാനമാണ് പി എസ് സിയെന്ന ധാരണയ്ക്ക് കോട്ടം സംഭവിക്കുവാന്‍ പാടില്ല.
ഉദ്യോഗ തട്ടിപ്പും വ്യാജ നിയമനങ്ങളുമെല്ലാം ഒന്നൊന്നായി പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നത്. നിയമനം പി എസ് സി ക്ക് വിടാന്‍ തീരുമാനിച്ച ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇപ്പോഴും ആ തീരുമാനം നടപ്പാക്കപ്പെട്ടിട്ടില്ല. അതാത് സ്ഥാപന മേധാവികള്‍ സ്വന്തം നിലയില്‍ നിയമനം നടത്തുന്ന അവസ്ഥയാണ് അവിടങ്ങളില്‍ നിലനില്‍ക്കുന്നത്. ഇത് എത്രയും വേഗത്തില്‍ ഒഴിവാക്കപ്പെടണം. പി എസ് സി ക്ക് നിയമനാവകാശം കൈമാറിയ ശേഷം നടന്നിട്ടുള്ള നിയമനങ്ങളെക്കുറിച്ച് പരിശോധനയും വേണം.
അതിനൊപ്പം തന്നെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സമയബന്ധിതമായി പരീക്ഷ നടത്തി പട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്റര്‍വ്യൂ നടത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ച് അനാവശ്യകാലതാമസം ഒഴിവാക്കുകയും വേണം.
janayugom editorial 171210
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള മന്ത്രിസഭാ തീരുമാനം ശ്ലാഘനീയമാണ്. സര്‍വകലാശാലകളിലെ നിയമനാവകാശം പി എസ് സിക്ക് കൈമാറണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഇതുവരെ വാഴ്‌സിറ്റികളിലെ നിയമനാവകാശം സര്‍വകലാശാല ഭരണാധികാരികളില്‍ നിക്ഷിപ്തമായിരുന്നു. പലപ്പോഴും നിയമനങ്ങള്‍ ചെറുതും വലുതുമായ ആക്ഷേപങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അര്‍ഹതയുള്ളവര്‍ ഒഴിവാക്കപ്പെട്ടെന്നും സ്വജനപക്ഷപാതം നിയമനങ്ങളില്‍ പ്രകടമായെന്നുമുള്ള ആക്ഷേപങ്ങളാണ് ഉയര്‍ന്നുകൊണ്ടിരുന്നത്. ആക്ഷേപരഹിതമായി നിയമനം നടത്തിലായാലും എതിര്‍ രാഷ്ട്രീയ കക്ഷികളും ജീവനക്കാരുടെ സംഘടനകളും ആരോപണങ്ങളുമായി രംഗത്തു വരുന്നതും പതിവായിരുന്നു. ഇത്തരം ആരോപണങ്ങളും ആക്ഷേപങ്ങളും സര്‍വകലാശാല നിയമനങ്ങള്‍, സത്യസന്ധമായാണ് നടന്നതെങ്കില്‍പോലും സംശയത്തിന്റെ പുകമറയ്ക്കുള്ളിലാക്കിയിരുന്നു.
ReplyDeleteകേരള സര്‍വകലാശാല സെനറ്റിലേക്ക് 13 പേരെ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തു. 13 പേരെ നാമനിര്‍ദ്ദേശം ചെയ്യാന്‍വൈസ് ചാന്‍സലര്‍ ഡോ. എ ജയകൃഷ്ണന്‍ സമര്‍പ്പിച്ച 39 പേരുടെ ലിസ്റ്റില്‍ നിന്നുമാണ് ഡോ. രാജേന്ദ്ര പ്രസാദ്, വികെ മധു, വിനോദ് വൈശാഖി, പി പ്രസാദ്, അഡ്വ. എസ്പി ദീപക്, പികെ ശശികല, ജയശ്രീ ബി നായര്‍, ജി മോഹന്‍കുമാര്‍, ബി സുധീഷ്, വി അനില്‍, പി രാജേന്ദ്രന്‍, ആര്‍ മുരുകന്‍, സജി ചെറിയാന്‍ എന്നിവരെ നാമനിര്‍ദ്ദേശം ചെയ്ത്. 13 പേരെയും 13 വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികളായാണ് നാമനിര്‍ദ്ദേശം ചെയ്തത്. ഓരോ മണ്ഡലത്തിലേക്കും മൂന്ന് പേര്‍ വീതമുള്ള ലിസ്റ്റ് ആണ് വൈസ് ചാന്‍സലര്‍ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നതെന്നറിയുന്നു. ഇതില്‍ അഞ്ച് മണ്ഡലങ്ങളില്‍ ആദ്യ പേരുകാരായിരുന്ന മുന്‍ സിണ്ടിക്കേറ്റ്-സെനറ്റ് അംഗങ്ങളായ സി ഭാസ്കരന്‍, ഡോ. ആര്‍ അശോക്, ബി എസ് രാജീവ്, എ എ റഷീദ്, വി പി ഉണ്ണികൃഷ്ണന്‍ എന്നിവരെ ഒഴിവാക്കിയാണ് ലിസ്റ്റ് അംഗീകരിച്ചത്. (ദേശാഭിമാനി 191210)
ReplyDelete