ആണവകരാര്‍ തടയാന്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ശക്തമായ നിലപാട് സ്വീകരിച്ചതില്‍ അമേരിക്കയ്ക്കുള്ള രോഷം പുറത്തുവന്നു. ഇക്കാര്യത്തില്‍ രാജ്യതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് പോരാട്ടം നയിച്ച പ്രകാശ് കാരാട്ടിനെ 'പിടിച്ചുപറിക്കാരന്‍' എന്നാണ് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി തിമോത്തി റോമര്‍ വിശേഷിപ്പിച്ചത്.
ഒന്നാം യുപിഎ മന്ത്രിസഭയുടെ കാലത്ത് സിപിഐ എമ്മും പ്രകാശ് കാരാട്ടും ആണവകരാറിനെതിരെ ഉറച്ച നിലപാടു സ്വീകരിച്ചതില്‍ അമേരിക്കയുടെ രോഷം പ്രകടമാക്കുന്ന രേഖ വിക്കിലീക്സ് പുറത്തുവിട്ടു. രണ്ടായിരത്തേഴില്‍ ആണവകരാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എടുക്കുന്നതിനു തൊട്ടുമുമ്പ് തിമോത്തി റോമര്‍ വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തിലാണ് ഈ പരാമര്‍ശം. ഇടതുപക്ഷത്തിന്റെ ആവശ്യങ്ങള്‍ യുപിഎ സര്‍ക്കാരില്‍ നിന്നു രാഷ്ട്രീയമായി പിടിച്ചുപറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സ്ഥാനപതിയുടെ ആക്ഷേപം. സിപിഐ എമ്മിന്റെ ഉറച്ച നിലപാട് അമേരിക്കയെ എത്രത്തോളം പ്രകോപിപ്പിച്ചെന്ന് ഇതു വ്യക്തമാക്കുന്നു.
ആണവകരാറിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തിനെതിരെ ഉറച്ച നിലപാടെടുക്കാതെ ചാഞ്ചാടിയെന്ന് സോണിയ ഗാന്ധിയെസ്ഥാനപതി വിമര്‍ശിക്കുന്നു. പ്രകാശ് കാരാട്ടിന്റെ 'പിടിച്ചുപറിക്കല്‍ തന്ത്രം' സോണിയ ഗാന്ധി തുറന്നുകാട്ടേണ്ടതായിരുന്നത്രേ. നേതൃമികവ് പ്രകടിപ്പിക്കാനും തെരഞ്ഞെടുപ്പില്‍ തന്റെ കക്ഷിക്കു ഗുണമുണ്ടാകുന്ന കാര്യത്തില്‍പോലും നിലപാടെടുക്കാനും സോണിയ ഗാന്ധിക്കു കഴിഞ്ഞില്ലെന്നും വിമര്‍ശമുണ്ട്. 'അവസരം നഷ്ടപ്പെടുത്താനുള്ള ഒരവസരവും നഷ്ടപ്പെടുത്താത്ത വ്യക്തിയാണ് സോണിയ' എന്നും സ്ഥാനപതിയുടെ സന്ദേശം പറയുന്നു. പ്രകാശ് കാരാട്ടിന്റെ തന്ത്രങ്ങള്‍ കോണ്‍ഗ്രസിനെ ചഞ്ചലരാക്കുകയും മുന്‍കരുതലിനു പ്രേരിപ്പിക്കുകയും ചെയ്തെന്ന് സന്ദേശത്തില്‍ തുടര്‍ന്നുപറയുന്നു.
എംബസി ഉദ്യോഗസ്ഥര്‍ പൊതുസമൂഹത്തിനു മുന്നില്‍ മാന്യരെന്നും ഇന്ത്യയുടെ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നും നടിക്കും. എന്നാല്‍, രാഷ്ട്രീയ, വ്യവസായ, സാമൂഹ്യരംഗത്തെ പ്രമുഖരെ കണ്ട് ആണവകരാറിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് സന്ദേശം വാഷിങ്ടണ് ഉറപ്പുനല്‍കുന്നു. 'ഐഎഇഎയുമായുള്ള സുരക്ഷാ കരാര്‍ നേരത്തെ പൂര്‍ത്തിയാക്കാന്‍ യുപിഎ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. ഇന്ത്യ-അമേരിക്ക ആണവകരാര്‍ ബിജെപിയുടേതു കൂടിയാണെന്ന് അവരെ ഞങ്ങള്‍ ഓര്‍മപ്പെടുത്തും'-സന്ദേശത്തില്‍ പറഞ്ഞു.
ലഷ്കര്‍ ഇ തോയ്ബ അടക്കമുള്ള സംഘടനകളേക്കാള്‍ ഇന്ത്യക്ക് ഭീഷണി ഹിന്ദുവര്‍ഗീയവാദ സംഘടനകളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി തന്നോടു പറഞ്ഞതായി തിമോത്തിയുടെ സന്ദേശത്തില്‍ പറയുന്നുണ്ട്. കശ്മീരില്‍ പിടിയിലാകുന്നവരെ ഇന്ത്യ മനുഷ്യത്വരഹിതമായ പീഡനത്തിന് ഇരയാക്കുന്നതായുള്ള റെഡ്ക്രോസ് റിപ്പോര്‍ട്ടും വിക്കിലീക്സ് പുറത്തുവിട്ടു. 2002-2004 കാലയളവില്‍ പിടിയിലായവരുമായി സംസാരിച്ചാണ് ഈ വിവരങ്ങള്‍ ശേഖരിച്ചതെന്ന് റെഡ്ക്രോസ് പറയുന്നു. വൈദ്യുതാഘാതം ഏല്‍പ്പിക്കുക, ഉരുട്ടുക, വെള്ളത്തില്‍ മുക്കുക തുടങ്ങിയ പീഡനങ്ങള്‍ നടക്കുന്നെന്നു കണ്ടെത്തി. അമേരിക്കന്‍ എംബസി ന്യൂഡല്‍ഹി പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥന്റെ ഫോണ്‍ ചോര്‍ത്തിയെന്നും വിക്കിലീക്സ് വെളിപ്പെടുത്തി. ഭീകരതയുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു ഇത്. 2006ല്‍ എംബസി അമേരിക്കയിലേക്ക് അയച്ച സന്ദേശത്തിലാണ് ഈ ചെയ്തി വിവരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ സമാധാനം സ്ഥാപിക്കാനുള്ള നടപടികള്‍ ശക്തമാക്കാന്‍ ബോളിവുഡ് താരങ്ങളെ ഉപയോഗപ്പെടുത്താന്‍ അമേരിക്ക പദ്ധതിയിട്ടു. അഫ്ഗാനില്‍ സൂപ്പര്‍താരങ്ങള്‍ക്കുള്ള ജനപ്രീതി മുതലെടുക്കാനായിരുന്നു നീക്കമെന്ന് വിക്കിലീക്സ് വെളിപ്പെടുത്തി.
ദേശാഭിമാനി 181210
ആണവകരാര്‍ തടയാന്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ശക്തമായ നിലപാട് സ്വീകരിച്ചതില്‍ അമേരിക്കയ്ക്കുള്ള രോഷം പുറത്തുവന്നു. ഇക്കാര്യത്തില്‍ രാജ്യതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് പോരാട്ടം നയിച്ച പ്രകാശ് കാരാട്ടിനെ 'പിടിച്ചുപറിക്കാരന്‍' എന്നാണ് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി തിമോത്തി റോമര്‍ വിശേഷിപ്പിച്ചത്.
ReplyDeleteഒന്നാം യുപിഎ മന്ത്രിസഭയുടെ കാലത്ത് സിപിഐ എമ്മും പ്രകാശ് കാരാട്ടും ആണവകരാറിനെതിരെ ഉറച്ച നിലപാടു സ്വീകരിച്ചതില്‍ അമേരിക്കയുടെ രോഷം പ്രകടമാക്കുന്ന രേഖ വിക്കിലീക്സ് പുറത്തുവിട്ടു. രണ്ടായിരത്തേഴില്‍ ആണവകരാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എടുക്കുന്നതിനു തൊട്ടുമുമ്പ് തിമോത്തി റോമര്‍ വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തിലാണ് ഈ പരാമര്‍ശം. ഇടതുപക്ഷത്തിന്റെ ആവശ്യങ്ങള്‍ യുപിഎ സര്‍ക്കാരില്‍ നിന്നു രാഷ്ട്രീയമായി പിടിച്ചുപറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സ്ഥാനപതിയുടെ ആക്ഷേപം. സിപിഐ എമ്മിന്റെ ഉറച്ച നിലപാട് അമേരിക്കയെ എത്രത്തോളം പ്രകോപിപ്പിച്ചെന്ന് ഇതു വ്യക്തമാക്കുന്നു.
അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ ഡല്‍ഹി പൊലീസിന്റെ സന്ദേശങ്ങള്‍ ചോര്‍ത്തിയതിന്റെ രേഖകള്‍ വിക്കിലീക്ക്സ് പുറത്തു വിട്ടു. പൊലീസുദ്യോഗസ്ഥരുമായി സൌഹൃദം ഭാവിച്ചാണ് തീവ്രാദവിരുദ്ധ സ്ക്വാഡിന്റെ അന്വേഷണറിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയത്. 2006ല്‍ ഡല്‍ഹിയിലെ എംബസിയില്‍ നിന്നും അമേരിക്കയിലേക്കയച്ച രേഖകളാണ് വിക്കിലീക്ക്സ് പുറത്തു വിട്ടത്. ആഭ്യന്തരമന്ത്രാലയം ഇക്കാര്യം പരിശോധിച്ചു. തങ്ങളുടെ നയതന്ത്രപ്രധിനിധികള്‍ അവരുടെ ജോലി മാത്രമാണ് ചെയ്യുന്നതെന്നാണ് ഇക്കാര്യത്തേക്കുറിച്ച് അമേരിക്കന്‍ വക്താവ് പി ജെ ക്രോളി പ്രതികരിച്ചത്.
ReplyDelete