Friday, December 17, 2010

എന്‍ഡോസള്‍ഫാന്‍ പഠന സമിതി: കേന്ദ്ര സര്‍ക്കാരില്‍ ഭിന്നത

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ പഠന സമിതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ ഭിന്നത. പഠന സമിതിയെ പ്രധാനമന്ത്രി നിശ്ചയിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രാലയം ശക്തമായ എതിര്‍പ്പാണ് മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷം ചെയ്യുന്ന എന്‍ഡോസള്‍ഫാനെതിരെ എതര്‍പ്പ് ശക്തമായതോടെ മന്ത്രാലയം ആശയക്കുഴപ്പത്തിലായി.  എന്‍ഡോസള്‍ഫാന്റെ ദുരന്തം പേറുന്ന പതിനായിരങ്ങളാണ് കേരളത്തിലുള്ളത്. വിഷയം കൂടുതല്‍ ജനകീയമാവുകയും കേരളത്തില്‍ രാഷ്ട്രീയ വ്യത്യസമില്ലാതെ എല്ലാവരും ഇതിനെതിരെ രംഗത്ത് എത്തിയതും കേന്ദ്ര കൃഷി മന്ത്രായലത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

ഇതിന് പുറമെ ദേശീയ മനുഷ്യാവകാശ കമ്മിഷനും വിഷയത്തില്‍ ഇടപെട്ടത് സമ്മര്‍ദം വര്‍ധിപ്പിച്ചു. നിരോധനമില്ലാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥ സംജാതമായ സാഹചര്യത്തിലാണ് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് ഒരു സമിതി മതിയെന്ന നിലപാടെടുത്തത്.

വിവിധ മന്ത്രാലയങ്ങള്‍ക്ക് വിവിധ പഠന സമിതികള്‍ ആകാമെന്നും ഇതില്‍ തെറ്റില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്‍ഡോ സള്‍ഫാന്‍ നിരോധനത്തിന് വനം പരിസ്ഥിതി മന്ത്രാലയവും ആരോഗ്യ മന്ത്രാലയലവും അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ മന്ത്രാലയങ്ങള്‍ നിയോഗിക്കുന്ന സമിതികള്‍ നിരോധനത്തിന് അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ ഇതിന് തടയിടാനാണ് കീടനാശിനി കമ്പനി ലോബികളുടെ സമ്മര്‍ദത്തിന് വഴങ്ങി ഒരു പഠന സമിതി മതിയെന്ന നിലപാടുമായി ശരത് പവാര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

കൃഷിമന്ത്രാലയം സംഘടിപ്പിച്ച പരിപാടിക്ക് എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌പോണ്‍സര്‍മാരായത് കൃഷിമന്ത്രാലയത്തിന് നിരോധനത്തോട് കടുത്ത എതിര്‍പ്പുണ്ടെന്നാണ് വ്യക്തമാക്കുന്നത്.

മറ്റ് രണ്ട് മന്ത്രാലയങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് മുന്‍കൂട്ടി കണ്ടിട്ടാണ് കൃഷിമന്ത്രാലയത്തിന്റെ സമിതി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഡോ. മായിടെ നിയോഗിച്ചത്. എന്നാല്‍ സംസ്ഥാന എന്‍ സി പി നേതൃത്വം എതിര്‍പ്പുമായി രംഗ ത്ത് എത്തിയതോടെ മായിയെ മാറ്റുമെന്ന് പവാര്‍ സൂചന നല്‍കി.

മായിക്ക് പകരം ആരോഗ്യ വിദഗ്ധനെ നിയോഗിക്കുമെന്ന് ഇത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം എന്‍ സി പി സംസ്ഥാന നേതാക്കളായ പീതാമ്പരന്‍ മാസ്റ്ററും എ സി ഷണ്‍മുഖദാസപം മുമ്പ് വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യങ്ങലെല്ലാം കണക്കിലെടുത്താണ് പഠന സമിതിയെ പ്രധാനമന്ത്രി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് പവാര്‍ കത്തയച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വിവിധ മന്ത്രാലയങ്ങള്‍ വിവിധ സമിതിയെ നിയോഗിക്കുന്നുണ്ട്.

എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയുടെ ആവശ്യമേയുള്ളൂ എന്നാണ് തന്റെ അഭിപ്രായം.

ഈ സമിതിയെ പ്രധാനമന്ത്രി നിശ്ചയിക്കണമെന്നും പവാര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

janayugom 171210

എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് തുടങ്ങി


കയ്യൂര്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാരിന്റെ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി. കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തിലായി 22 ക്യാമ്പാണ് സംഘടിപ്പിക്കുന്നത്. ആദ്യ ക്യാമ്പ് കയ്യൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താനും വിദഗ്ധ ചികിത്സക്കുമായി ഇത്ര വിപുലമായ ക്യാമ്പ് ആദ്യമാണ്്. തിരുവനന്തപുരം, കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളേജുകളിലെ 17 വിദഗ്ധ ഡോക്ടര്‍മാരും ജില്ലയിലെ ഡോക്ടര്‍മാരും രോഗികളെ പരിശോധിക്കാന്‍ എത്തി. ഒരു പഞ്ചായത്തില്‍ രണ്ട് ക്യാമ്പാണ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരാണ് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ക്ക് അര്‍ഹരാവുക.

കയ്യൂരില്‍ രാവിലെ എട്ടോടെ നൂറുകണക്കിനാളുകള്‍ പരിശോധനക്കെത്തി. ഗുരുതര രോഗം ബാധിച്ചവരെയും നടക്കാന്‍ കഴിയാത്തവരെയും വീടുകളില്‍നിന്ന് പ്രത്യേക വാഹനത്തിലാണ് ക്യാമ്പിലെത്തിച്ചത്. 871 പേരെ പരിശോധിച്ചു. തുടര്‍ ചികിത്സ വേണ്ടവരെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും പരിശോധിച്ചു. രോഗികള്‍ക്കുള്ള മരുന്നും ക്യാമ്പില്‍ വിതരണം ചെയ്തു. ക്യാമ്പിലില്ലാത്ത മരുന്ന് അടുത്ത ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ആരോഗ്യമന്ത്രി ജില്ലയിലെത്തുന്നത്. ഉദ്ഘാടനത്തിനു ശേഷം ക്യാമ്പിന്റെ പ്രവര്‍ത്തനവും തുടര്‍ ക്യാമ്പുകളുടെ നടത്തിപ്പും മന്ത്രി അവലോകനം ചെയ്തു. ദേശീയ മനുഷ്യാവകാശ കമീഷന്‍ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചാണ് മന്ത്രി മടങ്ങിയത്. ഉദ്ഘാടനച്ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി.

deshabhimani news

2 comments:

  1. എന്‍ഡോസള്‍ഫാന്‍ പഠന സമിതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ ഭിന്നത. പഠന സമിതിയെ പ്രധാനമന്ത്രി നിശ്ചയിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ ആവശ്യപ്പെട്ടു.

    എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രാലയം ശക്തമായ എതിര്‍പ്പാണ് മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷം ചെയ്യുന്ന എന്‍ഡോസള്‍ഫാനെതിരെ എതര്‍പ്പ് ശക്തമായതോടെ മന്ത്രാലയം ആശയക്കുഴപ്പത്തിലായി. എന്‍ഡോസള്‍ഫാന്റെ ദുരന്തം പേറുന്ന പതിനായിരങ്ങളാണ് കേരളത്തിലുള്ളത്. വിഷയം കൂടുതല്‍ ജനകീയമാവുകയും കേരളത്തില്‍ രാഷ്ട്രീയ വ്യത്യസമില്ലാതെ എല്ലാവരും ഇതിനെതിരെ രംഗത്ത് എത്തിയതും കേന്ദ്ര കൃഷി മന്ത്രായലത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

    ReplyDelete
  2. എന്‍ഡോസള്‍ഫാന്‍ എന്ന വിഷത്തിന്റെ ഏജന്റുമാരായി കേന്ദ്ര സര്‍ക്കാര്‍ അധഃപതിക്കുമ്പോള്‍, ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതില്‍ മാതൃകാപരമായ നടപടികളുമായി കേരളം മുന്നോട്ടുപോവുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാരിന്റെ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ കേന്ദ്ര യുപിഎ സര്‍ക്കാരില്‍നിന്ന് എത്ര വ്യത്യസ്തമായാണ് ജനങ്ങളുടെ പ്രശ്നത്തെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ്. കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തിലായി 22 ക്യാമ്പ് സംഘടിപ്പിക്കുന്നതില്‍ ആദ്യത്തേതാണ് കയ്യൂര്‍ ഗവമെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം, കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളേജുകളിലെ 17 വിദഗ്ധ ഡോക്ടര്‍മാര്‍ കാസര്‍കോട് ജില്ലയിലെ ഡോക്ടര്‍മാര്‍ക്കൊപ്പം ക്യാമ്പില്‍ എത്തി. ആദ്യദിവസം 871 പേരെയാണ് പരിശോധിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഒരു മാസത്തിനിടെ മൂന്നുതവണയാണ് ആരോഗ്യമന്ത്രി കാസര്‍കോട്ടെത്തിയത്. കേരളം ഇങ്ങനെ ചെയ്യുമ്പോള്‍, കേന്ദ്രത്തിന് പ്രശ്നം അന്വേഷിക്കാന്‍ കുറ്റമറ്റ സംവിധാനമുണ്ടാക്കാന്‍പോലും ആകുന്നില്ല. മാരകമായ ഈ കീടനാശിനിയുടെ മഹത്വം കണ്ടുപിടിക്കുന്നതില്‍ വ്യാപൃതനായ ആളെ അന്വേഷണച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു കേന്ദ്രം. ഇപ്പോള്‍ കേന്ദ്ര കൃഷിമന്ത്രി പറയുന്നത്, ഇനി പ്രധാനമന്ത്രി തീരുമാനിക്കട്ടെ എന്നാണ്. ആളെക്കൊല്ലിയാണെന്ന് നിസ്സംശയം തെളിഞ്ഞ കീടനാശിനിയെക്കുറിച്ച് ഇനിയും പഠിക്കണംപോലും. അതിന് എത്ര സമിതി വേണമെന്നും അതില്‍ ആരുവേണമെന്നും തീരുമാനിക്കാനാകുന്നില്ല. യുപിഎയുടെ ഈ നിലപാട് ലജ്ജാകരംതന്നെ. (deshabhimani editorial)

    ReplyDelete