Sunday, December 12, 2010

ഇടുക്കി പാക്കേജ് കേന്ദ്ര അവഗണന തുടരുന്നു

ചെറുതോണി: ജില്ലയിലെ കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമായി അംഗീകരിച്ച ഇടുക്കി പാക്കേജ് പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ചവരുത്തുന്നു. 1126 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കേണ്ടത്. എന്നാല്‍ 2008-09ല്‍ നടപ്പിലാക്കിയ കേന്ദ്ര കടാശ്വാസ പദ്ധതിക്ക് അനുവദിച്ച 600 കോടിരൂപ പദ്ധതി ഫണ്ടായി കണക്കാക്കണമെന്നാണ് പുതിയ കേന്ദ്ര നിര്‍ദ്ദേശം. ഇടുക്കി പാക്കേജില്‍പ്പെടുന്ന ചെറുകിട തേയില പുനര്‍കൃഷി, ഫാക്ടറി നിര്‍മ്മാണ ആനുകൂല്യങ്ങള്‍, പീരുമേട് താലൂക്കിലെ തേയിലതോട്ട ലയങ്ങളുടെ പുനരുദ്ധാരണം, ചെറുകിട ജലസേചനം, മണ്ണുസംരക്ഷണം, വനസംരക്ഷണ പദ്ധതികള്‍, ക്ഷീര വികസന വിപണന പദ്ധതികള്‍ തുടങ്ങിയവയ്ക്ക് മാസങ്ങളായിട്ടും കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ഇക്കാര്യം ഇടുക്കി എംപി പി ടി തോമസ് പാര്‍ലമെന്റില്‍ ഉന്നയിച്ച് ഇടപെടാത്തതില്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.

ടി ബോര്‍ഡ്, സ്പൈസസ് ബോര്‍ഡ് തുടങ്ങിയ വകുപ്പുകളുടെ പാക്കേജ് പദ്ധതികള്‍ അതത് ബോര്‍ഡുകളുടെ വാര്‍ഷിക ബജറ്റില്‍പ്പെടുത്തി നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു. മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ ചെറുകിട ജലസേചന പദ്ധതികളും ഇതര ജലസേചനപദ്ധതികളും നബാര്‍ഡ് ധനസഹായത്തോടെ നടപ്പില്‍ വരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നു. ഇതിനിടയില്‍ പി ടി തോമസ് എംപി നടത്തുന്ന നിര്‍ദ്ദിഷ്ട റോഡ് പാക്കേജിന്റെ അട്ടിമറിയും ജില്ലയ്ക്ക് വന്‍ ദോഷമുണ്ടാക്കും ജില്ലയിലെ ആയിരത്തിലധികം ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന 574 റോഡുകളുടെ 260 കോടി രൂപയുടെ നിര്‍ദ്ദിഷ്ട പദ്ധതിയാണ് പുതുക്കി എഴുതി നല്‍കിയിരിക്കുന്നത്. റോഡുകളുടെ നിര്‍മ്മാണം തുടങ്ങുന്നതിനെ ഈ ആവശ്യം വൈകിപ്പിക്കും.

deshabhimani news

1 comment:

  1. ജില്ലയിലെ കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമായി അംഗീകരിച്ച ഇടുക്കി പാക്കേജ് പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ചവരുത്തുന്നു. 1126 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കേണ്ടത്. എന്നാല്‍ 2008-09ല്‍ നടപ്പിലാക്കിയ കേന്ദ്ര കടാശ്വാസ പദ്ധതിക്ക് അനുവദിച്ച 600 കോടിരൂപ പദ്ധതി ഫണ്ടായി കണക്കാക്കണമെന്നാണ് പുതിയ കേന്ദ്ര നിര്‍ദ്ദേശം. ഇടുക്കി പാക്കേജില്‍പ്പെടുന്ന ചെറുകിട തേയില പുനര്‍കൃഷി, ഫാക്ടറി നിര്‍മ്മാണ ആനുകൂല്യങ്ങള്‍, പീരുമേട് താലൂക്കിലെ തേയിലതോട്ട ലയങ്ങളുടെ പുനരുദ്ധാരണം, ചെറുകിട ജലസേചനം, മണ്ണുസംരക്ഷണം, വനസംരക്ഷണ പദ്ധതികള്‍, ക്ഷീര വികസന വിപണന പദ്ധതികള്‍ തുടങ്ങിയവയ്ക്ക് മാസങ്ങളായിട്ടും കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ഇക്കാര്യം ഇടുക്കി എംപി പി ടി തോമസ് പാര്‍ലമെന്റില്‍ ഉന്നയിച്ച് ഇടപെടാത്തതില്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.

    ReplyDelete