ക്രിയാത്മകമായ നിര്‍ദേശങ്ങളില്ലാതെ സമ്മേളനം സമാപിച്ചു
കാന്‍കൂണ്‍: കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ക്രിയാത്മകമായ നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവയ്ക്കാതെ കാന്‍കൂണില്‍ ചേര്‍ന്ന യുഎന്‍ കാലാവസ്ഥാ സമ്മേളനം സമാപിച്ചു. കാര്‍ബണ്‍ പുറന്തള്ളല്‍ വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ 10,000 കോടി ഡോളറി(നാലര ലക്ഷം കോടി രൂപ) ന്റെ ഹരിതനിധി രൂപീകരിച്ചു. കാര്‍ബണ്‍ പുറന്തള്ളല്‍ വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ക്യോട്ടോ ഉടമ്പടിയുടെ കാലാവധി ദീര്‍ഘിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ല. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ മുന്നില്‍നില്‍ക്കുന്ന വികസിത രാജ്യങ്ങളുടെ മേല്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ഈ ഉച്ചകോടിക്കും സാധിച്ചില്ല. പകരം വികസ്വര, ദരിദ്ര രാജ്യങ്ങള്‍ക്കുമേല്‍ അമിതമായ നിയന്ത്രണം അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളാണ് ഉണ്ടായത്.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഗൌരവമുള്ള വിഷയങ്ങള്‍ കാന്‍കൂണില്‍ അവഗണിക്കപ്പെട്ടു. ക്യോട്ടോ ഉടമ്പടിയില്‍, ഓരോ വര്‍ഷവും കാര്‍ബണ്‍ പുറന്തള്ളലിന്റെ അളവില്‍ വികസിതരാജ്യങ്ങള്‍ വരുത്തേണ്ട കുറവ് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു നിബന്ധനയും പുതുതായി നടപ്പാക്കാനായില്ല. ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012ല്‍ അവസാനിക്കും. ക്യോട്ടോ ഉടമ്പടിയുടെ മരണത്തിന് കാരണമാകുന്ന ദുര്‍ബലമായ വ്യവസ്ഥകളാണ് ഈ സമ്മേളനം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ചില രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. സമ്മേളന തീരുമാനങ്ങളെ ബൊളീവിയ പൂര്‍ണമായും എതിര്‍ത്തു. ദരിദ്ര രാജ്യങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികള്‍ കൂടുതലായി നേരിടുന്ന രാജ്യങ്ങള്‍ക്കും കാര്‍ബണ്‍ പുറന്തള്ളല്‍ കുറഞ്ഞ ഹരിത സാങ്കേതികവിദ്യകള്‍ എളുപ്പം സ്വായത്തമാക്കാവുന്ന തരത്തില്‍ സാങ്കേതികവിദ്യ പങ്കുവയ്ക്കുന്നതിന് കാന്‍കൂണില്‍ ധാരണയായി. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ വികസ്വര രാജ്യങ്ങള്‍ക്കുള്ള സഹായമാണ് ഹരിതനിധി. അടുത്ത 10 വര്‍ഷത്തിനകമാണ് ഈ തുക സമാഹരിക്കുക. ഹരിതനിധി സുപ്രധാന ചുവടാണെന്നും സമ്മേളനം വിജയമാണെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് പറഞ്ഞു.
കാന്‍കൂണ്‍: ഇന്ത്യന്‍ നിലപാടുമാറ്റം അമേരിക്കയ്ക്ക് വേണ്ടി
ന്യൂഡല്‍ഹി: കാന്‍കൂണ് കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിലെ ഇന്ത്യയുടെ നിലപാടുമാറ്റം അമേരിക്കന്‍സമ്മര്‍ദപ്രകാരമെന്ന് തെളിയുന്നു. ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍തന്നെ ഇക്കാര്യത്തില്‍ ധാരണയായതായാണ് സൂചന. അന്താരാഷ്ട്രവേദിയില്‍ ചൈനയെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ അമേരിക്കന്‍നയത്തിനൊപ്പം നിന്നത്. എന്നാല്‍, വികസ്വരരാജ്യങ്ങളുടെ കൂട്ടായ്മ ദുര്‍ബലപ്പെടാന്‍മാത്രമാണ് ഇത് വഴിയൊരുക്കിയത്. കാര്‍ബണ്‍ ബഹിര്‍ഗമനം എല്ലാ രാഷ്ട്രങ്ങളും നിയമപരമായിത്തന്നെ കുറയ്ക്കണമെന്ന പരിസ്ഥിതിമന്ത്രി ജയ്റാം രമേശിന്റെ കാന്‍കുണ്‍ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തിപ്പെട്ടതോടെ യുപിഎ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലാവുകയാണ്. പ്രതിപക്ഷപാര്‍ടികള്‍ രൂക്ഷവിമര്‍ശവുമായി രംഗത്തുവന്നിട്ടും ജയ്റാം രമേശിന്റെ പ്രസ്താവനയെക്കുറിച്ച് കൂടുതല്‍ കടന്നുള്ള 'ചിന്തകള്‍' വേണ്ടെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രതികരിച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനം നിയമപരമായി വെട്ടിക്കുറയ്ക്കാനുള്ള ബാധ്യത ഇന്ത്യയും ചൈനയും അടങ്ങുന്ന വികസ്വരരാഷ്ട്രങ്ങള്‍കൂടി ഏറ്റെടുക്കണമെന്നാണ് അമേരിക്കന്‍നിലപാട്. വികസ്വരരാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ച തടയുന്ന ഈ നിലപാടിനെ ചൈന എതിര്‍ത്തു. കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍വരെ ഇതേനിലപാട് സ്വീകരിച്ച ഇന്ത്യ കാന്‍കുണില്‍ നിലപാട് മാറ്റി.
കാന്‍കുണിലെ ഇന്ത്യന്‍ നിലപാടുമാറ്റം അപലപനീയമാണെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ലമെന്റിന് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചു. ക്യോട്ടോ കരാര്‍ രണ്ടാംഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന വാഗ്ദാനത്തിനുവിരുദ്ധമാണിത്. അമേരിക്കന്‍ നയത്തിനൊപ്പം ഇന്ത്യയും ചേര്‍ന്നു. കാലാവസ്ഥമാറ്റം സംബന്ധിച്ച യുഎന്‍ ചട്ടത്തിനുള്ളില്‍ നിന്ന് ക്യോട്ടോ കരാറിലെ രാജ്യങ്ങളെ മുന്‍നിലപാടിനൊപ്പം നിര്‍ത്താനാണ് ഇന്ത്യ ശ്രമിക്കേണ്ടിയിരുന്നത്. അമേരിക്കന്‍തന്ത്രങ്ങള്‍ക്ക് കീഴടങ്ങുന്ന അപകടകരമായ നിലപാട് തിരുത്താന്‍ ഇന്ത്യ തയ്യാറാകണം- സിഐടിയു ആവശ്യപ്പെട്ടു.
ദേശാഭിമാനി 121210
കാന്‍കൂണ് കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിലെ ഇന്ത്യയുടെ നിലപാടുമാറ്റം അമേരിക്കന്‍സമ്മര്‍ദപ്രകാരമെന്ന് തെളിയുന്നു. ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍തന്നെ ഇക്കാര്യത്തില്‍ ധാരണയായതായാണ് സൂചന. അന്താരാഷ്ട്രവേദിയില്‍ ചൈനയെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ അമേരിക്കന്‍നയത്തിനൊപ്പം നിന്നത്. എന്നാല്‍, വികസ്വരരാജ്യങ്ങളുടെ കൂട്ടായ്മ ദുര്‍ബലപ്പെടാന്‍മാത്രമാണ് ഇത് വഴിയൊരുക്കിയത്. കാര്‍ബണ്‍ ബഹിര്‍ഗമനം എല്ലാ രാഷ്ട്രങ്ങളും നിയമപരമായിത്തന്നെ കുറയ്ക്കണമെന്ന പരിസ്ഥിതിമന്ത്രി ജയ്റാം രമേശിന്റെ കാന്‍കുണ്‍ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തിപ്പെട്ടതോടെ യുപിഎ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലാവുകയാണ്. പ്രതിപക്ഷപാര്‍ടികള്‍ രൂക്ഷവിമര്‍ശവുമായി രംഗത്തുവന്നിട്ടും ജയ്റാം രമേശിന്റെ പ്രസ്താവനയെക്കുറിച്ച് കൂടുതല്‍ കടന്നുള്ള 'ചിന്തകള്‍' വേണ്ടെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രതികരിച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനം നിയമപരമായി വെട്ടിക്കുറയ്ക്കാനുള്ള ബാധ്യത ഇന്ത്യയും ചൈനയും അടങ്ങുന്ന വികസ്വരരാഷ്ട്രങ്ങള്‍കൂടി ഏറ്റെടുക്കണമെന്നാണ് അമേരിക്കന്‍നിലപാട്. വികസ്വരരാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ച തടയുന്ന ഈ നിലപാടിനെ ചൈന എതിര്‍ത്തു. കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍വരെ ഇതേനിലപാട് സ്വീകരിച്ച ഇന്ത്യ കാന്‍കുണില്‍ നിലപാട് മാറ്റി.
ReplyDelete