ന്യൂഡല്‍ഹി: അഴിമതിക്കെതിരെ സിപിഐ എം ദേശീയാടിസ്ഥാനത്തില്‍ ഒരാഴ്ചയായി നടത്തിവരുന്ന പ്രചാരണത്തിന് വന്‍ പ്രതികരണം. രാജ്യമെമ്പാടും ലക്ഷങ്ങളാണ് സിപിഐ എം പ്രചാരണ പരിപാടിയുടെ ഭാഗമായത്. കോഗ്രസും ബിജെപിയും അഴിമതിയില്‍ മുങ്ങിനില്‍ക്കുമ്പോള്‍ സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും മാത്രമാണ് അതില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ പ്രചാരണം സഹായിച്ചു. അഞ്ചുമുതല്‍ 11 വരെയാണ് സിപിഐ എം കേന്ദ്രകമ്മിറ്റി പ്രചാരണത്തിന് ആഹ്വാനംചെയ്തതെങ്കിലും പല സംസ്ഥാനങ്ങളിലും വരുംദിവസങ്ങളിലും പ്രചാരണം തുടരും.
ബിഹാറില്‍ ശനിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ റാലിയും പൊതുയോഗവും ചേര്‍ന്നു. ദര്‍ബംഗ, സമസ്തിപുര്‍, ബെഗുസരായ്, പൂര്‍ണിയ, നെവാഡ തുടങ്ങിയ ജില്ലകളിലെല്ലാം ആയിരങ്ങള്‍ പങ്കെടുത്ത റാലി നടന്നു. ദര്‍ബംഗയിലെ റാലിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി വിജയ്കാന്ത് ഠാക്കൂര്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശിലെ 40 ജില്ലാകേന്ദ്രത്തില്‍ പ്രകടനവും പൊതുയോഗവും ചേര്‍ന്നു. ലഖ്നൌ, വാരാണസി തുടങ്ങി നഗരങ്ങളില്‍ അഴിമതിവിരുദ്ധ സെമിനാറുകളും നടന്നു. രാഷ്ട്രീയ നേതാക്കള്‍ക്കുപുറമെ ബുദ്ധിജീവികളും സെമിനാറുകളില്‍ പങ്കെടുത്തു. മഹാരാഷ്ട്രയില്‍ മുംബൈ, താനെ, നാസിക്, ഫുല്‍ബനി തുടങ്ങിയ ജില്ലാകേന്ദ്രങ്ങളില്‍ ദിവസം മുഴുവന്‍ നീണ്ട ധര്‍ണ നടന്നു. യുപിഎ സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖകളും വിതരണംചെയ്തു. മുംബൈയിലും താനെയിലും അരലക്ഷം വീതവും നാസിക്കിലും നാഗ്പുരിലും 30,000 വീതവും ലഘുലേഖകള്‍ വിതരണംചെയ്തതായി സിപിഐ എം സംസ്ഥാന സെക്രട്ടറി അശോക് ധാവ്ളെ പറഞ്ഞു. ഹരിയാനയില്‍ 10 ജില്ലാകേന്ദ്രത്തില്‍ റാലിയും പൊതുയോഗവും നടന്നു. ഫത്തേഹാബാദിലെ റാലിയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത് സംസാരിച്ചു. റോത്തക്കില്‍ റെയില്‍വേ സ്റേഷനുമുമ്പില്‍ ധര്‍ണ നടത്തി. ഹിസ്സാര്‍, ജിണ്ട്, പാനിപ്പത്ത്, ഭിവാനി എന്നിവിടങ്ങളിലും റാലി നടന്നു. ഗുഡ്ഗാവില്‍ ഡെസനിലധികം തെരുവുയോഗങ്ങളും നടന്നു. ലക്ഷത്തിലധികം ലഘുലേഖകളും വിതരണംചെയ്തു. ജനങ്ങളില്‍നിന്ന് വര്‍ധിച്ച പ്രതികരണമാണ് ഇക്കുറി ലഭിച്ചതെന്ന് ഇന്ദ്രജിത് പറഞ്ഞു. പഞ്ചാബില്‍ 20 ജില്ലാ കേന്ദ്രത്തില്‍ റാലിയും ധര്‍ണയും നടന്നു. രാജസ്ഥാനില്‍ ഡിസംബര്‍ 13ന് ജില്ല-താലൂക്ക് കേന്ദ്രങ്ങളില്‍ വന്‍ റാലികള്‍ നടക്കും. സിക്കര്‍, ഉദയ്പുര്‍, ജുന്‍ജുനു, ഹനുമന്‍ഗഢ്, ഗംഗാനാഗര്‍, കോട്ട എന്നീ ജില്ലാകേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന റാലി നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി വാസുദേവ് ശര്‍മ പറഞ്ഞു.
ദേശാഭിമാനി 121210
അഴിമതിക്കെതിരെ സിപിഐ എം ദേശീയാടിസ്ഥാനത്തില്‍ ഒരാഴ്ചയായി നടത്തിവരുന്ന പ്രചാരണത്തിന് വന്‍ പ്രതികരണം. രാജ്യമെമ്പാടും ലക്ഷങ്ങളാണ് സിപിഐ എം പ്രചാരണ പരിപാടിയുടെ ഭാഗമായത്. കോഗ്രസും ബിജെപിയും അഴിമതിയില്‍ മുങ്ങിനില്‍ക്കുമ്പോള്‍ സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും മാത്രമാണ് അതില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ പ്രചാരണം സഹായിച്ചു. അഞ്ചുമുതല്‍ 11 വരെയാണ് സിപിഐ എം കേന്ദ്രകമ്മിറ്റി പ്രചാരണത്തിന് ആഹ്വാനംചെയ്തതെങ്കിലും പല സംസ്ഥാനങ്ങളിലും വരുംദിവസങ്ങളിലും പ്രചാരണം തുടരും.
ReplyDelete