ആലപ്പുഴ: കേരള കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍വന്ന വാര്‍ത്ത വസ്തുതകള്‍ക്കു നിരക്കാത്തതും അര്‍ധസത്യവുമാണെന്ന് കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ 100 രൂപയായിരുന്ന കയര്‍തൊഴിലാളി പെന്‍ഷന്‍ 32 മാസത്തെ കുടിശിക നല്‍കാനുണ്ടായിരുന്നു. ഈ സര്‍ക്കാര്‍ പെന്‍ഷന്‍ 300 രൂപയാക്കി വര്‍ധിപ്പിച്ചു. കൂടാതെ മുന്‍ സര്‍ക്കാരിന്റെ കാലത്തെ കുടിശിക ഉള്‍പ്പെടെ 2010 സെപ്തംബര്‍ വരെയുള്ള മുഴുവന്‍ തുകയും കുടിശികകൂടാതെ നല്‍കി. പെന്‍ഷന്‍ വിതരണം ചെയ്യുന്നത് ഏറ്റവും സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ്. ചില മാധ്യമവാര്‍ത്തകളില്‍ പറയുംപ്രകാരം പരേതര്‍ പെന്‍ഷന്‍ വാങ്ങിയതായുള്ള പരാതി ബോര്‍ഡിന്റെ ഏതെങ്കിലും ഓഫീസുകളില്‍നിന്നോ മരണപ്പെട്ടവരുടെ അവകാശികളില്‍നിന്നോ ബോര്‍ഡിന് ലഭിച്ചിട്ടില്ല. ഇക്കാരണത്താല്‍തന്നെ സിപിഐ എമ്മോ ഏതെങ്കിലും സംഘടനകളോ ഇടപെട്ടതിനെതുടര്‍ന്ന് നടപടികളൊന്നും ഉണ്ടായില്ലെന്ന വാര്‍ത്ത ദുരുദ്ദേശപരവും ഖേദകരവുമാണ്.
പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സഹകരണ-കയര്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം ബോര്‍ഡിന്റെ ഓഫീസുകളില്‍ അടിയന്തരപരിശോധന നടത്തി ഏതെങ്കിലും ജീവനക്കാരോ ഓഫീസര്‍മാരോ ഇത്തരം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ യുക്തമായ ശിക്ഷാനടപടി സ്വീകരിക്കുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍സര്‍ക്കാരിന്റെ കാലത്ത് നടത്തിയിട്ടുള്ള ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തുകയും കുറ്റക്കാര്‍ക്കെതിരെ ശിക്ഷണനടപടി സ്വീകരിച്ചിട്ടുള്ളതുമാണ്. അത്തരം ക്രമക്കേടുകളുടെ, കണ്ടെത്താത്ത അവശിഷ്ടങ്ങള്‍ ഇപ്പോഴും ഉണ്ടാകാനിടയുള്ളതിനാല്‍ 10 വര്‍ഷത്തെ പെന്‍ഷന്‍ രേഖകള്‍ വിശദമായി പരിശോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ക്ഷേമനിധി ബോര്‍ഡില്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് പിന്‍വാതില്‍ നിയമനം നടത്തിയിട്ടുള്ളത്. 40 ഓളം പേരെ ദിവസവേതനത്തിലെടുത്ത് 2005ല്‍ സര്‍ക്കാര്‍ ഇവരെ സ്ഥിരപ്പെടുത്തുകയുണ്ടായി. ഇപ്പോഴും ബോര്‍ഡില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഏതാനുംപേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ സ്ഥിരപ്പെടുത്തുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണുള്ളത്. കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുന്‍കാലത്തുനിന്നും വ്യത്യസ്തമായി അഴിമതിരഹിതവും കാര്യക്ഷമവുമായാണ് പ്രവര്‍ത്തിച്ചുവരുന്നതെന്നും ചെയര്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani news
കേരള കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍വന്ന വാര്‍ത്ത വസ്തുതകള്‍ക്കു നിരക്കാത്തതും അര്‍ധസത്യവുമാണെന്ന് കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ 100 രൂപയായിരുന്ന കയര്‍തൊഴിലാളി പെന്‍ഷന്‍ 32 മാസത്തെ കുടിശിക നല്‍കാനുണ്ടായിരുന്നു. ഈ സര്‍ക്കാര്‍ പെന്‍ഷന്‍ 300 രൂപയാക്കി വര്‍ധിപ്പിച്ചു. കൂടാതെ മുന്‍ സര്‍ക്കാരിന്റെ കാലത്തെ കുടിശിക ഉള്‍പ്പെടെ 2010 സെപ്തംബര്‍ വരെയുള്ള മുഴുവന്‍ തുകയും കുടിശികകൂടാതെ നല്‍കി. പെന്‍ഷന്‍ വിതരണം ചെയ്യുന്നത് ഏറ്റവും സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ്. ചില മാധ്യമവാര്‍ത്തകളില്‍ പറയുംപ്രകാരം പരേതര്‍ പെന്‍ഷന്‍ വാങ്ങിയതായുള്ള പരാതി ബോര്‍ഡിന്റെ ഏതെങ്കിലും ഓഫീസുകളില്‍നിന്നോ മരണപ്പെട്ടവരുടെ അവകാശികളില്‍നിന്നോ ബോര്‍ഡിന് ലഭിച്ചിട്ടില്ല. ഇക്കാരണത്താല്‍തന്നെ സിപിഐ എമ്മോ ഏതെങ്കിലും സംഘടനകളോ ഇടപെട്ടതിനെതുടര്‍ന്ന് നടപടികളൊന്നും ഉണ്ടായില്ലെന്ന വാര്‍ത്ത ദുരുദ്ദേശപരവും ഖേദകരവുമാണ്.
ReplyDelete