അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് കാര്‍ലോസ് ഗവിലിയ സംവിധാനം ചെയ്ത ചിത്രമായ പോര്‍ട്രെയിറ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ് അര്‍ഹമായി. ഇന്ത്യന്‍ നവാഗത സംവിധായകനുള്ള ഹസന്‍കുട്ടി അവാര്‍ഡ് വിപിന്‍ വിജയിന്റെ ചിത്രസൂത്രത്തിന് ലഭിച്ചു. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മേളയിലെ മികച്ച സംവിധായകനുള്ള രണ്ടു ലക്ഷത്തിന്റെ അവാര്‍ഡിന് അപര്‍ണ സെന്നിന്റെ ജാപ്പനീസ് വൈഫ് അര്‍ഹമായി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഡോ: ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിക്ക്.
മികച്ച സംവിധായകനുള്ള നാലു ലക്ഷം രൂപയുടെ രജത ചകോരം പുരസ്കാരത്തിന് ജൂലിയോ സോളോ മനാഫിന്. ദ ലാസ്റ്റ് സമ്മര്‍ ഓഫ് ലാബോയിത്തയാണ് സിനിമ.
പോര്‍ട്രെയിറ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ് മികച്ച സിനിമയാണ്. മുത്തശ്ശിയുടെ മരണശേഷം ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ജെയിറോയും കസിനായ മറീനയും വര്‍ഷങ്ങള്‍ക്കു ശേഷം പഴയ നാട്ടിലേക്ക് തിരിച്ചുപോകുന്നു. നാട്ടിലേക്കുള്ള യാത്രക്കിടയില്‍ പാരാമിലിറ്ററിസംഘം അവരെ തട്ടിക്കൊണ്ടുപോകുന്നു. എഡ്ഗാര്‍ ഗില്ലാണ് ക്യാമറ. പൌലോ ബാല്‍ഡിയോ,ജൂലിയന്‍ റോമന്‍ എന്നിവരാണ് പ്രധാന റോളില്‍ .മത്സരവിഭാഗത്തിലുള്ള 14 ചിത്രമാണ് അവാര്‍ഡുകള്‍ക്ക് പിരിഗണിച്ചത്. ടുണീഷ്യന്‍ ചിത്രമായ ബറീഡ് സീക്രട്ട്സ്, അര്‍ജന്റീനിയന്‍ പരീക്ഷണ ചിത്രമായ വൈന്‍ എന്നിവയും അവാര്‍ഡ് പ്രതീക്ഷയിലുണ്ടായിരുന്നു.
deshabhimani news

ReplyDelete