വിശ്വാസ്യതയിലും കാര്യക്ഷമതയിലും മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് കേരള പബ്ളിക് സര്‍വീസ് കമീഷന്‍. ഒരുതരത്തിലുമുള്ള ദുഃസ്വാധീനങ്ങള്‍ക്കും വഴിപ്പെടാതെ അര്‍ഹരായ ഉദ്യോഗാര്‍ഥികളെ മാത്രം തെരഞ്ഞെടുക്കാനുള്ള നിഷ്കര്‍ഷ കേരളത്തിലെ പിഎസ്സിയെ സവിശേഷമായ പദവിയിലേക്കുയര്‍ത്തുന്ന ഒന്നാണ്. അപവാദങ്ങള്‍ വളരെക്കുറച്ചേ ഉയര്‍ന്നിട്ടുള്ളൂ. അവയാകട്ടെ ഗൌരവം അര്‍ഹിക്കാത്തതും. ഏതു നിയമനവും പിഎസ്സിക്ക് വിടുക എന്നാല്‍, മത്സരപരീക്ഷയിലൂടെ കഴിവുറ്റവരെ തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുക എന്നാണര്‍ഥം. അങ്ങനെയുള്ള പിഎസ്സിക്കെതിരെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ ആക്ഷേപവും നടത്തിയ ആക്രമണവും കേരളത്തിലെ ചിന്താശേഷിയുള്ള ജനങ്ങളില്‍ പ്രതിഷേധവും രോഷവുമാണ് സൃഷ്ടിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ വ്യാജരേഖകളുടെയും തട്ടിപ്പിന്റെയും പിന്‍ബലത്തില്‍ ചില ക്രിമിനലുകള്‍ അനര്‍ഹരെ തിരുകിക്കയറ്റിയ സംഭവം പുറത്തുവന്നപ്പോഴാണ് പ്രതിസ്ഥാനത്ത് പിഎസ്സിയെ അവരോധിച്ച് അക്രമത്തിന്റെയും അധിക്ഷേപത്തിന്റെയും പേക്കൂത്തിന് ചിലര്‍ ഇറങ്ങിത്തിരിച്ചത്. അക്രമം തുടര്‍ന്നാല്‍ നിയമനപ്രക്രിയതന്നെ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് പിഎസ്സിക്ക് മുന്നറിയിപ്പു നല്‍കേണ്ടിവന്നതിന്റെ പശ്ചാത്തലവും അതാണ്. നിയമനങ്ങളില്‍ നടക്കാനിടയുള്ള ക്രമക്കേടുകള്‍ കണ്ടെത്താനും തടയാനും പിഎസ്സിക്ക് കഴിയുംവിധം നിയമന ഓഡിറ്റിങ് നടപ്പാക്കണമെന്ന് ഞങ്ങള്‍ ഇതേ പംക്തിയില്‍ ചൂണ്ടിക്കാട്ടിയതാണ്.
നിയമനത്തില്‍ കൃത്രിമം നടക്കുന്നതായി വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പിഎസ്സി നിയമനപ്രക്രിയയില്‍ ചില കര്‍ക്കശ നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്തത് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. പരീക്ഷ, ഇന്റര്‍വ്യൂ, കായികക്ഷമതാപരീക്ഷ, പ്രായോഗികപരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവയ്ക്ക് ഉദ്യോഗാര്‍ഥികളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍കാര്‍ഡ് നിര്‍ബന്ധമാക്കുകയാണ്. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതുകയും ചിത്രത്തില്‍ കൃത്രിമംകാട്ടുകയും ചെയ്ത് നിയമനം തരപ്പെടുത്തിയവരും ഉണ്ട് എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്. വോട്ടര്‍ തിരിച്ചറിയല്‍കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വകുപ്പില്‍നിന്ന് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയാണ് തിരിച്ചറിയല്‍രേഖയായി പരിഗണിക്കുക.
ഇതിനുപുറമെ, പരീക്ഷയുടെ കൃത്യത ഉറപ്പാക്കാനുള്ള നിരവധി കാര്യങ്ങളും പുതുതായി ഏര്‍പ്പെടുത്തുകയാണ്. പരീക്ഷാഹാളിലും പരീക്ഷാകേന്ദ്രങ്ങളുടെ വളപ്പിലും മൊബൈല്‍ഫോ ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും നിരോധിച്ചു. ഇത് ലംഘിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസ് റദ്ദാക്കും. മറ്റ് ശിക്ഷാനടപടികളും കൈക്കൊള്ളും. 2010 ഡിസംബര്‍ 31 മുതല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്ന തസ്തികകള്‍ക്ക് അപേക്ഷകളില്‍ ഫോട്ടോ അപ്ലോഡ് ചെയ്യും. അടുത്ത എല്‍ഡി ക്ളര്‍ക്ക്, ഡെപ്യൂട്ടി കലക്ടര്‍ പരീക്ഷകള്‍ക്ക് തിരിച്ചറിയല്‍രേഖ നിര്‍ബന്ധമായിരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് അയക്കുന്ന അഡ്വൈസ് മെമ്മോയുടെ രൂപഘടനയില്‍ മാറ്റംവരുത്തും. അഡ്വൈസ് മെമ്മോയുടെ അച്ചടിക്കായി പ്രത്യേകതരം പേപ്പര്‍ ഉപയോഗിക്കും. സൂക്ഷ്മപരിശോധനയില്‍ തിരിച്ചറിയുന്നതിന് പ്രത്യേക അടയാളങ്ങളും വാട്ടര്‍ മാര്‍ക്കും നല്‍കും. നിയമനത്തട്ടിപ്പും ആള്‍മാറാട്ടവും എന്തുവിലകൊടുത്തും തടയേണ്ടതുണ്ട്. ഏതാനും ക്രിമിനലുകള്‍ പണംവാങ്ങി സര്‍ക്കാര്‍ സര്‍വീസില്‍ ആളെക്കയറ്റിയത് കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവമാണ്. അത്തരക്കാരെയാകെ കണ്ടെത്താനും അര്‍ഹമായ ശിക്ഷ നല്‍കാനും ഗവമെന്റ് നടത്തുന്ന ശ്രമം ശ്ളാഘനീയമാണ്. പിഎസ്സിയുടെ വീഴ്ചയോ ദൌര്‍ബല്യമോ തട്ടിപ്പുകാര്‍ക്ക് സഹായകരമാകരുത് എന്നതുകൊണ്ടാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നത്.
ഓണ്‍ലൈന്‍വഴി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കടക്കം ഫോട്ടോ നിര്‍ബന്ധമാക്കുന്നതും പരീക്ഷയ്ക്കിരിക്കുന്ന ഉദ്യോഗാര്‍ഥികളില്‍നിന്ന് ഫോട്ടോ പതിച്ച സാക്ഷ്യപത്രം ഒപ്പിട്ടുവാങ്ങുന്നതും കായികക്ഷമതാപരിശോധന ഉള്‍പ്പെടെയുള്ള വേളകളില്‍ ഹാജരാക്കുന്ന തിരിച്ചറിയല്‍രേഖകള്‍ ഇതുമായി ഒത്തുനോക്കുന്നതും എല്ലാ പഴുതുകളും അടയ്ക്കാന്‍ പര്യാപ്തമായ തീരുമാനങ്ങള്‍ തന്നെ. പിഎസ്സിയുടെ വിശ്വാസ്യത തരിമ്പുപോലും ചോര്‍ന്നുപോകാതെ നിലനിര്‍ത്തേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. എവിടെയെങ്കിലും നിയമനത്തട്ടിപ്പുണ്ടായി എന്നുകേട്ടാല്‍ പിഎസ്സി ഓഫീസുകളിലേക്ക് ഓടിക്കയറാനും അക്രമം നടത്താനുമുള്ള വാസന അവസാനിപ്പിക്കുകതന്നെ വേണം. പിഎസ്സിയെക്കുറിച്ചുള്ള ഏത് ആക്ഷേപവും തൊഴില്‍ കാത്തുനില്‍ക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ മനസ്സില്‍ തീകോരിയിടും. അതുമനസ്സിലാക്കി, ശരിയായ വഴിയിലൂടെയുള്ള സഞ്ചാരം ഉറപ്പാക്കാന്‍ പിഎസ്സിയെ സഹായിക്കുക; വ്യതിചലനങ്ങള്‍ കണ്ടാല്‍ ക്രിയാത്മക ഇടപെടലിലൂടെ പരിഹരിക്കുക എന്ന ശൈലിയാണ് ആരോഗ്യകരം. ഇതില്‍ കക്ഷിരാഷ്ട്രീയത്തിന്റെയോ ഭരണ-പ്രതിപക്ഷഭേദത്തിന്റെയോ പ്രശ്നമില്ല. രാഷ്ട്രീയ മുതലെടുപ്പിനായി പിഎസ്സിക്കെതിരെ ആക്രമണം നടത്തുന്നവര്‍ പുതിയ തലമുറയോടാകെയാണ് യുദ്ധം നടത്തുന്നത് എന്ന് തിരിച്ചറിയപ്പെടണം. കറപുരളാതെ, ബാഹ്യ ഇടപെടലുകളില്ലാതെ, പക്ഷഭേദങ്ങളില്ലാതെ പിഎസ്സി അതിന്റെ ചുമതല നിര്‍വഹിക്കട്ടെ.
ദേശാഭിമാനി മുഖപ്രസംഗം 151210
വിശ്വാസ്യതയിലും കാര്യക്ഷമതയിലും മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് കേരള പബ്ളിക് സര്‍വീസ് കമീഷന്‍. ഒരുതരത്തിലുമുള്ള ദുഃസ്വാധീനങ്ങള്‍ക്കും വഴിപ്പെടാതെ അര്‍ഹരായ ഉദ്യോഗാര്‍ഥികളെ മാത്രം തെരഞ്ഞെടുക്കാനുള്ള നിഷ്കര്‍ഷ കേരളത്തിലെ പിഎസ്സിയെ സവിശേഷമായ പദവിയിലേക്കുയര്‍ത്തുന്ന ഒന്നാണ്. അപവാദങ്ങള്‍ വളരെക്കുറച്ചേ ഉയര്‍ന്നിട്ടുള്ളൂ. അവയാകട്ടെ ഗൌരവം അര്‍ഹിക്കാത്തതും. ഏതു നിയമനവും പിഎസ്സിക്ക് വിടുക എന്നാല്‍, മത്സരപരീക്ഷയിലൂടെ കഴിവുറ്റവരെ തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുക എന്നാണര്‍ഥം. അങ്ങനെയുള്ള പിഎസ്സിക്കെതിരെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ ആക്ഷേപവും നടത്തിയ ആക്രമണവും കേരളത്തിലെ ചിന്താശേഷിയുള്ള ജനങ്ങളില്‍ പ്രതിഷേധവും രോഷവുമാണ് സൃഷ്ടിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ വ്യാജരേഖകളുടെയും തട്ടിപ്പിന്റെയും പിന്‍ബലത്തില്‍ ചില ക്രിമിനലുകള്‍ അനര്‍ഹരെ തിരുകിക്കയറ്റിയ സംഭവം പുറത്തുവന്നപ്പോഴാണ് പ്രതിസ്ഥാനത്ത് പിഎസ്സിയെ അവരോധിച്ച് അക്രമത്തിന്റെയും അധിക്ഷേപത്തിന്റെയും പേക്കൂത്തിന് ചിലര്‍ ഇറങ്ങിത്തിരിച്ചത്. അക്രമം തുടര്‍ന്നാല്‍ നിയമനപ്രക്രിയതന്നെ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് പിഎസ്സിക്ക് മുന്നറിയിപ്പു നല്‍കേണ്ടിവന്നതിന്റെ പശ്ചാത്തലവും അതാണ്.
ReplyDeleteപി.എസിക്ക് ആദരാഞ്ജലികള്‍..!
ReplyDeleteonceupon a time a minister appointed her daughter in laW as her cook and within a year or so she became a gaztd officer!!! now thts real progress!!!
ReplyDeletelപി എസ് സി നിയമനത്തിലെ ഭീകര തട്ടിപ്പ് വേറെയാണ്
ReplyDelete