Friday, December 17, 2010

കോടതി ഉത്തരവും ജെപിസി ആവശ്യവും വ്യത്യസ്തം: സിപിഐ എം

ന്യൂഡല്‍ഹി: സ്പെക്ട്രം അഴിമതിയില്‍ കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണമെന്ന സുപ്രീംകോടതി ഉത്തരവും ജെപിസി അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യവും വ്യത്യസ്ത വിഷയങ്ങളാണെന്ന് സിപിഐ എം പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. കോടതി നിര്‍ദേശത്തോട് പ്രതിപക്ഷത്തിന് എതിര്‍പ്പില്ല. എന്നാല്‍, ജെപിസി അന്വേഷണമെന്ന ആവശ്യത്തില്‍ മാറ്റമില്ല. കോടതി അവരുടെ ജോലിയാണ് ചെയ്യുന്നത്. പാര്‍ലമെന്റിന് പാര്‍ലമെന്റിന്റെ ജോലി ചെയ്യേണ്ടതുണ്ട്. ഇതുരണ്ടും തികച്ചും വ്യത്യസ്തമാണ്.

ഭരണഘടനാപ്രകാരം സര്‍ക്കാര്‍ ഉത്തരവാദപ്പെട്ടിരിക്കുന്നത് പാര്‍ലമെന്റിനോടാണ്. ഈ ഉത്തരവാദിത്തം മറ്റേതെങ്കിലും അധികാരകേന്ദ്രങ്ങള്‍ക്ക് എടുത്തുമാറ്റാവുന്നതല്ല. കോടതി അവരുടെ ജോലി നിര്‍വഹിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍, അഴിമതിയുടെ എല്ലാ വശങ്ങളും പുറത്തുകൊണ്ടുവരുന്ന സമഗ്രമായ അന്വേഷണത്തിന് ജെപിസി വേണമെന്നാണ് തങ്ങളുടെ ആവശ്യം- യെച്ചൂരി ദേശാഭിമാനിയോട് പറഞ്ഞു.

സുപ്രീംകോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെങ്കിലും ജെപിസി അന്വേഷണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ബിജെപി വക്താവ് രാജീവ്പ്രതാപ് റൂഡി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആവശ്യം ശരിവയ്ക്കുന്നതാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വിപുലമായ തലമാണ് അഴിമതിക്കുള്ളത്. പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം അനിവാര്യമാണ്. എന്തുകൊണ്ടാണ് ജെപിസിയെ ഭയക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം- റൂഡി ആവശ്യപ്പെട്ടു. ജെപിസി അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം തരംതാണതും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്ന് കോഗ്രസ് വക്താവ് മനു അഭിഷേക്സിങ്വി പറഞ്ഞു. സിബിഐ അന്വേഷണം അംഗീകരിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. കോടതി നടപടികളും ജെപിസി ആവശ്യവും കൂടി കൂട്ടിക്കുഴയ്ക്കുന്നത് അങ്ങേയറ്റം തെറ്റാണ്. ജെപിസി ആവശ്യം രാഷ്ട്രീയമാണ്- സിങ്വി പറഞ്ഞു.

deshabhimani 171210

1 comment:

  1. സ്പെക്ട്രം അഴിമതിയില്‍ കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണമെന്ന സുപ്രീംകോടതി ഉത്തരവും ജെപിസി അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യവും വ്യത്യസ്ത വിഷയങ്ങളാണെന്ന് സിപിഐ എം പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. കോടതി നിര്‍ദേശത്തോട് പ്രതിപക്ഷത്തിന് എതിര്‍പ്പില്ല. എന്നാല്‍, ജെപിസി അന്വേഷണമെന്ന ആവശ്യത്തില്‍ മാറ്റമില്ല. കോടതി അവരുടെ ജോലിയാണ് ചെയ്യുന്നത്. പാര്‍ലമെന്റിന് പാര്‍ലമെന്റിന്റെ ജോലി ചെയ്യേണ്ടതുണ്ട്. ഇതുരണ്ടും തികച്ചും വ്യത്യസ്തമാണ്.

    ഭരണഘടനാപ്രകാരം സര്‍ക്കാര്‍ ഉത്തരവാദപ്പെട്ടിരിക്കുന്നത് പാര്‍ലമെന്റിനോടാണ്. ഈ ഉത്തരവാദിത്തം മറ്റേതെങ്കിലും അധികാരകേന്ദ്രങ്ങള്‍ക്ക് എടുത്തുമാറ്റാവുന്നതല്ല. കോടതി അവരുടെ ജോലി നിര്‍വഹിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍, അഴിമതിയുടെ എല്ലാ വശങ്ങളും പുറത്തുകൊണ്ടുവരുന്ന സമഗ്രമായ അന്വേഷണത്തിന് ജെപിസി വേണമെന്നാണ് തങ്ങളുടെ ആവശ്യം- യെച്ചൂരി ദേശാഭിമാനിയോട് പറഞ്ഞു.

    ReplyDelete