അവിശ്വാസപ്രമേയത്തെ അതിജീവിക്കാന്‍ കോണ്‍ഗ്രസ് പണമൊഴുക്കിയെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു. ടു ജി സ്പെക്ട്രം അഴിമതി പ്രശ്നത്തിലും സിവിസി നിയമനത്തിന്റെ പ്രശ്നത്തിലും പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി പിന്നീട് ഇക്കാര്യം തിരുത്താന്‍ നിര്‍ബന്ധിതനായി. 2008ലെ വിശ്വാസവോട്ടെടുപ്പ് വേളയില്‍ കോഴനല്‍കി വോട്ട് വാങ്ങിയെന്ന ആരോപണം തെളിയിക്കാനാകാത്തതും ഊഹാപോഹം മാത്രമാണെന്നുമാണ് പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, വോട്ട് കോഴയെക്കുറിച്ച് പ്രധാനമന്ത്രി പറയുന്നത് പൂര്‍ണമായും തെറ്റാണെന്ന് ഇതുസംബന്ധിച്ച് അന്വേഷിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടു തെളിയിക്കുന്നു. അമര്‍സിങ്ങിന്റെ സ്റാഫായ സക്സേന കോഴനല്‍കിയതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവായ കിഷോര്‍ചന്ദ്ര ദേവ് അധ്യക്ഷനായ ഏഴംഗസമിതിയുടെ ഭൂരിപക്ഷ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. സക്സേനയ്ക്ക് ഭരണഘടനയിലെ 105-ാം വകുപ്പനുസരിച്ച് ഒരു പരിരക്ഷയും ലഭിക്കില്ലെന്നും റിപ്പോര്‍ട്ടു വ്യക്തമാക്കി. അതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യമാണ് സമിതി ഉന്നയിച്ചത്. മാത്രമല്ല കോഴകൊടുത്ത് വോട്ട് നേടിയതിന്റെ പ്രധാന ഗുണഭോക്താവ് പ്രധാനമന്ത്രിയാണുതാനും. അന്ന് കോണ്‍ഗ്രസിനെ സഹായിച്ച സമാജ്വാദി പാര്‍ടി നേതാവായ രേവതി രമസിങ് എംപിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു.
അതുകൊണ്ടുതന്നെ വിക്കീലീക്സ് വെളിപ്പെടുത്തല്‍ ഊഹാപോഹമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന അവകാശലംഘനത്തിന് കാരണമാകും. അവകാശലംഘനത്തിന് ഇരു സഭകളിലും നോട്ടീസു നല്‍കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടു ണ്ട്. സമഗ്ര അന്വേഷണത്തിന് സമിതി ശുപാര്‍ശ ചെയ്തിട്ടും എന്തുകൊണ്ട് ഈ കേസ് സിബിഐയ്ക്ക് വിട്ടില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. പാര്‍ലമെന്ററി സമിതി കൂടുതല്‍ അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടും അതു ചെയ്യാത്തത് പ്രധാനമന്ത്രിയുടെ കൃത്യവിലോപമല്ലേ എന്ന ചോദ്യവും ഉയരുന്നു. വോട്ട് കോഴക്കു ശേഷം 2009ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനാല്‍ ഈ പ്രശ്നം വീണ്ടും ഉന്നയിക്കുന്നതില്‍ അര്‍ഥമില്ലെന്ന വാദവും പ്രധാനമന്ത്രി ഉയര്‍ത്തുകയുണ്ടായി. ഹിറ്റ്ലറുടെ വാദത്തെ ഓര്‍മിപ്പിക്കുന്നതാണ് ഇത്. ഗുജറാത്തിലെ വംശഹത്യക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതുക്കൊണ്ട് മാത്രം താന്‍ കുറ്റവിമുക്തനാണെന്നായിരുന്നു നരേന്ദ്രമോഡിയുടെ വാദം. ചൊവ്വാഴ്ച ചര്‍ച്ച അനുവദിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍, സര്‍ക്കാര്‍ അതിന് വഴങ്ങിയിട്ടില്ല.
(വി ബി പരമേശ്വരന്‍)
ദേശാഭിമാനി 190311
അവിശ്വാസപ്രമേയത്തെ അതിജീവിക്കാന്‍ കോണ്‍ഗ്രസ് പണമൊഴുക്കിയെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു. ടു ജി സ്പെക്ട്രം അഴിമതി പ്രശ്നത്തിലും സിവിസി നിയമനത്തിന്റെ പ്രശ്നത്തിലും പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി പിന്നീട് ഇക്കാര്യം തിരുത്താന്‍ നിര്‍ബന്ധിതനായി. 2008ലെ വിശ്വാസവോട്ടെടുപ്പ് വേളയില്‍ കോഴനല്‍കി വോട്ട് വാങ്ങിയെന്ന ആരോപണം തെളിയിക്കാനാകാത്തതും ഊഹാപോഹം മാത്രമാണെന്നുമാണ് പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, വോട്ട് കോഴയെക്കുറിച്ച് പ്രധാനമന്ത്രി പറയുന്നത് പൂര്‍ണമായും തെറ്റാണെന്ന് ഇതുസംബന്ധിച്ച് അന്വേഷിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടു തെളിയിക്കുന്നു. അമര്‍സിങ്ങിന്റെ സ്റാഫായ സക്സേന കോഴനല്‍കിയതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവായ കിഷോര്‍ചന്ദ്ര ദേവ് അധ്യക്ഷനായ ഏഴംഗസമിതിയുടെ ഭൂരിപക്ഷ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. സക്സേനയ്ക്ക് ഭരണഘടനയിലെ 105-ാം വകുപ്പനുസരിച്ച് ഒരു പരിരക്ഷയും ലഭിക്കില്ലെന്നും റിപ്പോര്‍ട്ടു വ്യക്തമാക്കി. അതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യമാണ് സമിതി ഉന്നയിച്ചത്
ReplyDeleteരണ്ടാം യുപിഎ മന്ത്രിസഭയില്‍ പ്രണബ് മുഖര്‍ജിയെ ധനമന്ത്രിയാക്കിയതില്‍ അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ളിന്റ ഉല്‍ക്കണ്ഠയും ആശങ്കയും പ്രകടിപ്പിച്ചതായി വെളിപ്പെടുത്തല്‍. ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയക്കോ പി ചിദംബരത്തിനോ ധനവകുപ്പ് ലഭിക്കണമെന്നായിരുന്നു അമേരിക്ക ആഗ്രഹിച്ചിരുന്നതെന്നും വ്യക്തമായി. 2009 സെപ്തംബറില്‍ ഹിലരി ക്ളിന്റ ന്യൂഡല്‍ഹിയിലെ സ്ഥാനപതികാര്യാലയത്തിലേക്ക് അയച്ച സന്ദേശത്തില്‍ അമേരിക്കയുടെ വ്യഗ്രത വെളിപ്പെടുത്തുന്ന നിരവധി ചോദ്യങ്ങളാണുള്ളത്. ഏത് വ്യവസായ-ബിസിനസ് ഗ്രൂപ്പിനോടാണ് പ്രണബ് കൂറ് പുലര്‍ത്തുന്നതെന്നും അദ്ദേഹത്തിന്റെ നയങ്ങള്‍ ആര്‍ക്കാണ് ഗുണകരമാവുകയെന്നും ഹിലരി ആരായുന്നു. അടുത്ത ബജറ്റില്‍ പ്രണബ് മുന്‍ഗണന നല്‍കാനിടയുള്ള മേഖലകളെക്കുറിച്ച് വിവരം നല്‍കണമെന്നും ഹിലരി ഇന്ത്യയിലെ നയതന്ത്രജ്ഞരോട് ആവശ്യപ്പെട്ടു. ഹിലരിയുടെ ചോദ്യങ്ങള്‍ ഇങ്ങനെയാണ്: തന്റെ പദവിയില്‍ തുടരുന്നതിനെക്കുറിച്ച് അലുവാലിയയുടെ മനോവികാരം എന്താണ്? പ്രത്യേകിച്ച് ഏതെങ്കിലും അജന്‍ഡ നടപ്പാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടോ? പ്രധാനമന്ത്രിയുമായി അദ്ദേഹം നല്ല ബന്ധത്തിലാണോ? റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി വി സുബ്ബറാവുവുമായി പ്രണബ് മുഖര്‍ജിയുടെ ബന്ധം എങ്ങനെയാണ്? ചിദംബരത്തെ ധനമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതിനെ സുബ്ബറാവു എങ്ങനെ കാണുന്നു? ഈ മാറ്റം ധനമന്ത്രാലയവും റിസര്‍വ്ബാങ്കും തമ്മിലുള്ള ബന്ധത്തെ എതു രീതിയില്‍ ബാധിക്കും? 2009 സെപ്തംബര്‍ 14ന് അയച്ച സന്ദേശത്തില്‍ ചോദ്യങ്ങള്‍ തുടരുന്നു: ധനമേഖലയില്‍ പ്രണബിന്റെ പ്രാഥമിക താല്‍പ്പര്യങ്ങള്‍ എന്തൊക്കെയാണ്? പ്രധാനമന്ത്രിയുടെ ഉദാരവല്‍ക്കരണനയങ്ങളോട് പ്രണബിന്റെ സമീപനം എന്താണ്? ഈ പരിഷ്കാരങ്ങള്‍ എത്ര വേഗത്തില്‍ നടപ്പാക്കാന്‍ അദ്ദേഹത്തിന് ആസൂത്രണംചെയ്യാന്‍ കഴിയും? പരിഷ്കാരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് എത്രത്തോളം ശേഷിയുണ്ട്? അമേരിക്കയുമായുള്ള ഉഭയകക്ഷി സാമ്പത്തികബന്ധം സംബന്ധിച്ച് പ്രണബിന്റെ കാഴ്ചപ്പാട് എന്താണ്? ഈ ബന്ധം ഏതുരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് അദ്ദേഹം കരുതുന്നു? അമേരിക്ക-ചൈന സാമ്പത്തികബന്ധത്തെ അദ്ദേഹം ഏതുതരത്തില്‍ അമേരിക്ക-ഇന്ത്യ ബന്ധവുമായി താരതമ്യംചെയ്യുന്നു? കമല്‍നാഥിനെ എന്തുകൊണ്ടാണ് വാണിജ്യവകുപ്പില്‍നിന്ന് ഒഴിവാക്കിയതെന്നും ആനന്ദ്ശര്‍മയെ ഈ വകുപ്പിലേക്ക് നിയോഗിച്ചത് എന്തിനാണെന്നും ഹിലരി സംശയം ഉന്നയിക്കുന്നുണ്ട്. ശര്‍മയുടെ പൊതുവീക്ഷണങ്ങള്‍, ലോകവ്യാപാരസംഘടനയോടുള്ള സമീപനം, പ്രത്യക്ഷവിദേശനിക്ഷേപം സംബന്ധിച്ചുള്ള നിലപാട് എന്നിവയും ആരായുന്നു. പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സമയത്തിനും വിഭവങ്ങള്‍ക്കും അനുസൃതമായ വിവരങ്ങള്‍ അറിയിക്കാമെന്നും ഹിലരിക്ക് എംബസിയില്‍നിന്ന് ഉടന്‍തന്നെ മറുപടി നല്‍കി.
ReplyDelete