Wednesday, July 27, 2011

ഭൂമിയേറ്റെടുക്കാന്‍ 80% പേരുടെ സമ്മതം വേണം; നഷ്ടപരിഹാരം വിലയുടെ ആറിരട്ടി

ന്യൂഡല്‍ഹി: പുതിയ ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ കരടിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. ബില്ലിനെക്കുറിച്ച് ഉപദേശ നിര്‍ദേശങ്ങള്‍ക്കായി ഒരു മാസം നല്‍കുമെന്ന് ഗ്രാമവികസനമന്ത്രി ജയറാം രമേഷ് അറിയിച്ചു. പുതിയ ബില്‍ പ്രകാരം ഗ്രാമത്തിലും നഗരത്തിലും ഭൂമിയേറ്റെടുക്കുന്നതിന് വ്യത്യസ്ത ഉപാധികളാണ്. ഗ്രാമങ്ങളില്‍ ഭൂവിലയുടെ ആറിരട്ടിയും നഗരത്തില്‍ രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരം. ഭൂമി ഏറ്റെടുക്കാന്‍ പ്രദേശത്തെ 80 ശതമാനം ഭൂഉടമകളുടെ പിന്തുണ നിര്‍ബന്ധമാക്കും. സംസ്ഥാനസര്‍ക്കാരിന്റെ കാഴ്ചപ്പാടനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തൃതി നിശ്ചയിക്കാം. ഏറ്റെടുക്കലിനും പുനരധിവാസത്തിനുമുള്ള വ്യവസ്ഥകള്‍ ഒരേ ബില്ലില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരാവശ്യത്തിനും സ്വകാര്യ കമ്പനികള്‍ക്കും ഈ ഒറ്റ ബില്ലിലെ വ്യവസ്ഥകളാവും. അതേസമയം സ്വകാര്യ കമ്പനികളാവുമ്പോള്‍ 80 ശതമാനം ഉടമകളുടെ സമ്മതം അനിവാര്യമാണ്. ഭൂമിയില്ലാത്തവര്‍ക്ക് 20 വര്‍ഷത്തേക്ക് പ്രതിമാസം 2000 രൂപ നല്‍കണം. ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് 3000 രൂപ നല്‍കും. ഒളിപ്പിക്കപ്പെടുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമിയുള്ളിടത്ത് ഒരേക്കര്‍ നല്‍കും. നൂറ് ഏക്കറിലേറെ ഏറ്റെടുക്കുമ്പോള്‍ റോഡ്, വൈദ്യുതി, വീട്, കളിസ്ഥലം തുടങ്ങി 26 സൗകര്യങ്ങള്‍ ഒരുക്കണമെന്നുമുണ്ട്.

deshabhimani 270711

1 comment:

  1. പുതിയ ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ കരടിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. ബില്ലിനെക്കുറിച്ച് ഉപദേശ നിര്‍ദേശങ്ങള്‍ക്കായി ഒരു മാസം നല്‍കുമെന്ന് ഗ്രാമവികസനമന്ത്രി ജയറാം രമേഷ് അറിയിച്ചു. പുതിയ ബില്‍ പ്രകാരം ഗ്രാമത്തിലും നഗരത്തിലും ഭൂമിയേറ്റെടുക്കുന്നതിന് വ്യത്യസ്ത ഉപാധികളാണ്. ഗ്രാമങ്ങളില്‍ ഭൂവിലയുടെ ആറിരട്ടിയും നഗരത്തില്‍ രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരം.

    ReplyDelete