Tuesday, July 12, 2011

അഹമ്മദിന് സ്വതന്ത്ര ചുമതലയില്ല; ജയറാം രമേശിന് ക്യാബിനറ്റ് പദവി

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ സഹമന്ത്രി മുസ്ലിംലീഗിലെ ഇ അഹമ്മദിന് സ്വതന്ത്ര ചുമതലയില്ല. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യുന്ന 13 മന്ത്രിമാരുടെ പേരും വകുപ്പുകളും സര്‍ക്കാര്‍ രാവിലെ പ്രഖയാപിച്ചു. അഹമ്മദിന് ഇപ്പോഴുള്ള വിദേശകാര്യവകുപ്പിന്റെ ചുമതലക്ക് പുറമെ ക്യാബിനറ്റ് മന്ത്രിയും സഹമന്ത്രിയുമുള്ള മാനവ വിഭവശേഷിയുടെ ചുമതല കൂടി നല്‍കുക മാത്രമാണ് ചെയ്തത്. പുന:സംഘടനയില്‍ ഏറെ പ്രതീക്ഷിച്ച അഹമ്മദിനും മുസ്ലിം ലീഗിനും മന്ത്രിസഭാ അഴിച്ചുപണിയിലെ അവഗണന തിരിച്ചടിയായി. കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയും മന്ത്രിസഭയിലെത്തുമെന്ന് പ്രചരണമുണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല.

ജയറാം രമേശ് ( ഗ്രാമീണ വികസനം), ത്രിണമൂല്‍ കോണ്‍ഗ്രസിലെ ദിനേശ് ത്രിവേദി (റെയില്‍വെ), കോണ്‍ഗ്രസിലെ കിഷോര്‍ചന്ദ്രദേവ് (ആദിവാസി, പഞ്ചായത്ത്രാജ്), ബേനിപ്രസാദ് വര്‍മ (ഉരുക്ക്), എന്നിവരാണ് പുതിയ ക്യാബിനറ്റ് മന്ത്രിമാര്‍ . പരിസ്ഥിതി-വനം വകുപ്പിന്റെ സ്വതന്ത്ര ചുമതലയായിരുന്നു ജയാറം രമേശിന്. ഇത് ജയന്തി നടരാജന്‍ ഏറ്റെടുക്കും. സ്വതന്ത്ര ചുമതലയുള്ള മറ്റു മന്ത്രിമാര്‍ : ശ്രീകാന്ത് ജന (സ്റ്റാറ്റിസ്റ്റിക്സ്, കെമിക്കല്‍സ്), പബന്‍സിംഗ് ഖടോവര്‍ (വടക്കു കിഴക്കന്‍ സംസ്ഥാന വികസനം), ഗുരുദാസ് കാമത് (കുടിവെള്ളം, ശുചീകരണം). സഹമന്ത്രിമാര്‍ : സുധീപ്കുമാര്‍ ബന്തോപാധ്യായ (ആരോഗ്യം, കുടുംബക്ഷേമം), ചരണ്‍ദാസ് മഹന്ത് (കൃഷി, ഭക്ഷ്യസംസ്കരണ വ്യവസായം) ജിതേന്ദ്രസിംഗ് (ആഭ്യന്തരം), മിലിന്ദ് ദേവ്റ (ഐ ടി), രാജീവ് ശുക്ല( പാര്‍ല്യമെന്ററികാര്യം). നിയമമന്ത്രിയായിരുന്ന വീരപ്പമൊയ്ലി കോര്‍പറേറ്റ്കാര്യത്തിലേക്ക് മാറ്റി. ടെക്സ്റ്റൈലിന്റെ അധിക ചുമതലയുണ്ട്. വകുപ്പുകള്‍ പരസ്പരം മാറിയ മറ്റു ക്യാബിനറ്റ് മന്ത്രിമാര്‍ : വിലാസ്റാവു ദേശ്മുഖ് (ശാസ്ത്രസാങ്കേതികം), ആനന്ദ് ശര്‍മ്മ (വാണിജ്യം), പവര്‍കുമാര്‍ ബന്‍സല്‍ (പാര്‍ലമെന്ററികാര്യം), സല്‍മാന്‍ ഖുര്‍ഷിദ് (നിയമം, ന്യൂനപക്ഷക്ഷേമം). വകുപ്പ് മാറ്റമുള്ള സഹമന്ത്രിമാര്‍ : വി നാരായണസ്വാമി (വ്യക്തിഗതം, പെന്‍ഷന്‍ , പ്രധാനമന്ത്രിയുടെ ഓഫീസ്), ഹരീഷ് റാവത് (കൃഷി ഭക്ഷ്യ സംസ്കരണം), മുകുള്‍ റോയ് (ഷിപിംഗ്), അശ്വനികുമാര്‍ (പ്ലാനിംഗ്).

അഴിമതിയാരോപണത്തെ തുടര്‍ന്ന് രാജികത്ത് നല്‍കിയ ദയാനിധിമാരന്‍ , മുരളിദേവ്റ, പ്രകടനം മോശമാണെന്ന് പ്രധാനമന്ത്രി വിലയിരുത്തിയ ബി കെ ഹാന്‍ഡിക്, എം എസ് ഗില്‍ , കാന്തിലാല്‍ബുരിയ, സായിപ്രതാപ്, അരുണ്‍ എസ് യാദവ് എന്നിവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി.

ദേശാഭിമാനി വാര്‍ത്ത

2 comments:

  1. കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ സഹമന്ത്രി മുസ്ലിംലീഗിലെ ഇ അഹമ്മദിന് സ്വതന്ത്ര ചുമതലയില്ല. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യുന്ന 13 മന്ത്രിമാരുടെ പേരും വകുപ്പുകളും സര്‍ക്കാര്‍ രാവിലെ പ്രഖയാപിച്ചു. അഹമ്മദിന് ഇപ്പോഴുള്ള വിദേശകാര്യവകുപ്പിന്റെ ചുമതലക്ക് പുറമെ ക്യാബിനറ്റ് മന്ത്രിയും സഹമന്ത്രിയുമുള്ള മാനവ വിഭവശേഷിയുടെ ചുമതല കൂടി നല്‍കുക മാത്രമാണ് ചെയ്തത്. പുന:സംഘടനയില്‍ ഏറെ പ്രതീക്ഷിച്ച അഹമ്മദിനും മുസ്ലിം ലീഗിനും മന്ത്രിസഭാ അഴിച്ചുപണിയിലെ അവഗണന തിരിച്ചടിയായി. കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയും മന്ത്രിസഭയിലെത്തുമെന്ന് പ്രചരണമുണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല.

    ReplyDelete
  2. പ്രതിച്ഛായ നന്നാക്കാന്‍ നടത്തിയ മന്ത്രിസഭാ പുനഃസംഘടനയിലും കല്ലുകടി. വകുപ്പു വിഭജനത്തിലെ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ്സ് മന്ത്രിമാരായ ശ്രീകാന്ത് ജെന, ഗുരുദാസ് കാമത്ത് എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. നാലു തവണ എംപിയും ഒറീസയില്‍നിന്നുള്ള ഏക മന്ത്രിയുമായ ശ്രീകാന്ത് ജെനയെ ക്യാബിനറ്റ് റാങ്കാക്കിയില്ലെന്നു മാത്രമല്ല, വളം രാസവസ്തു വകുപ്പില്‍നിന്ന് അപ്രധാനമായ സ്റ്റാറ്റിസ്റ്റ്ക്സ്-പദ്ധതി നടത്തിപ്പിലേക്ക് മാറ്റുകയും ചെയ്തു. നാലു പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഗുരുദാസ് കാമത്തിനെ ഐടി വകുപ്പില്‍ നിന്ന് കുടിവെള്ള, ശുചീകരണ വകുപ്പിലേക്കാണ് മാറ്റിയത്. വകുപ്പു മാറ്റത്തില്‍ അതൃപ്തിയുള്ള ഇരുവരും പ്രധാനമന്ത്രിയെ കണ്ട് പരാതി പറയുമെന്നറിയുന്നു.

    ReplyDelete