സാമ്പത്തിക അസമത്വത്തിനും തൊഴിലില്ലായ്മയ്ക്കും മറ്റുമെതിരെ ഒരുമാസത്തോളമായി അമേരിക്കയില്‍ വിവിധ നഗരത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന് ലോകത്തിന്റെ നാനാഭാഗത്തും പിന്തുണയേറുന്നു. അമേരിക്കയിലും മറ്റു വിവിധ രാജ്യങ്ങളിലുമായി 1400ലേറെ നഗരങ്ങളില്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടന്നതായി പ്രക്ഷോഭകരുടെ ഓണ്‍ലൈന്‍ പ്രചാരണവേദിയായ "ഒക്യുപൈ ടുഗെതര്‍" അറിയിച്ചു. ശനിയാഴ്ച ആഗോളതലത്തില്‍ കൂടുതല്‍ പ്രകടനം നടക്കാനിരിക്കെയാണ് ഇത്. വ്യാഴാഴ്ച അമേരിക്കയിലെ നൂറോളം ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി.
അമേരിക്കന്‍ സാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് കേന്ദ്രീകരിച്ച് കഴിഞ്ഞ സെപ്തംബര്‍ 17ന് ആരംഭിച്ച വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ (ഒക്യുപൈ വാള്‍സ്ട്രീറ്റ്) പ്രക്ഷോഭത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് കൂടുതല്‍ അമേരിക്കന്‍ നഗരങ്ങളിലേക്ക് പ്രക്ഷോഭം പടര്‍ന്നത്. ബുധനാഴ്ച വാള്‍സ്ട്രീറ്റ് സ്ഥാപനങ്ങളിലെ നൂറുകണക്കിന് ശുചീകരണത്തൊഴിലാളികളും കാവല്‍ക്കാരും പ്രകടനം നടത്തി. തൊഴില്‍ കരാര്‍ അവസാനിക്കാറായ അവര്‍ മെച്ചപ്പെട്ട ജോലി ആവശ്യപ്പെട്ടും സാമ്പത്തിക അസമത്വത്തിനെതിരെ മുദ്രാവാക്യം മുഴക്കിയുമാണ് പ്രകടനം നടത്തിയത്. സര്‍വീസ് എംപ്ലോയീസ് ഇന്റര്‍നാഷണല്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു വിവിധ സേവനവിഭാഗം തൊഴിലാളികളുടെ പ്രകടനം. വാള്‍സ്ട്രീറ്റില്‍ തന്നെ അമേരിക്കന്‍ ബഹുരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ ജെപി മോര്‍ഗന്‍ ചേസിന്റെ അംബരചുംബിയായ ആസ്ഥാനത്തേക്ക് മറ്റൊരു പ്രകടനമുണ്ടായി. ബാങ്ക് കവാടത്തില്‍ പ്രവേശം തടഞ്ഞതിന് ചിലരെ അറസ്റ്റുചെയ്തു. മറ്റൊരു കോര്‍പറേറ്റ് ബാങ്കിങ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയുടെ സാന്‍ ഫ്രാന്‍സിസ്കോയിലെ ആസ്ഥാനത്തേക്കും നൂറുകണക്കിന് ആളുകള്‍ പ്രകടനം നടത്തി. ഇവിടെയും നിരവധി ആളുകളെ അറസ്റ്റുചെയ്തു. പ്രക്ഷോഭകരുടെ വികാരം മനസ്സിലാക്കാവുന്നതാണെന്നും അവരുമായി സംസാരിക്കാന്‍ തയ്യാറാണെന്നും സിറ്റിഗ്രൂപ്പ് തലവന്‍ വിക്രം പണ്ഡിറ്റ് പറഞ്ഞു.
ഇതിനിടെ, ലൊസാഞ്ചലസ് നഗരസഭ മൂന്നുമണിക്കൂറിലധികം നീണ്ട ചര്‍ച്ചയ്ക്കു ശേഷം അവിടത്തെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കന്‍ ജനതയില്‍ ഭൂരിപക്ഷവും സമരത്തെ അനുകൂലിക്കുന്നതായാണ് റോയിട്ടേഴ്സ്/ഇപ്സോസ് സര്‍വേയിലെ സൂചന. അനുകൂലിക്കുന്നവരില്‍ കൂടുതല്‍ ഡെമോക്രാറ്റുകളും എതിര്‍ക്കുന്നവരില്‍ കൂടുതല്‍ റിപ്പബ്ലിക്കന്മാരും എന്ന പ്രത്യേകതയുമുണ്ട്.
deshabhimani 141011

ReplyDelete