Friday, October 14, 2011

വിലപ്പോകുന്നത് കൈക്കരുത്തോ?

സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ സുപ്രീംകോടതിക്കെതിര്‍വശത്തുള്ള അദ്ദേഹത്തിന്റെ ചേംബറില്‍ചെന്ന് വര്‍ഗീയവാദികള്‍ക്ക് ആക്രമിക്കാന്‍ കഴിഞ്ഞുവെന്നത് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുപോലും അക്രമിസംഘങ്ങള്‍ക്ക് അഴിഞ്ഞാടാമെന്ന അവസ്ഥയാണുള്ളതെന്ന് വ്യക്തമാക്കുന്നു. നിയമവ്യവസ്ഥയല്ല, വര്‍ഗീയശക്തികളുടെ കൈക്കരുത്താണ് തലസ്ഥാനത്ത് വിലപ്പോവുക എന്ന ദുരവസ്ഥ ആശങ്കയുണര്‍ത്തുന്നതാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. നേരത്തെ, അരുന്ധതിറോയിയുടെ പുസ്തകപ്രകാശനച്ചടങ്ങ് അലങ്കോലമാക്കി, മിര്‍വായിസ്ഉമര്‍ ഫറൂഖിന്റെ കാര്‍ ആക്രമിച്ചു. സയ്യദ് അലിഷാ ഗീലാനിയുടെ യോഗത്തെ ആക്രമിച്ചു. ഇതെല്ലാം ചെയ്തത് ശ്രീറാം സേന എന്ന ഇതേ അക്രമിസംഘമാണ്. രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരുണ്ട്. അതിനോട് ചിലര്‍ക്ക് യോജിപ്പുണ്ടാവില്ല എന്നത് സ്വാഭാവികമാണ്. എന്നാലും വ്യത്യസ്തങ്ങളോ വിരുദ്ധങ്ങള്‍ തന്നെയോ ആയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നിലനില്‍ക്കണം. എന്നാല്‍ , വ്യത്യസ്താഭിപ്രായങ്ങളെ കായികശക്തി പ്രയോഗത്തിലൂടെ ഞെരിച്ചുകളയുമെന്ന ഭീഷണിയാണ് തലസ്ഥാനത്ത് തുടര്‍ച്ചയായി വിലപ്പോകുന്നത്. ജനാധിപത്യത്തിന് അപകടകരമാണിത്. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനുള്ള അവകാശത്തിനുനേര്‍ക്കുനടന്ന കടന്നാക്രമണമാണിത്. അപലപനീയമാണിത്.

deshabhimani editorial 141011

1 comment:

  1. സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ സുപ്രീംകോടതിക്കെതിര്‍വശത്തുള്ള അദ്ദേഹത്തിന്റെ ചേംബറില്‍ചെന്ന് വര്‍ഗീയവാദികള്‍ക്ക് ആക്രമിക്കാന്‍ കഴിഞ്ഞുവെന്നത് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുപോലും അക്രമിസംഘങ്ങള്‍ക്ക് അഴിഞ്ഞാടാമെന്ന അവസ്ഥയാണുള്ളതെന്ന് വ്യക്തമാക്കുന്നു.

    ReplyDelete