റുപര്‍ട് മര്‍ഡോക്കിന്റെ മാധ്യമസാമ്രാജ്യത്തിന് വീണ്ടും തിരിച്ചടി. "ന്യൂസ് ഓഫ് ദ വേള്‍ഡി"ലെ ഫോണ്‍ഹാക്കിങ്ങിന്റെ അലയൊലി കെട്ടടങ്ങുംമുമ്പേ മര്‍ഡോക്കിന്റെ മുന്‍നിര പ്രസിദ്ധീകരണമായ "വാള്‍സ്ട്രീറ്റ് ജേണലി"ന്റെ സര്‍ക്കുലേഷന്‍ കൃത്രിമം പുറത്തായി. പരസ്യവരുമാനം വര്‍ധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പത്രമാനേജ്മെന്റുതന്നെ സ്വന്തം പത്രം വാങ്ങിക്കൂട്ടിയത്. യൂറോപ്പിലെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാന്‍ പത്രം വാങ്ങിക്കൂട്ടുന്ന കമ്പനിക്ക് ഇടനിലക്കാര്‍വഴി ജേണല്‍ പണംനല്‍കിയതിന് തെളിവുണ്ടെന്ന് "ഗാര്‍ഡിയന്‍" പത്രം റിപ്പോര്‍ട്ട്ചെയ്തു. നെതര്‍ലന്‍ഡ്സ് ആസ്ഥാനമായ എക്സിക്യൂട്ടീവ് ലേണിങ് പാര്‍ട്ണര്‍ഷിപ് എന്ന കമ്പനിയാണ് ദിവസവും ജേണലിന്റെ ആയിരക്കണക്കിനു കോപ്പി കുറഞ്ഞനിരക്കില്‍ വാങ്ങിക്കൂട്ടുന്നത്. എല്ലാ പത്രങ്ങളും ഇത്തരത്തില്‍ ഡിസ്കൗണ്ട് നിരക്കില്‍ പത്രം വില്‍ക്കുന്നുണ്ട്. എന്നാല്‍ , സ്വന്തം പത്രം ഡിസ്കൗണ്ട് നിരക്കില്‍ സ്പോണ്‍സര്‍ചെയ്യുന്നതും വാള്‍സ്ട്രീറ്റ് ജേണല്‍തന്നെയാണെന്ന് ഗാര്‍ഡിയന്‍ വെളിപ്പെടുത്തി. പത്രം വാങ്ങുന്ന കമ്പനിക്ക് പണം നല്‍കാന്‍ ഇടനിലക്കാരോട് ജേണല്‍ ആവശ്യപ്പെട്ടതിന്റെ രേഖകളും ഇ-മെയിലും തങ്ങളുടെ പക്കലുണ്ടെന്നും ഗാര്‍ഡിയന്‍ വ്യക്തമാക്കി. മാത്രമല്ല, നെതര്‍ലന്‍ഡ്സ് കമ്പനിയുടെ ഗവേഷണം സംബന്ധിച്ച് മൂന്ന് ഫീച്ചര്‍ പ്രസിദ്ധീകരിക്കാമെന്നും ജേണല്‍ വാഗ്ദാനംചെയ്തിരുന്നു. ബിസിനസ് കരാറിന്റെ ഭാഗമാണെന്ന് ഒരു സൂചനയും നല്‍കാതെ രണ്ട് വാര്‍ത്ത പ്രസിദ്ധീകരിക്കുകയുംചെയ്തു.
ഡച്ച് കമ്പനിയുമായി ചേര്‍ന്നുള്ള കൃത്രിമ സര്‍ക്കുലേഷന്‍ വിവാദമായതോടെ വാള്‍സ്ട്രീറ്റ് ജേണലിന്റെ യൂറോപ്പിലെ പ്രസാധകന്‍ആന്‍ഡ്രൂ ലാങ്ഓഫ് രാജിവച്ചു. വാള്‍സ്ട്രീറ്റ് ജേണലിന്റെ മാതൃസ്ഥാപനമായ ഡൗ ജോണ്‍സ് ആന്‍ഡ് കമ്പനിയുടെ യൂറോപ്യന്‍ മാനേജിങ് ഡയറക്ടറാണ് അദ്ദേഹം. മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്‍ 2007ലാണ് ഡൗ ജോണ്‍സിനെ വാങ്ങിയത്. എന്നാല്‍ , ഇപ്പോഴത്തെ വിവാദവുമായി രാജിക്ക് ബന്ധമില്ലെന്നും പരസ്യതാല്‍പ്പര്യങ്ങള്‍ക്കായി വാര്‍ത്തകളില്‍ സ്വാധീനംചെലുത്തിയെന്ന് ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായതാണ് രാജിക്ക് കാരണമെന്നും ഡൗ ജോണ്‍സ് പ്രസ്താവനയില്‍ അവകാശപ്പെട്ടു. സര്‍ക്കുലേഷന്‍ തട്ടിപ്പ് പുറത്തുവന്നത് മര്‍ഡോക് കമ്പനിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍ . നൂറുകണക്കിനു പരസ്യദാതാക്കള്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടിവരും. ബ്രിട്ടീഷ് ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ കണക്കനുസരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ യൂറോപ്പിന്റെ സര്‍ക്കുലേഷന്‍ 74,800 കോപ്പിയാണ്.
deshabhimani 141011
റുപര്‍ട് മര്‍ഡോക്കിന്റെ മാധ്യമസാമ്രാജ്യത്തിന് വീണ്ടും തിരിച്ചടി. "ന്യൂസ് ഓഫ് ദ വേള്‍ഡി"ലെ ഫോണ്‍ഹാക്കിങ്ങിന്റെ അലയൊലി കെട്ടടങ്ങുംമുമ്പേ മര്‍ഡോക്കിന്റെ മുന്‍നിര പ്രസിദ്ധീകരണമായ "വാള്‍സ്ട്രീറ്റ് ജേണലി"ന്റെ സര്‍ക്കുലേഷന്‍ കൃത്രിമം പുറത്തായി. പരസ്യവരുമാനം വര്‍ധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പത്രമാനേജ്മെന്റുതന്നെ സ്വന്തം പത്രം വാങ്ങിക്കൂട്ടിയത്.
ReplyDelete