Sunday, October 16, 2011

സ്വകാര്യ സ്കൂളുകള്‍ക്ക് എന്‍ഒസി: മാര്‍ഗനിര്‍ദേശങ്ങളില്‍ വെള്ളംചേര്‍ത്തു

മാനേജ്മെന്റുകളെ സഹായിക്കാനായി സിബിഎസ്ഇ- ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളംചേര്‍ത്തു. 500 കുട്ടികളും അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമുള്ള സ്കൂളുകള്‍ക്ക് മാത്രമേ അംഗീകാരം നല്‍കാവൂ എന്ന വിദ്യാഭ്യാസചട്ടം 300 വിദ്യാര്‍ഥികള്‍ ആയി സര്‍ക്കാര്‍ ചുരുക്കി. സ്കൂളിന് മൂന്നേക്കര്‍ സ്ഥലം വേണമെന്നത് രണ്ടേക്കറായി പരിമിതപ്പെടുത്തി. ഇതില്‍ ഒരേക്കര്‍ സ്കൂള്‍ ഉടമകള്‍ക്ക് എവിടെയെങ്കിലും ഉണ്ടായാല്‍ മതിയെന്ന സൗജന്യവും നല്‍കി. സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയതോടെ 500 ഓളം സ്കൂളുകള്‍ക്ക് അംഗീകാരം ലഭിക്കും. മൂന്നേക്കര്‍ വേണമെന്ന നിര്‍ദ്ദേശം നടപ്പാക്കിയിരുന്നെങ്കില്‍ ഇതില്‍ പകുതി മാനേജ്മെന്റുകള്‍ക്കും അംഗീകാരം ലഭിക്കുമായിരുന്നില്ല. സ്കൂളുകള്‍ തമ്മിലുള്ള ദൂരപരിധിയും അംഗീകാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ കര്‍ശനമായി പാലിച്ചില്ല.

സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ ഒന്നാംക്ലാസില്‍ കഴിഞ്ഞവര്‍ഷം ഒന്നരലക്ഷം കുട്ടികളുടെ കുറവുണ്ട്. 2470 സ്കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ദോഷകരമായ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിര്‍ദ്ദേശങ്ങളും പുതിയ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്ന തീരുമാനത്തില്‍ ഉള്‍പ്പെടുത്തി. സിബിഎസ്സി, ഐസിഎസ്ഇ സ്കൂളുകളിലെ അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ അധ്യാപകര്‍ക്കും തുല്യമാക്കും എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും പ്രാവര്‍ത്തികമാക്കണം എന്ന ലക്ഷ്യത്തോടുകൂടിയല്ല. ശമ്പളം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും എടിഎംവഴി ശമ്പളം കൈമാറണമെന്ന നിര്‍ദ്ദേശം ഒഴിവാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് മാനേജ്മെന്റുകള്‍ക്ക് സഹായകമാകും. അണ്‍എയ്ഡഡ് സ്കൂളുകളില്‍ 10,000 മുതല്‍ 15,000 രൂപവരെ അധ്യാപകര്‍ ശമ്പളം കൈപ്പറ്റുന്നതായി ഒപ്പിട്ടുവാങ്ങുകയും 5000 രൂപയോ അതില്‍ താഴെയോ നല്‍കുകയുമാണ് ചെയ്യുന്നത്. എടിഎം നിര്‍ദേശം ഒഴിവാക്കുക വഴി മാനേജ്മെന്റുകള്‍ക്ക് ശമ്പളത്തിലെ തട്ടിപ്പ് തുടരാനാകും.

വി എം പ്രദീപ് deshabhimani 161011

1 comment:

  1. മാനേജ്മെന്റുകളെ സഹായിക്കാനായി സിബിഎസ്ഇ- ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളംചേര്‍ത്തു. 500 കുട്ടികളും അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമുള്ള സ്കൂളുകള്‍ക്ക് മാത്രമേ അംഗീകാരം നല്‍കാവൂ എന്ന വിദ്യാഭ്യാസചട്ടം 300 വിദ്യാര്‍ഥികള്‍ ആയി സര്‍ക്കാര്‍ ചുരുക്കി. സ്കൂളിന് മൂന്നേക്കര്‍ സ്ഥലം വേണമെന്നത് രണ്ടേക്കറായി പരിമിതപ്പെടുത്തി. ഇതില്‍ ഒരേക്കര്‍ സ്കൂള്‍ ഉടമകള്‍ക്ക് എവിടെയെങ്കിലും ഉണ്ടായാല്‍ മതിയെന്ന സൗജന്യവും നല്‍കി. സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയതോടെ 500 ഓളം സ്കൂളുകള്‍ക്ക് അംഗീകാരം ലഭിക്കും. മൂന്നേക്കര്‍ വേണമെന്ന നിര്‍ദ്ദേശം നടപ്പാക്കിയിരുന്നെങ്കില്‍ ഇതില്‍ പകുതി മാനേജ്മെന്റുകള്‍ക്കും അംഗീകാരം ലഭിക്കുമായിരുന്നില്ല. സ്കൂളുകള്‍ തമ്മിലുള്ള ദൂരപരിധിയും അംഗീകാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ കര്‍ശനമായി പാലിച്ചില്ല.

    ReplyDelete