Monday, October 17, 2011

എംഎല്‍എമാര്‍ക്ക് ദുരൂഹ സസ്പെന്‍ഷന്‍ ; സഭയില്‍ പ്രതിപക്ഷ സത്യഗ്രഹം

സ്പീക്കറുടെ സമവായ ശ്രമത്തിനു വിരുദ്ധമായി ടി വി രാജേഷ്, ജെയിംസ് മാത്യു എന്നിവരെ രണ്ടു ദിവസത്തേക്ക് സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭക്കുള്ളില്‍ സത്യഗ്രഹ സമരം തുടങ്ങി. വെള്ളിയാഴ്ചത്തെ സംഭവങ്ങളുടെ പേരില്‍ ഇവരെ സസ്പെന്‍ഡു ചെയ്യുന്നതായ പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചു. ശബ്ദ വോട്ടോടെ സഭ അത് പാസാക്കി. ഇതേത്തുടര്‍ന്നാണ് നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സത്യഗ്രഹ സമരം നടത്തിയത്. പ്രതിപക്ഷ അംഗങ്ങള്‍ മുഴുവന്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

എന്നാല്‍ സസ്പെന്‍ഷനിലായ രണ്ട് അംഗങ്ങള്‍ക്കൊപ്പം പ്രതിപക്ഷം നടുത്തളത്തില്‍ സമരം തുടരുകയാണ്. വിവിധ തലങ്ങളിലെ ചര്‍ച്ചക്കു ശേഷം രണ്ടു മണിയോടടുത്താണ് സ്പീക്കര്‍ സഭയിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചത്. ജെയിംസും രാജേഷും ചേമ്പറില്‍ വന്ന് മാപ്പു പറഞ്ഞുവെന്നും മനഃപ്പൂര്‍വമല്ല സംഭവങ്ങളുണ്ടായതെന്നും അദ്ദേഹം വശദീകരിച്ചു. തുടര്‍നടപടിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് രാജേഷും ജെയിംസ് എഴുന്നേറ്റു. സ്പീക്കറുടെ വേദിയിലേക്ക് ഓടിക്കയറിയതില്‍ തങ്ങള്‍ക്ക് വിഷമമുണ്ടെന്നാണ് അറിയിച്ചതെന്നും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കുകയോ അതില്‍ ഖേദിക്കുകയോ ചെയ്തിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. പൊടുന്നനെ മുഖ്യമന്ത്രി സസ്പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ച് ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. പ്രതിപക്ഷത്തിന് സ്പീക്കര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു.

സസ്പെന്‍ഷന്‍ തിങ്കളാഴ്ച സ്പീക്കറെ അപമാനിച്ചതിനെന്ന് ചീഫ് വിപ്പ്

രണ്ട് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത് വെള്ളിയാഴ്ചത്തെ സംഭവങ്ങളുടെ പേരിലല്ല; തിങ്കളാഴ്ച സ്പീക്കറെ അപമാനിച്ചതിന്റെ പേരിലാണെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. ഇത് സംഭവത്തിന്റെ ദുരൂഹത വ്യക്തമാക്കുന്നു. മുഖ്യമന്ത്രി സഭയില്‍ വായിച്ച പ്രമേയത്തില്‍ ഇതിന്റെ പേരിലാണ് സസ്പെന്‍ഷന്‍ എന്നല്ല പറയുന്നത്. മാധ്യമപ്രവര്‍ത്തകരും മറ്റും കരുതിയതും അങ്ങനെയല്ല.

deshabhimani 171011

2 comments:

  1. സ്പീക്കറുടെ സമവായ ശ്രമത്തിനു വിരുദ്ധമായി ടി വി രാജേഷ്, ജെയിംസ് മാത്യു എന്നിവരെ രണ്ടു ദിവസത്തേക്ക് സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭക്കുള്ളില്‍ സത്യഗ്രഹ സമരം തുടങ്ങി. വെള്ളിയാഴ്ചത്തെ സംഭവങ്ങളുടെ പേരില്‍ ഇവരെ സസ്പെന്‍ഡു ചെയ്യുന്നതായ പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചു. ശബ്ദ വോട്ടോടെ സഭ അത് പാസാക്കി. ഇതേത്തുടര്‍ന്നാണ് നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സത്യഗ്രഹ സമരം നടത്തിയത്. പ്രതിപക്ഷ അംഗങ്ങള്‍ മുഴുവന്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

    ReplyDelete
  2. കോളേജുകളില്‍ എസ്.എഫ്.ഐ കുട്ടിസഖാക്കള്‍ മറ്റുള്ളവരെ തല്ലുന്നതു പോലെ നിയമസഭയിലും തല്ലിയാല്‍ ഇതെങ്കിലും കൊടുക്കാ‍ന്‍ സര്‍ക്കാ‍ാരിനായല്ലോ.. നല്ല്ലത്! ഇനിയെങ്കിലും ഈ ഗുണ്ടാ വിളയാട്ടം മതിയാക്കിക്കൂടേ?

    ReplyDelete