വൈദ്യുതി സര്‍ചാര്‍ജ് ഇരട്ടിയാകും
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വില കൂടുതലുള്ള വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത് ജനങ്ങള്‍ക്ക് അധികഭാരമാകും. വൈദ്യുതിക്ക് ബോര്‍ഡ് അധികമായി നല്‍കുന്ന പണം ഈടാക്കാന്‍ അടുത്തവര്‍ഷം യൂണിറ്റിന് 50 പൈസയോ അതില്‍ കൂടുതലോ സര്‍ചാര്‍ജ് ചുമത്തേണ്ടിവരുമെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. മാസം 200 യൂണിറ്റ് ഉപയോഗിക്കുന്ന ഉപയോക്താവിന് 100 രൂപ ഇതുമൂലം കൂടുതലായി നല്‍കേണ്ടിവരും. 3.50 പൈസ നിരക്കില്‍ ഛത്തീസ്ഗഢില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന വൈദ്യുതി വേണ്ടെന്നുവച്ച ശേഷമാണ് പ്രതിസന്ധിയുണ്ടായപ്പോള്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് 7.20 പൈസയ്ക്കും കായംകുളം വൈദ്യുതി നിലയത്തില്‍ നിന്ന് 10.20 രൂപയ്ക്കും ബോര്‍ഡ് വൈദ്യുതി വാങ്ങുന്നത്. പ്രതിസന്ധിയുണ്ടാകുമെന്നു കണ്ട് നേരത്തെ തന്നെ വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരുന്നെങ്കില്‍ ഇതിലും കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടുമായിരുന്നു. പ്രതിസന്ധിയുടെ മൂര്‍ധന്യത്തില്‍ വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ സ്വകാര്യ കമ്പനികള്‍ വില കൂട്ടുക സ്വാഭാവികം.
സാധാരണ ജനുവരി മുതല്‍ ഏപ്രില്‍ മെയ് വരെയാണ് കൂടിയ വിലയ്ക്ക് പുറമെനിന്ന് വൈദ്യുതി വാങ്ങേണ്ടിവരിക. ഇതുമൂലം വൈദ്യുതി ബോര്‍ഡിന് ഉണ്ടാകുന്ന നഷ്ടം കണക്കാക്കി യൂണിറ്റിന് ചുമത്തേണ്ട സര്‍ചാര്‍ജും വൈദ്യുതി റഗുലേറ്ററി ബോര്‍ഡാണ് നിശ്ചയിക്കുക. കഴിഞ്ഞ ജനുവരിയില്‍ ജെഎസ്ഡബ്ല്യൂ എന്ന കമ്പനിയില്‍ നിന്ന് യൂണിറ്റിന് 3.90 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറുണ്ടാക്കിയിരുന്നത്. ചുരുങ്ങിയ ദിവസം കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങി. ഇതുമൂലം 181.14 കോടി രൂപ അധികബാധ്യതയുണ്ടായെന്നാണ് റഗുലേറ്ററി ബോര്‍ഡ് കണക്കാക്കിയിരുന്നത്. എന്നാല്‍ , ഈവര്‍ഷം മഴ കനത്തിട്ടും ഒക്ടോബര്‍ മുതല്‍തന്നെ വൈദ്യുതി വാങ്ങേണ്ടിവന്നു. മെയ് വരെയെങ്കിലും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരും. എട്ടുമാസം ഈ നിരക്കില്‍ വൈദ്യുതി വാങ്ങിയാല്‍ ചുരുങ്ങിയത് 500 കോടി രൂപയെങ്കിലും ബോര്‍ഡിന് അധികബാധ്യത വരും. ബാധ്യത നികത്താന്‍ സര്‍ക്കാര്‍ 100-200 കോടി രൂപ ഗ്രാന്റ് നല്‍കിയാല്‍ പോലും യൂണിറ്റിന് 50 പൈസയെങ്കിലും സര്‍ചാര്‍ജ് ഈടാക്കേണ്ടിവരും.
(ഡി ദിലീപ്)
പിഎസ്സി പുറത്താക്കിയവരെ സര്‍ക്കാര്‍ വീണ്ടും നിയമിച്ചു
ചട്ടലംഘനം നടത്തിയതിനെത്തുടര്‍ന്ന് പിഎസ്സി പുറത്താക്കിയവരെ സര്‍ക്കാര്‍ വീണ്ടും നിയമിച്ചു. ആരോഗ്യവകുപ്പില്‍ രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയില്‍നിന്ന് പുറത്താക്കിയ തിരുവനന്തപുരം നെല്ലിവിള വെണ്ണിയൂര്‍ റോയി വില്ലയില്‍ വി എസ് റെജി, തൃശൂര്‍ തങ്ങാല്ലൂര്‍ കുന്നത്ത് വീട്ടില്‍ കെ എസ് ജയന്‍ എന്നിവരെയാണ് മന്ത്രിസഭയുടെ അംഗീകാരത്തോടെ വീണ്ടും നിയമനം നല്‍കിയത്. പിഎസ്സിയെ തെറ്റിധരിപ്പിച്ച് നിയമനം നേടിയതിനാലാണ് ഇവരുടെ നിയമന ശുപാര്‍ശ റദ്ദുചെയ്തത്. ഒരേ സമയത്ത് ഒരു തസ്തികയില്‍ രണ്ടുജില്ലയില്‍ അപേക്ഷ നല്‍കാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചതായി പിഎസ്സി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി.
കോഴിക്കോട്ടും തൃശൂരുമായി ലഭിച്ച നിയമനം റദ്ദാക്കിയതിനെ ഇരുവരും ഹൈക്കോടതിയില്‍ ചോദ്യംചെയ്തു. കേസ് പരിഗണിച്ച ജസ്റ്റിസ് ഗിരി ചട്ടം ലംഘിച്ച് ഇരുവരും നേടിയ ഉദ്യോഗം റദ്ദാക്കിയ പിഎസ്സി തീരുമാനം അംഗീകരിച്ചു. ഇരുവരും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, സി ടി രവികുമാര്‍ എന്നിവര്‍ മുമ്പാകെയാണ് കേസ് പരിഗണനയ്ക്കെത്തിയത്. പിഎസ്സി തീരുമാനം റദ്ദാക്കാന്‍ തയ്യാറാകാത്ത ഡിവിഷന്‍ ബെഞ്ച് ഇതുസംബന്ധിച്ച് സര്‍ക്കാരിന് ലഭിച്ച പരാതി പരിശോധിച്ച് മുന്നുമാസത്തിനകം തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചു. 2009ലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം വന്നത്. എ
ന്നാല്‍ , രണ്ടുവര്‍ഷം പിന്നിട്ടശേഷം ഇപ്പോള്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച് ഇരുവര്‍ക്കും നിയമനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. ഇതിനായി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഇവര്‍ക്കു വേണ്ടിമാത്രം നിയമനചട്ടങ്ങളില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചയാതാണ് വിവരം. റെജിക്ക് കോഴിക്കോട് ജില്ലയിലും ജയന് തൃശൂര്‍ ജില്ലയിലും രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായി നിയമനം നല്‍കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ ഒക്ടോബര്‍ ഒന്നിന് ഇറക്കിയ ഉത്തരവില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് നിര്‍ദേശിച്ചു. കോഴിക്കോട് ജില്ലയില്‍ നിലവില്‍ ഈ തസ്തികയില്‍ ഒഴിവുമില്ല.
സ്വര്‍ണവര്‍ഷച്ചിട്ടി ലക്ഷ്യംകണ്ടില്ല
കെഎസ്എഫ്ഇ വിജയകരമായി നടത്തിവന്ന പൊന്നോണച്ചിട്ടിയെ തകര്‍ത്ത് യുഡിഎഫ് സര്‍ക്കാര്‍ പുതുതായി ആവിഷ്കരിച്ച സ്വര്‍ണവര്‍ഷച്ചിട്ടി നിശ്ചിത കാലാവധിക്കകം ലക്ഷ്യം കണ്ടില്ല. സ്വകാര്യ കുറിക്കമ്പനികളെ സഹായിക്കുന്ന പുതിയ ഭരണസമിതിയുടെ തലതിരിഞ്ഞ പരിഷ്കാരങ്ങളാണ് ഈ വീഴ്ചയ്ക്കു പിന്നിലെന്ന് ജീവനക്കാര്‍ . ഒക്ടോബര്‍ 15നകം 143 കോടി ലക്ഷ്യമിട്ടാണ് സ്വര്‍ണവര്‍ഷച്ചിട്ടി തുടങ്ങിയത്. എന്നാല്‍ , ശനിയാഴ്ച വരെ 106 കോടിയുടെ സല മാത്രമാണ് സ്വരൂപിക്കാനായത്. ഇതേതുടര്‍ന്ന് 31വരെ കാലാവധി നീട്ടി. നിലവില്‍ ആഴ്ചയില്‍ ആറുകോടി രൂപയോളമാണ് ഏറ്റവും കൂടിയ വരവെന്നിരിക്കെ 31നകം ചിട്ടി ലക്ഷ്യം കാണില്ല.
എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പൊന്നോണച്ചിട്ടിയിലൂടെ കഴിഞ്ഞവര്‍ഷം നിശ്ചിത സമയത്തിനകം ലക്ഷ്യമിട്ട തുകയേക്കാള്‍ കൂടുതല്‍ സമാഹരിക്കാനായി. ലക്ഷ്യമിട്ട 110 കോടിയുടെ സ്ഥാനത്ത് നിശ്ചിത കാലപരിധിക്കകം 114 കോടി സമാഹരിച്ചു. സ്വകാര്യ കുറിക്കമ്പനികളെ സഹായിക്കാനായി യുഡിഎഫ് ഭരണസമിതി ഇടപാടുകാര്‍ക്ക് സുപരിചിതമായ പൊന്നോണച്ചിട്ടി പിന്‍വലിക്കുകയായിരുന്നു. പകരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ചിട്ടിക്കമ്പനിയുടെ പദ്ധതിയുമായി സാമ്യമുള്ള സ്വര്‍ണവര്‍ഷച്ചിട്ടി എന്ന പേരു നല്‍കി. പുതിയ ചിട്ടിക്ക് ശ്രദ്ധകിട്ടുന്ന പരസ്യം നല്‍കുന്നതില്‍ ഭരണസമിതി ബോധപൂര്‍വമായ വീഴ്ച വരുത്തിയെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ചലച്ചിത്രതാരങ്ങളായ ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും അഭിനയിച്ച സുപരിചിതമായ പരസ്യം പിന്‍വലിച്ചു. തൃശൂരിലെ കെഎസ്എഫ്ഇ ആസ്ഥാനത്തിനു മുന്നിലെ പരസ്യബോര്‍ഡ് പോലും എടുത്തുമാറ്റി. മാനേജര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയ കെഎസ്എഫ്ഇയെക്കുറിച്ചുള്ള ഗാനമടങ്ങിയ റിങ്ടോണ്‍ വരെ നിരോധിച്ചു. അറുനൂറോളം ഓഫീസര്‍മാരെ അവരുടെ സൗകര്യംപോലും ചോദിക്കാതെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയതും പുതിയ ചിട്ടിയുടെ വിജയത്തെ ബാധിച്ചു. ഈ അവസരം മുതലെടുത്ത് സ്വകാര്യ കുറിക്കമ്പനികള്‍ കൂടുതല്‍ ജനകീയമെന്ന് തോന്നിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ച് പരസ്യ പ്രചാരണം ഊര്‍ജിതമാക്കിയതോടെ ഇടപാടുകാര്‍ അങ്ങോട്ടേക്ക് തിരിഞ്ഞു.
കെഎസ്എഫ്ഇ കഴിഞ്ഞവര്‍ഷത്തെ പ്രചാരണത്തിലൂടെ ചേര്‍ത്ത ഇടപാടുകാര്‍ നിലനില്‍ക്കുന്നതാണ് ഇത്തവണ ചിട്ടി ഇത്രയെങ്കിലും ലക്ഷ്യത്തിലെത്താന്‍ കാരണമെന്നും ജീവനക്കാര്‍ പറയുന്നു. നാലു മാസത്തിനിടെ ഒരു പുതിയ ശാഖ തുറക്കാനും കെഎസ്എഫ്ഇക്ക് കഴിഞ്ഞില്ല. നൂറിന പരിപാടിയിലും സ്ഥാപനം ഇടം പിടിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎസ്എഫ്ഇ ചിട്ടിവരവ് 1900 കോടിയില്‍ നിന്ന് 6200 കോടിയായി. 365 ശാഖയും 5000 ജീവനക്കാരും 30 ലക്ഷം ഇടപാടുകാരുമുള്ള വന്‍ ധനശൃംഖലയായി കെഎസ്എഫ്ഇ വളര്‍ന്നത് സ്വകാര്യ ധനസ്ഥാപനങ്ങളെ സാരമായി ബാധിച്ചു. കെഎസ്എഫ്ഇയെ തളര്‍ത്തി സ്വകാര്യ ധനസ്ഥാപനങ്ങളെയും കുറിക്കമ്പനികളെയും വളര്‍ത്താനാണ് യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം.
ബാങ്കിങ് നിയമഭേദഗതിബില്‍ പിന്‍വലിക്കണം: എസ്ബിടി സ്റ്റാഫ് യൂണിയന്‍
പാലക്കാട്: ഇന്ത്യയിലെ ദേശസാല്‍കൃത ബാങ്കുകളേയും ധനകാര്യമേഖലയേയും കുത്തകകള്‍ക്ക് തീറെഴുതുന്ന ബാങ്കിങ് നിയമഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് എസ്ബിടി സ്റ്റാഫ് യൂണിയന്‍ (ബിഇഎഫ്ഐ) 19-ാം ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പ്രാദേശിക വികസനത്തിന് ആക്കംകൂട്ടുന്ന സാമൂഹ്യ ബാങ്കിങ് സംവിധാനം തകിടം മറിക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ പഴയസ്വകാര്യ ബാങ്കുകളേയും ദേശസാല്‍കൃത ബാങ്കുകളേയും സ്വകാര്യമേഖലയിലെത്തിക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഞായറാഴ്ച പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റ് എളമരം കരീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുതലാളിത്തത്തെ ലോകജനതയ്ക്ക് മടുത്തു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അമേരിക്കയിലെ "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം" എന്ന് എളമരം കരീം പറഞ്ഞു. എസ്ബിടി സ്റ്റാഫ് യൂണിയന്‍ പ്രസിഡന്റ് കെ ടി ബാബു അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി വി ജോസ് റിപ്പോര്‍ട്ടും ട്രഷറര്‍ എം വിജയകുമാര്‍ കണക്കും അവതരിപ്പിച്ചു. അസി. സെക്രട്ടറി സജി വര്‍ഗീസ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ഓള്‍ കേരള ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജി ജയിംസ് സംസാരിച്ചു. വിരമിച്ച ജീവനക്കാരെ പി സദാശിവന്‍ പിള്ള ആദരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം ബി രാജേഷ് എം പി സ്വാഗതം പറഞ്ഞു. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.
ദേശാഭിമാനി 171011
ചട്ടലംഘനം നടത്തിയതിനെത്തുടര്‍ന്ന് പിഎസ്സി പുറത്താക്കിയവരെ സര്‍ക്കാര്‍ വീണ്ടും നിയമിച്ചു. ആരോഗ്യവകുപ്പില്‍ രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയില്‍നിന്ന് പുറത്താക്കിയ തിരുവനന്തപുരം നെല്ലിവിള വെണ്ണിയൂര്‍ റോയി വില്ലയില്‍ വി എസ് റെജി, തൃശൂര്‍ തങ്ങാല്ലൂര്‍ കുന്നത്ത് വീട്ടില്‍ കെ എസ് ജയന്‍ എന്നിവരെയാണ് മന്ത്രിസഭയുടെ അംഗീകാരത്തോടെ വീണ്ടും നിയമനം നല്‍കിയത്. പിഎസ്സിയെ തെറ്റിധരിപ്പിച്ച് നിയമനം നേടിയതിനാലാണ് ഇവരുടെ നിയമന ശുപാര്‍ശ റദ്ദുചെയ്തത്. ഒരേ സമയത്ത് ഒരു തസ്തികയില്‍ രണ്ടുജില്ലയില്‍ അപേക്ഷ നല്‍കാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചതായി പിഎസ്സി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി.
ReplyDelete