അള്‍ട്ടോ കാറില്‍നിന്ന് തന്നെ വലിച്ചെറിയുകയായിരുന്നെന്ന് ക്രൂരമര്‍ദനത്തിനിരയായ വാളകം ആര്‍വി എച്ച്എസ്എസ് അധ്യാപകന്‍ കൃഷ്ണകുമാര്‍ ബോധം മറയുംമുമ്പ് മൊഴിനല്‍കിയെന്ന് വ്യക്തമായി. കൃഷ്ണകുമാറിനു നേരെയുണ്ടായ വധശ്രമം കാറപകടമാണെന്ന് പൊലീസ് സ്ഥാപിക്കുന്നതിനിടെയാണ് കൊട്ടാരക്കര താലൂക്കാശുപത്രി രജിസ്റ്ററിലെ നിര്‍ണായക രേഖ പുറത്തുവന്നത്. "അള്‍ട്ടോ വണ്ടിയില്‍നിന്ന് കൂടെയുണ്ടായിരുന്നവര്‍ പുറത്തേക്ക് എറിഞ്ഞതുമൂലമാണ്" മുറിവുണ്ടായതെന്ന് കൃഷ്ണകുമാര്‍ താലൂക്കാശുപത്രിയിലെ ഡോക്ടര്‍ വിജയശ്രീക്ക് മൊഴിനല്‍കിയതായി ആക്സിഡന്റ് രജിസ്റ്റര്‍ കം വൂണ്ട് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നു. സംഭവം നടന്ന സെപ്തംബര്‍ 27നു രാത്രി 10.50നാണ് കൃഷ്ണകുമാര്‍ ഈ മൊഴിനല്‍കിയത്. അപ്പോള്‍ അധ്യാപകന് ബോധമുണ്ടായിരുന്നെന്ന് സര്‍ട്ടിഫിക്കറ്റിലുണ്ട്. മലദ്വാരത്തോടു ചേര്‍ന്ന് 10 സെന്റീമീറ്റര്‍ ആഴമുള്ള മുറിവ് ഉണ്ടായിരുന്നെന്നും 10 സെന്റീമീറ്റര്‍ വീതിയും 15 സെന്റീമീറ്റര്‍ നീളവും ഇതിനുണ്ടെന്നും ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വലതുനെറ്റിയില്‍ നീര്, വലതുകൈയില്‍ ഉരഞ്ഞ പാടുകള്‍ എന്നിവയായിരുന്നു മറ്റു ക്ഷതങ്ങള്‍ . അധ്യാപകന് കടുത്ത രക്തസ്രാവമുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹത്തെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടും ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ആശുപത്രില്‍നിന്ന് ഈ നിര്‍ണായക രേഖ ഇപ്പോള്‍ മാറ്റിയിട്ടുണ്ട്.
സെപ്തംബര്‍ 27നു രാത്രി ഒമ്പതരയോടെ വാളകം എംഎല്‍എ ജങ്ഷനില്‍ റോഡുവക്കില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കൃഷ്ണകുമാറിനെ പൊലീസാണ് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചത്. പട്രോളിങ് സംഘത്തിലുണ്ടായിരുന്ന എസ്ഐ വിജയനാണ് കൃഷ്ണകുമാറിനെ പ്രവേശിപ്പിച്ചതെന്നും ആശുപത്രി രേഖയിലുണ്ട്. താലൂക്കാശുപത്രിയില്‍ നിന്നാണ് കൃഷ്ണകുമാറിന്റ ബന്ധുക്കളെ പൊലീസ് വിവരമറിയിച്ചത്. കൃഷ്ണകുമാറിന്റെ ഫോണില്‍ നിന്ന് ഏറ്റവുമൊടുവില്‍ വിളിച്ചിരുന്നത് മകന്‍ താമസിക്കുന്ന ഹോസ്റ്റലിലേക്കായിരുന്നു. ആശുപത്രി ജീവനക്കാര്‍ അവിടേക്ക് ആദ്യം വിളിച്ചു. പിന്നീടാണ് ഭാര്യ ഗീതയെയും സഹ അധ്യാപകരെയും വിവരമറിയിച്ചത്. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അതീവ ഗുരുതരസ്ഥിതിയിലായിരുന്നു കൃഷ്ണകുമാര്‍ . വിദഗ്ധ ചികിത്സയിലൂടെ ജീവന്‍ രക്ഷപ്പെടുത്തിയെങ്കിലും ഇപ്പോഴും സ്വബോധത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല.
അര്‍ധബോധാവസ്ഥയിലും മറ്റും പറഞ്ഞ കാര്യങ്ങള്‍ മൊഴിമാറ്റമായും മറച്ചുവയ്ക്കലായും ചിത്രീകരിച്ച് കേസ് അട്ടിമറിക്കാനാണ് പൊലീസിന്റെ ശ്രമം. ബാലകൃഷ്ണപിള്ളയ്ക്ക് കൃഷ്ണകുമാറിനോടുള്ള ശത്രുത ഭാര്യ ഗീത വ്യക്തമാക്കിയിട്ടും ആ വഴിയുള്ള അന്വേഷണം നടത്തുന്നില്ല. കൃഷ്ണകുമാറിന് കാറപകടത്തില്‍ പരിക്കേറ്റതാണെന്നു വരുത്തിത്തീര്‍ക്കാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അശാസ്ത്രീയമായ റിപ്പോര്‍ട്ടുവരെയുണ്ടാക്കി. വാളകത്ത് ബസിറങ്ങി നടക്കവേ കൃഷ്ണകുമാറിനെ ഏതോ അള്‍ട്ടോ കാര്‍ ഇടിച്ചെന്നു വരുത്താനാണ് ശ്രമം. ആ സമയം വാളകം വഴി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകളിലെ ജീവനക്കാരെ പൊലീസ് ചോദ്യംചെയ്തെങ്കിലും അധ്യാപകന്‍ യാത്രചെയ്തതായി ആരും മൊഴിനല്‍കിയില്ല. എന്നിട്ടും കൃഷ്ണകുമാറിനെ കാറിടിക്കുകയായിരുന്നെന്ന വാദത്തില്‍ പൊലീസ് ഉറച്ചുനില്‍ക്കുന്നതിനിടെയാണ് കൃഷ്ണകുമാര്‍ ബോധത്തോടെ ആദ്യം നല്‍കിയ മൊഴി പുറത്താകുന്നത്.
(ആര്‍ സാംബന്‍)
deshabhimani 151011
അള്‍ട്ടോ കാറില്‍നിന്ന് തന്നെ വലിച്ചെറിയുകയായിരുന്നെന്ന് ക്രൂരമര്‍ദനത്തിനിരയായ വാളകം ആര്‍വി എച്ച്എസ്എസ് അധ്യാപകന്‍ കൃഷ്ണകുമാര്‍ ബോധം മറയുംമുമ്പ് മൊഴിനല്‍കിയെന്ന് വ്യക്തമായി. കൃഷ്ണകുമാറിനു നേരെയുണ്ടായ വധശ്രമം കാറപകടമാണെന്ന് പൊലീസ് സ്ഥാപിക്കുന്നതിനിടെയാണ് കൊട്ടാരക്കര താലൂക്കാശുപത്രി രജിസ്റ്ററിലെ നിര്‍ണായക രേഖ പുറത്തുവന്നത്. "അള്‍ട്ടോ വണ്ടിയില്‍നിന്ന് കൂടെയുണ്ടായിരുന്നവര്‍ പുറത്തേക്ക് എറിഞ്ഞതുമൂലമാണ്" മുറിവുണ്ടായതെന്ന് കൃഷ്ണകുമാര്‍ താലൂക്കാശുപത്രിയിലെ ഡോക്ടര്‍ വിജയശ്രീക്ക് മൊഴിനല്‍കിയതായി ആക്സിഡന്റ് രജിസ്റ്റര്‍ കം വൂണ്ട് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നു. സംഭവം നടന്ന സെപ്തംബര്‍ 27നു രാത്രി 10.50നാണ് കൃഷ്ണകുമാര്‍ ഈ മൊഴിനല്‍കിയത്. അപ്പോള്‍ അധ്യാപകന് ബോധമുണ്ടായിരുന്നെന്ന് സര്‍ട്ടിഫിക്കറ്റിലുണ്ട്.
ReplyDelete