Wednesday, October 12, 2011

യുഡിഎഫ് പിരിച്ചുവിടണം: രാഘവന്‍

ശക്തമായ തീരുമാനം എടുക്കാനാവുന്നില്ലെങ്കില്‍ യുഡിഎഫ് പിരിച്ചുവിടണമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി എം വി രാഘവന്‍ . കോര്‍പ്പറേഷന്‍ , ബോര്‍ഡ് വിഭജനങ്ങളില്‍ യുഡിഎഫിലെ ചെറുകക്ഷികളെ അവഗണിച്ചതിനെതിരെയാണ് എംവിരാഘവന്‍തുറന്നടിച്ചത്. ശക്തമായ തീരുമാനമെടുക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെങ്കില്‍ പിരിച്ചുവിടുന്നതാണ് നല്ലത്. കേരളത്തില്‍ യുഡിഎഫ് പ്രവര്‍ത്തിക്കണമോ എന്ന് ആലോചിക്കേണ്ട സ്ഥിതിയാണ്.

ഏകപക്ഷീയമായാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. ഭൂരിപക്ഷമുള്ളിടത്തോളം ഉമ്മന്‍ചാണ്ടിക്ക് തുടരാന്‍ കഴിയും. എന്നാല്‍ എത്രകാലം ഭരിക്കാന്‍ കഴിയുമെന്ന് ചിന്തിക്കണമെന്നും രാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുധാകരന്‍ കല്‍പ്പിക്കുന്നത് അനുസരിക്കുന്ന ആളല്ല താനെന്നും രാഘവന്‍ പറഞ്ഞു. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് പി രാമകൃഷ്ണന്റെ പരമാര്‍ശങ്ങളോട് പ്രതികരിക്കവേയാണ് രാഘവന്‍ ഇങ്ങിനെ പറഞ്ഞത്. പി രാമകൃഷ്ണന്‍ അത്തരം പ്രസ്താവന നടത്തിയത് അദ്ദേഹത്തിന്റെ അടിമബോധത്തില്‍ നിന്നാണെന്നും എം വി രാഘവന്‍ പറഞ്ഞു. പാട്യം രാജന്‍ , സി എ അജീര്‍ , സി കെ നാരായണന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani news

1 comment:

  1. ശക്തമായ തീരുമാനം എടുക്കാനാവുന്നില്ലെങ്കില്‍ യുഡിഎഫ് പിരിച്ചുവിടണമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി എം വി രാഘവന്‍ . കോര്‍പ്പറേഷന്‍ , ബോര്‍ഡ് വിഭജനങ്ങളില്‍ യുഡിഎഫിലെ ചെറുകക്ഷികളെ അവഗണിച്ചതിനെതിരെയാണ് എംവിരാഘവന്‍തുറന്നടിച്ചത്. ശക്തമായ തീരുമാനമെടുക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെങ്കില്‍ പിരിച്ചുവിടുന്നതാണ് നല്ലത്. കേരളത്തില്‍ യുഡിഎഫ് പ്രവര്‍ത്തിക്കണമോ എന്ന് ആലോചിക്കേണ്ട സ്ഥിതിയാണ്.

    ReplyDelete