സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതിനെച്ചൊല്ലി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കം മുറുകി. പോസ്റ്റ്മോര്‍ട്ടം നടത്തിയത് താന്‍തന്നെയാണെന്ന് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷേര്‍ലി വാസു പറഞ്ഞു. കഴിഞ്ഞദിവസം വിചാരണകോടതിയില്‍ പ്രതിഭാഗം സാക്ഷിയായി എത്തിയ മറ്റൊരു ഡോക്ടറുടെ മൊഴിയോട് പ്രതികരിക്കുകയായിരുന്നു ഡോ. ഷേര്‍ലി.
സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത് ഡോ. ഷേര്‍ലിയല്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന താനാണെന്നും ഫോറന്‍സിക് അസോസിയറ്റ് പ്രൊഫസര്‍ ഡോ. എ കെ ഉന്മേഷ് തിങ്കളാഴ്ച തൃശൂര്‍ അതിവേഗ കോടതി ജഡ്ജി കെ രവീന്ദ്രബാബു മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഡോ. ഉന്മേഷിന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡോ. ഷേര്‍ലി പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിനെതിരെ പരാതി കൊടുക്കാനില്ലെന്നും മേലാധികാരികളും ആഭ്യന്തര വകുപ്പും ആവശ്യമെങ്കില്‍ നടപടിയെടുക്കട്ടെയെന്നും ഡോ. ഷേര്‍ലി വ്യക്തമാക്കി.
ട്രെയിനില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയെ പോസ്റ്റ്മോര്‍ട്ടം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഡോ. ഷേര്‍ലി വാസുവാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ പ്രോസിക്യൂഷന്‍ വാദത്തെ തള്ളിക്കളഞ്ഞ ഡോ. ഉന്മേഷ് താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തിരുത്തലുകള്‍ വരുത്തി ഫോറന്‍സിക് മേധാവി യായ ഡോ. ഷേര്‍ലി വാസു സമ്മര്‍പ്പിക്കുകയായിരുന്നുവെന്ന് മൊഴി നല്‍കി. ഡോ. ഉന്മേഷിന്റെ മൊഴിയെ കോടതിയില്‍ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഇതിനിടെ സൗമ്യയുടെ അമ്മ സുമതി, സഹോദരന്‍ സന്തോഷ് എന്നിവര്‍ ചൊവ്വാഴ്ച മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ കണ്ട് ഡോ. ഉന്മേഷിന്റെ മൊഴിക്കെതിരെയുള്ള തങ്ങളുടെ പരാതി അറിയിച്ചു.
സൗമ്യയുടെ പോസ്റ്റ്മാര്‍ട്ടം: അന്വേഷണത്തിന് ഉന്നതതലസമിതി
തീവണ്ടിയാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്മാര്‍ട്ടം സംബന്ധിച്ച വിവാദം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍കോളേജുകളിലെ ഫോറന്‍സിക് വിഭാഗം മേധാവികള്‍ , മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍ . മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. സൗമ്യയുടെ പോസ്റ്റ്മാര്‍ട്ടം നടത്തിയത് തങ്ങളാണെന്ന് ഡേ. ഷെര്‍ളി വാസുവും ഡേ. ഉന്‍മേഷും കോടതിയില്‍ വ്യത്യസ്ഥമൊഴി കൊടുത്തത് വിവാദമായിരുന്നു.
deshabhimani news

ReplyDelete