വഴിവിട്ട ഇടപാടുകളിലൂടെ ബിജെപിയെ അധികാരത്തിലേറ്റാന്‍ മുന്നിട്ടിറങ്ങിയ ബി എസ് യെദ്യൂരപ്പ ജയിലിലായതോടെ ബിജെപി നേതൃത്വംനാണക്കേട് മറയ്ക്കാനാകാത്ത സ്ഥിതിയില്‍ . അഴിമതിക്കെതിരെ ജനചേതനായാത്ര നടത്തുന്ന എല്‍ കെ അദ്വാനിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടാണ് യെദ്യൂരപ്പ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് നടന്നുകയറിയത്.
ജനഹിതത്തിനെതിരെ സൃഷ്ടിച്ച കൃത്രിമ ഭൂരിപക്ഷത്തിലൂടെയാണ് 2008 മെയില്‍ കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ ചുമതലയേറ്റത്. കേവലഭൂരിപക്ഷത്തിന് ഇനിയും എംഎല്‍എമാര്‍ വേണമെന്നിരിക്കെ കൂട്ടുപിടിച്ചത് ബല്ലാരി ഖനി ലോബിയെ. എംഎല്‍എമാരെ വിലയ്ക്കെടുത്ത് അധികാരത്തിലെത്തിയ ബിജെപി പിന്നീട് ഭരണം നിലനിര്‍ത്തിയത് കുപ്രസിദ്ധമായ "ഓപ്പറേഷന്‍ കമല"യിലൂടെ. കര്‍ണാടകത്തിന്റെ 25-ാമത്തെ മുഖ്യമന്ത്രിയും തെക്കേ ഇന്ത്യയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയുമായ യെദ്യൂരപ്പയ്ക്ക് പിന്നീട് സ്വന്തം പാര്‍ടിയിലെ വിമതനീക്കങ്ങള്‍ വെല്ലുവിളിയായി. ഭൂമി കുംഭകോണത്തില്‍പ്പെട്ടതോടെ ശരിക്കും വിയര്‍ത്തു. കുംഭകോണത്തില്‍ യെദ്യൂരപ്പയ്ക്ക് കുറ്റകരമായ പങ്കാളിത്തമുണ്ടെന്ന് ലോകായുക്ത റിപ്പോര്‍ട്ട് വന്നതോടെ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും കോടികളുടെ സ്വത്തും ഭൂമിയും തരപ്പെടുത്താനുള്ള തത്രപ്പാടും അധികാരം നിലനിര്‍ത്താന്‍ നടത്തിയ വഴിവിട്ട നീക്കങ്ങളുമാണ് യെദ്യൂരപ്പയ്ക്ക് പുറത്തേക്ക് വഴിതുറന്നത്.
എന്നും ആര്‍എസ്എസിന്റെ ശബ്ദമായിരുന്ന യെദ്യൂരപ്പയ്ക്കെതിരെ തെളിവുസഹിതം അഴിമതി പുറത്തുവന്നപ്പോള്‍ മാതൃസംഘടനയും കൈയൊഴിഞ്ഞു. ജയിലിലായതോടെ, മക്കള്‍ക്കും മരുമക്കള്‍ക്കും കോടികളുടെ ഭൂമി സ്വന്തമാക്കാന്‍ വഴിവിട്ട് പ്രവര്‍ത്തിച്ച ഈ നേതാവിന്റെ രാഷ്ട്രീയഭാവി പതുക്കെ അസ്തമിക്കുകയാണ്. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ വാതോരാതെ പ്രസംഗിച്ച് അധികാരത്തിലെത്തിയ യെദ്യൂരപ്പ അതിലും വലിയ അഴിമതിയിലാണ് കുടുങ്ങിയത്. മുന്‍മന്ത്രിമാരായ കട്ട സുബ്രഹ്മണ്യ നായിഡു, ജനാര്‍ദന റെഡ്ഡി, കൃഷ്ണയ്യ ഷെട്ടി എന്നിവര്‍ നേരത്തെ ജയിലിലടക്കപ്പെട്ടിരുന്നു. യെദ്യൂരപ്പ പിന്തുണച്ചതുകൊണ്ടാണ് വിമത നീക്കങ്ങള്‍ക്കു വഴിപ്പെടാതെ ഡി വി സദാനന്ദ ഗൗഡ മന്ത്രിസഭ പരിക്കില്ലാതെ പിടിച്ചുനിന്നത്. യെദ്യൂരപ്പയുടെ അറസ്റ്റ് സദാനാന്ദ മന്ത്രിസഭയുടെ മുന്നോട്ടുള്ള പോക്കിനെയും ബാധിച്ചേക്കും.
(സിനോവ് സത്യന്‍)
deshabhimani 161011
വഴിവിട്ട ഇടപാടുകളിലൂടെ ബിജെപിയെ അധികാരത്തിലേറ്റാന്‍ മുന്നിട്ടിറങ്ങിയ ബി എസ് യെദ്യൂരപ്പ ജയിലിലായതോടെ ബിജെപി നേതൃത്വംനാണക്കേട് മറയ്ക്കാനാകാത്ത സ്ഥിതിയില്‍ . അഴിമതിക്കെതിരെ ജനചേതനായാത്ര നടത്തുന്ന എല്‍ കെ അദ്വാനിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടാണ് യെദ്യൂരപ്പ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് നടന്നുകയറിയത്.
ReplyDelete