Friday, October 14, 2011

മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിഞ്ഞു

നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങളായ കെകെ ലതികയും ടിവി രാജേഷും വനിതാവാച്ച് ആന്‍റ് വാര്‍ഡിനെ മര്‍ദ്ദിച്ചുവെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു.നിയമസഭാനടപടികളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ അത്തരത്തില്‍ ഒന്നും കണ്ടെത്താനായില്ല.വനിതാവാര്‍ഡിനെ മര്‍ദ്ദിച്ചത് തങ്ങള്‍ നേരിട്ട് കണ്ടതായി മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും മാണിയുമെല്ലാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് പച്ചക്കള്ളമാണെന്നും ഇതോടെ തെളിഞ്ഞു.തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെങ്കിലും ആരോപണങ്ങള്‍ തെറ്റെന്ന് തെളിഞ്ഞു. വീഡിയോയില്‍ അത്തരം ദൃശ്യങ്ങള്‍ ഒന്നുംതന്നെ കണ്ടെത്താനായില്ല.തന്നെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നും സാധാരണഗതിയില്‍ സഭയില്‍ ഉണ്ടാകുന്ന കാര്യങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും ആശുപത്രിയില്‍ കഴിയുന്ന വാച്ച്ആന്‍റ് വാര്‍ഡ് പറഞ്ഞു. ഇതോടെ മുഖ്യമന്ത്രി പറഞ്ഞത് അസത്യമാണെന്ന് തെളിഞ്ഞു.

ഓരോദിവസവും മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ അസത്യമാണെന്ന് തെളിഞ്ഞുവെന്ന് ജെയിംസ്മാത്യു പറഞ്ഞു.അങ്ങേയറ്റം ജുഗുപ്സാവഹമായ ആരോപണമാണ് ഒരു മന്ത്രി പറഞ്ഞത്. വീഡിയോ ക്ലിപ്പില്‍ അങ്ങനെ ഒരു സംഭവമുണ്ടായോന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അന്തസും അഭിമാനവുമുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ തയ്യാറാവണമെന്നും ഇരുവരും ആവശ്യപ്പെട്ടു.രാധാകൃഷ്ണപിള്ളയെ സസ്പെന്റുചെയ്യാത്തതിനെ ചോദ്യം ചെയ്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് സി ദിവാകരന്‍ പറഞ്ഞു.അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്.പുതിയ എംഎല്‍എമാരെ മാനസികമായി തകര്‍ക്കുന്ന സമീപനമാണിതെന്ന് സികെ നാണു പറഞ്ഞു.

വാച്ച് ആന്‍റ് വാര്‍ഡിനെ മര്‍ദ്ദിച്ചുവെന്നത് കള്ളപ്പരാതി

വാച്ച് ആന്‍റ് വാര്‍ഡിനെ ആക്രമിച്ചതായി ഭരണപക്ഷം കള്ളപ്പരാതിയാണ് കൊടുത്തതെന്ന് എംഎല്‍എമാരായ കെ കെ ലതികയും ടി വി രാജേഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പീക്കറോട് സംസാരിക്കാന്‍ ശ്രമിച്ച തങ്ങളെ വാച്ച് ആന്റ് വാര്‍ഡ് തടയുകയായിരുന്നു. നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ എംഎല്‍എമാരെ കയ്യേറ്റം ചെയ്യുന്നത്. സ്പീക്കറുടെ മുന്നിലായി നിരന്നു നില്‍ക്കാനല്ലാതെ എംഎല്‍എമാരെ ഉപദ്രവിക്കാനോ തടയാനോ ഇവര്‍ക്ക് അധികാരമില്ല. ഉന്തുകയും മാന്തി മുറിവേല്‍പ്പിക്കുകയും ചെയ്തത് അന്വേഷിക്കണം. വാച്ച് ആന്റ് വാര്‍ഡ് ആക്രമിക്കാനായി മുന്നോട്ടു വന്നു.ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി കൊടുത്തു. വനിതാ വാച്ച് ആന്റ് വാര്‍ഡിനെ ഉപദ്രവിച്ചിട്ടില്ല. ഇക്കാര്യവും പരിശോധിക്കട്ടെ.

നിയമസഭാദൃശ്യങ്ങള്‍ പരിശോധിക്കും മുഖ്യമന്ത്രി


വെള്ളിയാഴ്ച നിയമസഭയിലുണ്ടായ കാര്യങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്പീക്കറുടെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് സഭയില്‍ പ്രതിപക്ഷം പെരുമാറുന്നത്.വാച്ച് ആന്‍റ് വാര്‍ഡിനെ പ്രതിപക്ഷ എംഎല്‍എമാര്‍ കയ്യേറ്റം ചെയ്തതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.വിവാദങ്ങളുണ്ടാക്കുകയാണ് പ്രതിപക്ഷമെന്നും സത്യമെന്തെന്ന് ജനങ്ങളെ അറിയിക്കാനായി നടപടികളുടെ വീഡിയോ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രതികളെ സംരക്ഷിക്കണ്ട ബാധ്യത സര്‍ക്കാരിനില്ല.കുറ്റം ചെയ്ത ആരെയും സംരക്ഷിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani news

3 comments:

  1. നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങളായ കെകെ ലതികയും ടിവി രാജേഷും വനിതാവാച്ച് ആന്‍റ് വാര്‍ഡിനെ മര്‍ദ്ദിച്ചുവെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു.നിയമസഭാനടപടികളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ അത്തരത്തില്‍ ഒന്നും കണ്ടെത്താനായില്ല.വനിതാവാര്‍ഡിനെ മര്‍ദ്ദിച്ചത് തങ്ങള്‍ നേരിട്ട് കണ്ടതായി മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും മാണിയുമെല്ലാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് പച്ചക്കള്ളമാണെന്നും ഇതോടെ തെളിഞ്ഞു.

    ReplyDelete
  2. വീഡിയോ കണ്ടതിനു ശേഷം ഭരണ പക്ഷത്തിന്‍റെ നാവിറങ്ങിപ്പോയോ....? പ്രതിപക്ഷം ആക്രമിച്ചു എന്ന് മാത്രമാക്കി വികസിപ്പിച്ചല്ലോ ഉമ്മന്‍ ചാണ്ടി.. യാതൊരു അടിസ്ഥാനവുമില്ലാതെ വ്യക്തിഹത്യ നടത്താന്‍ വേണ്ടി നടത്തിയ പ്രസ്താവനയെന്ന് വ്യക്തം.

    ReplyDelete
  3. നിയമസഭയിലെ വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ മനഃപൂര്‍വം ആരെങ്കിലും ആക്രമിച്ചതായി തോന്നുന്നില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ പറഞ്ഞു. സ്പീക്കറുടെ ചെയറിലേക്ക് പ്രതിഷേധവുമായി എത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക സംഭവവികാസങ്ങളാകാം നടന്നത്. പുരുഷ, വനിതാ വാച്ച് ആന്‍ഡ് വാര്‍ഡന്മാരുടെ യൂണിഫോം ഒരു പോലെയായതിനാല്‍ വനിതയാണെന്ന് മനസ്സിലാകാതെ തള്ളിക്കയറാന്‍ ശ്രമിച്ചതാകാമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete