ശബരിമല സീസണില്‍ കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ ഉണ്ടാകില്ലെന്നുറപ്പായി. സ്പെഷ്യല്‍ സര്‍വീസിനായി പഴയ ബസുകള്‍ നന്നാക്കിയെടുക്കാന്‍ കോര്‍പറേഷന്‍ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. മൂന്നുവര്‍ഷം പഴക്കമുള്ള ബസുകള്‍ പരിഗണിക്കാനാണ് നിര്‍ദേശം. ഓടിത്തളര്‍ന്ന ബസുകള്‍ ശബരിമല സര്‍വീസിനയക്കുന്നത് തീര്‍ഥാടകരെ വലയ്ക്കുമെന്ന ആശങ്ക ശക്തമായി. സാധാരണ ശബരിമല സീസണുമുമ്പാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ ഇറക്കിയിരുന്നത്. ശബരിമല സര്‍വീസിനുശേഷം ഇവ യൂണിറ്റുകള്‍ക്കു നല്‍കും. കഴിഞ്ഞവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ 510 പുതിയ ബസാണ് ഇതേകാലത്ത് നിരത്തിലിറക്കിയത്. ഈ വര്‍ഷം പുതിയ ബസുകള്‍ ഇറക്കണമെങ്കില്‍ ഇതിനകം ചെയ്സ് ബോഡികെട്ടാന്‍ വര്‍ക്ഷോപ്പുകളില്‍ എത്തിക്കണമായിരുന്നു. എന്നാല്‍ പുതിയ ബസുകള്‍ വാങ്ങുമെന്ന് വകുപ്പുമന്ത്രി പ്രഖ്യപിച്ചതല്ലാതെ ചെയ്സ് വാങ്ങാനുള്ള നടപടി ഇഴയുകയാണ്. പഴയ ബസുകള്‍ അയക്കുന്നത് ശബരിമലസര്‍വീസ് അപ്പാടെ തകര്‍ക്കുമെന്ന് ജീവനക്കാര്‍ പറഞ്ഞു. കേടുവന്ന് ബസുകള്‍ വഴിയിലാവുന്നത് പതിവാകുകയും തീര്‍ഥാടകര്‍ വലയുകയും ചെയ്യും. അപകടസാധ്യതയും കൂടുതലാണ്.
1000 ബസുകള്‍ ഈ വര്‍ഷം വാങ്ങുമെന്നാണ് കഴിഞ്ഞ ബജറ്റ് ചര്‍ച്ചയില്‍ സര്‍ക്കാര്‍ പറത്തത്. ഇതനുസരിച്ചാണെങ്കില്‍ ഇതിനകം കുറഞ്ഞത് 300 ബസെങ്കിലും ഇറങ്ങണമായിരുന്നു. യുഡിഎഫ് അധികാരത്തിലെത്തി നാലുമാസം കഴിഞ്ഞിട്ടും ഒരു പുതിയ ബസ്പോലും വാങ്ങിയിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാവര്‍ഷവും ശബരിമല സീസണില്‍ മാത്രം 300 മുതല്‍ 500 വരെ ബസുകള്‍ നിരത്തിലിറക്കിയിരുന്നു. കഴിഞ്ഞവര്‍ഷത്തെ 510 ബസുകള്‍ എന്നത് റെക്കോഡ് നേട്ടമായിരുന്നു. തിരുവനന്തപുരം, ചെങ്ങന്നൂര്‍ , കോട്ടയം, കൊട്ടാരക്കര, പത്തനംതിട്ട, എറണാകുളം ഡിപ്പോകളിലാണ് കൂടുതല്‍ പുതിയ ബസുകള്‍ ശബരിമല സീസണില്‍ പ്രത്യേക സര്‍വീസിനായി നല്‍കിയിരുന്നത്. കോഴിക്കോട്, മാവേലിക്കര, എടപ്പാള്‍ , ആലുവ, പാപ്പനംകോട് വര്‍ക്ഷോപ്പുകളില്‍ പുതിയ ബസുകള്‍ക്ക് ബോഡികെട്ടാനുള്ള സൗകര്യവും എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുക്കിയിരുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുറത്തുനിന്നുമായിരുന്നു ബോഡി കെട്ടിയിരുന്നത്. കെഎസ്ആര്‍ടിസിക്ക് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാകുന്നതും ശബരിമല സീസണിലാണ്.
(വി ജെ വര്‍ഗീസ്)
deshabhimani 141011
ശബരിമല സീസണില്‍ കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ ഉണ്ടാകില്ലെന്നുറപ്പായി. സ്പെഷ്യല്‍ സര്‍വീസിനായി പഴയ ബസുകള്‍ നന്നാക്കിയെടുക്കാന്‍ കോര്‍പറേഷന്‍ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. മൂന്നുവര്‍ഷം പഴക്കമുള്ള ബസുകള്‍ പരിഗണിക്കാനാണ് നിര്‍ദേശം. ഓടിത്തളര്‍ന്ന ബസുകള്‍ ശബരിമല സര്‍വീസിനയക്കുന്നത് തീര്‍ഥാടകരെ വലയ്ക്കുമെന്ന ആശങ്ക ശക്തമായി.
ReplyDelete