Monday, November 14, 2011

'മൊണ- വി' വരുന്നു; മറ്റൊരു തട്ടിപ്പിന്റെ തന്ത്രങ്ങളുമായി

പാവറട്ടി: മലയാളികളെ തട്ടിപ്പിന്റെ പുത്തന്‍ തന്ത്രങ്ങള്‍ പഠിപ്പിക്കാന്‍ മറ്റൊരു എം എല്‍ എം കമ്പനിയായ 'മൊണ- വി' വരുന്നു. മനുഷ്യശരീരത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രതിരോധശേഷി വീണ്ടെടുക്കാനും നിലനിര്‍ത്താനും ഉപകരിക്കുന്ന ആരോഗ്യപാനീയവുമായാണ് കമ്പനി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് വരുന്നത്. ആംവേ എന്ന അമേരിക്കന്‍ എം എല്‍ എം കമ്പനി 60 വര്‍ഷംകൊണ്ട് നേടിയ വളര്‍ച്ച വെറും ആറ് വര്‍ഷംകൊണ്ട് കൈവരിച്ചുവെന്ന അവകാശവാദവുമായാണ് കമ്പനി ഇന്ത്യയിലെത്തുന്നത്.

ബ്രസീലിയന്‍ കാടുകളിലെ, ഈന്തപ്പനയോട് സാമ്യമുള്ള ചെടിയുടെ പഴത്തില്‍നിന്നാണ് പാനീയം ശേഖരിക്കുന്നത്. ഇതിനായി രൂപകല്‍പ്പന ചെയ്ത ഫാക്ടറികളില്‍ പ്രത്യേകം പ്രോസസ് ചെയ്ത് കുപ്പികളിലാക്കിയാണ് വിപണനത്തിനായി തയ്യാറാക്കുന്നത്.

ഡാലിന്‍ എ ലാര്‍സണ്‍ സ്ഥാപകനും പ്രസിഡന്റുമായി 2005ല്‍ യു എസ് എയിലാണ് കമ്പനിയുടെ തുടക്കം. പിന്നീട് 2007 ജൂണില്‍ കാനഡയിലും 2008 ജൂണില്‍ ബ്രസീലിലും ഒക്‌ടോബറില്‍ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും 2009 മാര്‍ച്ചില്‍ ഇസ്രായേല്‍, ജപ്പാന്‍, മേയില്‍ മെക്‌സിക്കോ, സെപ്റ്റംബറില്‍ പോളണ്ട്, യു കെ എന്നീ രാജ്യങ്ങളിലും  എത്തി. 2010 ഫെബ്രുവരിയില്‍ ഹോളണ്ടിലും ഏപ്രിലില്‍ മലേഷ്യയിലും കൊറിയയിലും മേയില്‍ ജര്‍മനിയിലും ജൂണില്‍ ഫ്രാന്‍സിലും പ്രവര്‍ത്തനം തുടങ്ങി. 16 രാജ്യങ്ങളിലായാണ് ഇപ്പോള്‍ ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. 17-ാമത്തെ രാജ്യമായ ഇന്ത്യയില്‍ ഈ മാസം 20ന് ചെന്നൈ ആസ്ഥാനമാക്കിയാണ് കമ്പനി ലോഞ്ചിംഗ് നടക്കുക. കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആളുകളെ ചേര്‍ക്കുന്ന പ്രവര്‍ത്തനം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ആംവേ, ആര്‍ എം പി തുടങ്ങിയ കമ്പനികളില്‍ നിന്നുള്ളവരാണ് പുതിയ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കെ ഒ ജോസ് janayugom 141111

1 comment:

  1. മലയാളികളെ തട്ടിപ്പിന്റെ പുത്തന്‍ തന്ത്രങ്ങള്‍ പഠിപ്പിക്കാന്‍ മറ്റൊരു എം എല്‍ എം കമ്പനിയായ 'മൊണ- വി' വരുന്നു. മനുഷ്യശരീരത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രതിരോധശേഷി വീണ്ടെടുക്കാനും നിലനിര്‍ത്താനും ഉപകരിക്കുന്ന ആരോഗ്യപാനീയവുമായാണ് കമ്പനി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് വരുന്നത്. ആംവേ എന്ന അമേരിക്കന്‍ എം എല്‍ എം കമ്പനി 60 വര്‍ഷംകൊണ്ട് നേടിയ വളര്‍ച്ച വെറും ആറ് വര്‍ഷംകൊണ്ട് കൈവരിച്ചുവെന്ന അവകാശവാദവുമായാണ് കമ്പനി ഇന്ത്യയിലെത്തുന്നത്

    ReplyDelete