Sunday, November 27, 2011

കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ശരിയല്ല: സുപ്രിം കോടതി

രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ തോത് ശരിയായ വിധത്തിലല്ല ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നതെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എച് കപാഡിയ പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകളുടെ കാര്യത്തില്‍ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്ന് ന്യൂഡല്‍ഹിയില്‍ നിയമ നീതിന്യായ ദിവസ ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഈ മാസം ഒന്നാം തീയതി വരെ സുപ്രിം കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 56,383 ആണ്. രാജ്യത്തെ വിവിധ ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലുമായി 3.19 കോടി കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇവയില്‍ 74 ശതമാനവും 5 വര്‍ഷങ്ങള്‍ക്ക് താഴെ മാത്രം പഴക്കമുള്ളവയാണ്. കെട്ടിക്കിടക്കുന്ന കേസുകളുടെ കാര്യത്തില്‍ നടപടിയെടുക്കുന്നതിന് കഴിഞ്ഞ ഒന്നര വര്‍ഷമായി സുപ്രിം കോടതി നടത്തിവരുന്ന ശ്രമങ്ങളെ ചീഫ് ജസ്റ്റിസ് പ്രശംസിച്ചു. കേസുകള്‍ അനിശ്ചിതമായി നീണ്ടുപോകുന്നതിന് നിരവധി കാരണങ്ങളുണ്ടെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് 40,000 കേസുകള്‍ അഭിഭാഷകരുടെ ഒബ്ജക്ഷന്‍ കൊണ്ടു മാത്രം നീണ്ടു പോകുന്നതാണെന്നും ചൂണ്ടിക്കാട്ടി.

അഴിമതിക്കാരായ ജഡിജിമാരുടെ പേരില്‍ മൊത്തം നിയമ വ്യവസ്ഥയേയും അധിക്ഷേപിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണെമന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏതൊരു സ്ഥാപനത്തിനുള്ളിലുമെന്നതുപോലെ മോശമായ ആളുകള്‍ ജുഡീഷ്യറിയിലും കടന്നുകൂടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

janayugom 271111

1 comment:

  1. രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ തോത് ശരിയായ വിധത്തിലല്ല ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നതെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എച് കപാഡിയ പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകളുടെ കാര്യത്തില്‍ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്ന് ന്യൂഡല്‍ഹിയില്‍ നിയമ നീതിന്യായ ദിവസ ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

    ReplyDelete