Friday, November 25, 2011

പി സി ജോര്‍ജിന്റെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ക്ക് ഭാവിതലമുറയെ ഇരയാക്കരുത്: ഡിവൈഎഫ്ഐ

പി സി ജോര്‍ജിന്റെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ക്ക് ഭാവിതലമുറയെ ഇരയാക്കരുതെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ടയില്‍ വ്യാഴാഴ്ച ഭൂചലനമുണ്ടാകുമെന്ന് പ്രവചിച്ചയാളുടെ വാക്കുകേട്ട് മുന്‍കരുതലെടുക്കാന്‍ സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ് ആഹ്വാനം ചെയ്തതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യയനദിവസമാണ് നഷ്ടപ്പെട്ടത്. ചീഫ്വിപ്പിന്റെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച ഈരാറ്റുപേട്ട സബ്ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ ശിവനുണ്ണിയാണ് വ്യാഴാഴ്ച രാവിലെ എട്ടിനും 11നുമിടയില്‍ ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് ഭൂചലനമുണ്ടാകുമെന്ന് പ്രവചിച്ചത്. ഈ പ്രവചനം വിശ്വസിച്ച് ജോര്‍ജ് മുന്‍കരുതലിന് ആഹ്വാനം നല്‍കി. ഭൂചലനം സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നോ മറ്റ് ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെയോ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സംഭവത്തില്‍ രാഷ്ട്രീയ-മത നേതൃത്വങ്ങള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ചോദിച്ചു. കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന് ആഭാസത്തരങ്ങള്‍ വിളിച്ച് പറഞ്ഞ് ഭ്രാന്തന്‍ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് പോകുന്ന പി സി ജോര്‍ജിനെ യുഡിഎഫ് ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പി സി ജോര്‍ജിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ആര്‍ രാജേഷും സെക്രട്ടറി കെ രാജേഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 251111

1 comment:

  1. പി സി ജോര്‍ജിന്റെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ക്ക് ഭാവിതലമുറയെ ഇരയാക്കരുതെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ടയില്‍ വ്യാഴാഴ്ച ഭൂചലനമുണ്ടാകുമെന്ന് പ്രവചിച്ചയാളുടെ വാക്കുകേട്ട് മുന്‍കരുതലെടുക്കാന്‍ സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ് ആഹ്വാനം ചെയ്തതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യയനദിവസമാണ് നഷ്ടപ്പെട്ടത്. ചീഫ്വിപ്പിന്റെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച ഈരാറ്റുപേട്ട സബ്ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു.

    ReplyDelete