അമേരിക്കയില്‍ കമ്യൂണിസ്റ്റുകരെ വേട്ടയാടിയ കുപ്രസിദ്ധമായ മക്കാര്‍ത്തി യുഗത്തില്‍, രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജന്മനാട്ടില്‍ കടക്കുന്നതിന് അമേരിക്കന്‍ ഭരണകൂടത്തിന്റെ വിലക്കിനിരയായ പ്രശസ്ത ശില്‍പ്പി എലിസബത്ത് കാറ്റ്ലെറ്റ് അന്തരിച്ചു. ജീവിതകാലത്തെന്നും പുരോഗമനവാദിയായ മനുഷ്യാവകാശ പോരാളിയായിരുന്ന അവര്‍ക്ക് ഏതാനും ദിവസത്തിനകം 96 വയസ്സ് തികയാനിരുന്നതാണ്.
അമേരിക്കയിലെ കറുത്ത വംശജരെയും മെക്സിക്കോയിലെ സ്ത്രീകളെയുമൊക്കെ തന്റെ കലാസൃഷ്ടികളിലൂടെ ഉദാത്തരാക്കിയ എലിസബത്ത് അവരുടെ മോചനത്തിനായി തന്റെ സര്‍ഗശേഷിയെ വിനിയോഗിച്ചു. 1915 ഏപ്രില്‍ 15ന് വാഷിങ്ടണ്‍ ഡിസിയില്‍ ജനിച്ച എലിസബത്ത് 46ല്‍ മെക്സിക്കോയിലേക്ക് പോയി. തുടര്‍ന്നും അമേരിക്കയിലെ കറുത്തവരുടെ മോചനത്തിനും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുംവേണ്ടി പ്രയത്നിച്ച എലിസബത്ത് അവിടെ കടക്കുന്നത് 62ല്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിരോധിച്ചു. ഈ വിലക്ക് ഒരുപതിറ്റാണ്ട് നീണ്ടു. 58ല്‍ മെക്സിക്കോ സിറ്റിയില്‍ റെയില്‍വേ തൊഴിലാളികളുടെ പണിമുടക്കുവേളയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
40കളുടെ തുടക്കത്തില്‍ ഷിക്കാഗോ ആര്‍ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിറാമിക്സില്‍ പഠനം നടത്തുമ്പോള്‍ പരിചയപ്പെട്ട ചിത്രകാരന്‍ ചാള്‍സ് വൈറ്റ് ആയിരുന്നു ആദ്യ ഭര്‍ത്താവ്. പിന്നീട് മെക്സിക്കോയിലെത്തിയ അവര്‍ പ്രിന്റ് നിര്‍മാതാക്കളുടെ ഇടതുപക്ഷ സംഘം സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പങ്കെടുത്തു. ഈ സംഘത്തില്‍ അംഗമായ മെക്സിക്കന്‍ കലാകാരന്‍ ഫ്രാന്‍സിസ്കോ മോറയെ പിന്നീട് വിവാഹം കഴിച്ച എലിസബത്തിന് മൂന്ന് മക്കളുണ്ട്. പ്രിന്റ് നിര്‍മാണകലയിലും പ്രതിഭ തെളിയിച്ച എലിസബത്ത് "കറുപ്പാണ് സൗന്ദര്യം" തുടങ്ങിയ മുദ്രാവാക്യങ്ങളും അമേരിക്കന്‍ പൗരാവകാശ പ്രസ്ഥാനത്തിലെ വിപ്ലവപ്രതീകങ്ങളായ ഏഞ്ചല ഡേവിസ്, മാല്‍കം എക്സ് തുടങ്ങിയവരുടെ ചിത്രങ്ങളും തന്റെ പ്രിന്റുകളില്‍ ഉള്‍പ്പെടുത്തുമായിരുന്നു.
deshabhimani news

അമേരിക്കയില്‍ കമ്യൂണിസ്റ്റുകരെ വേട്ടയാടിയ കുപ്രസിദ്ധമായ മക്കാര്‍ത്തി യുഗത്തില്‍, രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജന്മനാട്ടില്‍ കടക്കുന്നതിന് അമേരിക്കന്‍ ഭരണകൂടത്തിന്റെ വിലക്കിനിരയായ പ്രശസ്ത ശില്‍പ്പി എലിസബത്ത് കാറ്റ്ലെറ്റ് അന്തരിച്ചു. ജീവിതകാലത്തെന്നും പുരോഗമനവാദിയായ മനുഷ്യാവകാശ പോരാളിയായിരുന്ന അവര്‍ക്ക് ഏതാനും ദിവസത്തിനകം 96 വയസ്സ് തികയാനിരുന്നതാണ്
ReplyDelete"2015 ഏപ്രില്‍ 15ന് വാഷിങ്ടണ്‍ ഡിസിയില്‍ ജനിച്ച". ??
ReplyDeleteIt is 1915. corrected. thanks for pointing it out.
ReplyDelete