Friday, April 6, 2012

ലോഡ്ഷെഡിങ്ങിനു പിന്നാലെ വ്യവസായങ്ങള്‍ക്ക് പവര്‍കട്ടും


അരമണിക്കൂര്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയതിനു പിന്നാലെ സംസ്ഥാനത്തെ വ്യാവസായിക ഉപയോക്താക്കള്‍ക്ക് 10 ശതമാനം പവര്‍കട്ടും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതിന് ഏപ്രില്‍ രണ്ടു മുതല്‍ പ്രാബല്യമുണ്ട്. 20 ശതമാനം പവര്‍കട്ട് വേണമെന്നാണ് റെഗുലേറ്റി കമീഷനോട് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ലോഡ്ഷെഡിങ് ജൂണ്‍ 30 വരെ തുടരണമെന്ന ബോര്‍ഡിന്റെ ആവശ്യം കമ്മീഷന്‍ നിരാകരിച്ചു. മെയ് 31വരെ ലോഡ്ഷെഡിങ്ങ് ഏര്‍പ്പെടുത്താനാണ് ഇപ്പോള്‍ അനുമതി.

വ്യാവസായിക ഉപയോക്താക്കള്‍ക്ക് മുന്‍ വര്‍ഷത്തെ പ്രതിമാസ ശരാശരി ഉപഭോഗത്തിന്റെ 90 ശതമാനം വരെയുള്ള ഉപഭോഗത്തിന് നിലവിലുള്ള നിരക്കും കൂടുതല്‍ വരുന്ന ഓരോ യൂണിറ്റിനും 10 രൂപ നിരക്കും ഈടാക്കാനാണ് കമ്മീഷന്‍ അനുമതി നല്‍കിയത്. അധികഉപഭോഗത്തിന് 11 രൂപ നിരക്ക് അനുവദിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മെയ് മധ്യത്തോടെ പുനരവലോകനം ചെയ്യുമെന്ന് റെഗുലേറ്ററി കമീഷന്‍ സെക്രട്ടറി അറിയിച്ചു.

deshabhimani 060412

No comments:

Post a Comment