സര്‍ക്കാര്‍ അപേക്ഷകളില്‍ ജാതിയും മതവും രേഖപ്പെടുത്തുന്നത് നിര്‍ബന്ധമല്ലെന്ന് ഉത്തരവ്. ജാതിയും മതവും ഇല്ലെന്ന് രേഖപ്പെടുത്തിയാലും അപേക്ഷ ഇനിമുതല്‍ നിരസിക്കില്ല. പിഎസ്സി അപേക്ഷാ ഫോമിലും സര്‍ക്കാരിന്റെ വിവിധ അപേക്ഷാ ഫോറങ്ങളിലും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും മതം/ജാതി പൂരിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതനുസരിച്ച് പിഎസ്സി ഫോമുകളില്‍ മതം/ജാതി ഏതാണെന്ന് പൂരിപ്പിക്കേണ്ട ഭാഗത്ത് ഇല്ല എന്നെഴുതുന്ന ഉദ്യോഗാര്‍ഥികളുടെ അപേക്ഷ നിരസിക്കില്ല. എന്നാല്‍, അപ്രകാരം രേഖപ്പെടുത്തുന്നവര്‍ക്ക് മതം/ജാതിയുടെ ആനുകൂല്യം ലഭ്യമാകുന്നതല്ല. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഇല്ല എന്ന് രേഖപ്പെടുത്തുന്നവര്‍ക്കും മതത്തിന്റെ/ജാതിയുടെ ആനുകൂല്യം ലഭ്യമാവുകയില്ല.
സര്‍ക്കാര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/മറ്റ് അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അപേക്ഷാ ഫോറങ്ങളിലും പിഎസ്സി ഫോമിലും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും മതം/ജാതി രേഖപ്പെടുത്തേണ്ട കോളം നിര്‍ബന്ധമായും പൂരിപ്പിക്കണം എന്ന് നിഷ്കര്‍ഷിക്കാന്‍ പാടില്ല. മതം-ജാതി സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത ഭാഗത്ത് രേഖപ്പെടുത്താത്തവര്‍ക്കും ഇല്ല എന്ന് എഴുതുന്നവര്‍ക്കും അതിന്റെ ആനുകൂല്യം ലഭ്യമാവുകയില്ലെന്നുള്ള വിവരം അപേക്ഷാ ഫോറങ്ങളില്‍ പ്രത്യേകം കുറിപ്പായി ചേര്‍ക്കണം. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ നിര്‍ദേശം നടപ്പില്‍ വരുത്തുന്നതിനാവശ്യമായ നടപടി അടിയന്തരമായി കൈക്കൊള്ളണമെന്നും പൊതുഭരണവകുപ്പ് പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കി.
deshabhimani news

ReplyDelete