Saturday, April 7, 2012
ഇന്ത്യയുടെ സമരകാഹളം
യുപിഎ സര്‍ക്കാരും അതിനെ നിയന്ത്രിക്കുന്ന കുത്തകമുതലാളിത്ത ആഗോളവല്‍ക്കരണശക്തികളും ജനങ്ങള്‍ക്കുമേല്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരായ സമരകാഹളമാണ് വെള്ളിയാഴ്ച സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം. രാജ്യം ഇന്ന് നേരിടുന്ന അതിഗുരുതരമായ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ബദല്‍ശക്തി ഇടതുപക്ഷമാണെന്ന് പാര്‍ടി പ്രഖ്യാപിക്കുന്നു. ഇടതുപക്ഷ- ജനാധിപത്യ രാഷ്ട്രീയത്തിനു ചുറ്റും അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തുന്നതിനായി മാര്‍ക്സിസം- ലെനിനിസത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് അനവരതം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞ രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷപാര്‍ടി പുതുക്കുന്നു. അധ്വാനിക്കുന്ന ജനങ്ങളുടെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരായി സമരംചെയ്യുന്നതിനും വര്‍ഗീയശക്തികളെയും വിഘടനശക്തികളെയും ചെറുക്കുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും സിപിഐ എം മുന്നിലുണ്ടാകും. ഭൂമിക്കും ഭക്ഷണത്തിനും ജോലിക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും എല്ലാ മേഖലയിലുമുള്ള സാമ്രാജ്യത്വസമ്മര്‍ദങ്ങളെ ചെറുക്കുമെന്നും സിപിഐ എം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
കരടുപ്രമേയത്തിന്റെ അടിസ്ഥാനഘടനയില്‍ മാറ്റംവരുത്താതെ അതിനെ സമ്പുഷ്ടീകരിക്കുന്നതും ശക്തിപ്പെടുത്തുന്നതുമായ ഭേദഗതിനിര്‍ദേശങ്ങളാണ് പാര്‍ടി കോണ്‍ഗ്രസില്‍ വന്നത്. പാര്‍ടി ഒറ്റക്കെട്ടായി വര്‍ധിച്ച ഐക്യത്തോടെയും കരുത്തോടെയും പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നതിന്റെ ഉജ്വല പ്രഖ്യാപനംകൂടിയാണത്. പാര്‍ടിക്കുനേരെയുള്ള ആക്രമണങ്ങളെയും പാര്‍ടിയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെയും, ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് നിശ്ചയദാര്‍ഢ്യത്തോടെ ചെറുക്കും. എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തുന്നതിന് കഴിവുള്ള, രാജ്യത്തെങ്ങും വേരുകളുള്ള കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കും. വര്‍ഗചൂഷണവും സാമൂഹ്യമായ അടിച്ചമര്‍ത്തലും അവസാനിപ്പിക്കുന്നതിനുള്ള സമരം വര്‍ധിതമായ ദൃഢനിശ്ചയത്തോടെ തുടരും. അതുവഴി പുതിയ ബദല്‍മാര്‍ഗത്തിലൂടെ ജനകീയ ജനാധിപത്യത്തിലേക്കും സോഷ്യലിസത്തിലേക്കും മുന്നേറും- രാഷ്ട്രീയപ്രമേയം വ്യക്തമാക്കുന്നു. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് ഇന്ത്യയെ കീഴ്പെടുത്തുന്നതിനെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിനാണ് പ്രമേയം ആഹ്വാനംചെയ്യുന്നത്. തൊഴിലാളികളും കൃഷിക്കാരും ഇടത്തരക്കാരും ആദിവാസികളും ദളിതരും സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും അടിച്ചമര്‍ത്തലില്‍നിന്ന് അവരെ കാത്തുരക്ഷിക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള പാര്‍ടിയുടെ നിശ്ചയദാര്‍ഢ്യത്തിനാണ് രാഷ്ട്രീയപ്രമേയത്തിലൂടെ പാര്‍ടി കോണ്‍ഗ്രസ് അടിവരയിടുന്നത്. നവലിബറല്‍ മുതലാളിത്തവഴിയുടെ സാര്‍വദേശീയവും ദേശീയവുമായ വിപത്തുകള്‍ ചൂണ്ടിക്കാട്ടി, തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയും വിശാലാടിസ്ഥാനത്തിലുള്ള ഇടതുപക്ഷ രാഷ്ട്രീയബദല്‍ കെട്ടിപ്പടുത്തും കാലഘട്ടത്തിന്റെ ആവശ്യം നിറവേറ്റേണ്ടതിന്റെ പ്രാധാന്യം സിപിഐ എം ഊന്നിപ്പറയുന്നു. ഇന്ത്യയില്‍ സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരായ സമരവും ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരവും പരസ്പരബന്ധിതമാണ്. സാമ്രാജ്യത്വമേധാവിത്വത്തിനെതിരെ പോരാടുന്നവരും തങ്ങളുടെ ദേശീയ പരമാധികാരത്തെ പ്രതിരോധിക്കുന്നവരുമായ എല്ലാ ശക്തികളോടും സിപിഐ എം ഐക്യപ്പെടുകയാണ്. ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനത്തിന്റെ ഭാഗമായി ശക്തമായ സാമ്രാജ്യത്വവിരുദ്ധപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള പ്രയത്നത്തിന്റെ സാംഗത്യം എന്നത്തേക്കാളും വര്‍ധിച്ചിരിക്കയാണെന്ന് പാര്‍ടി തിരിച്ചറിയുന്നു. ബൂര്‍ഷ്വാപാര്‍ടികളുടെ സ്വാധീനത്തിന്‍കീഴിലുള്ള ബഹുജനങ്ങളെ, അവരുടെ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സംയുക്തസമരങ്ങളിലേക്ക് കൊണ്ടുവന്ന് പാര്‍ടി പതാകയ്ക്കുകീഴില്‍ അണിനിരത്താനും പാര്‍ടിയുടെ സ്വതന്ത്രമായ വളര്‍ച്ച ത്വരിതപ്പെടുത്താനും ഇടതുപക്ഷ ഐക്യം കൂടുതല്‍ കരുത്തുറ്റതാക്കാനുമുള്ളതാണ് പ്രമേയം മുന്നോട്ടുവയ്ക്കുന്ന കര്‍മപാത.
കേന്ദ്ര സര്‍ക്കാരിന്റെ ക്രൂരമായ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ സമരത്തില്‍ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങളെ അണിനിരത്താനുള്ള പ്രവര്‍ത്തനമാണ് 20-ാം പാര്‍ടി കോണ്‍ഗ്രസിനുശേഷം രാജ്യത്താകെ പാര്‍ടി നടത്തുക എന്നാണ് പ്രമേയചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചത്. സാമ്പത്തികനയങ്ങളില്‍ ബിജെപി കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമല്ലെന്ന് വ്യക്തമാക്കിയതിനൊപ്പം ബിജെപിയുടെ വര്‍ഗീയ അജന്‍ഡയെ ചെറുത്തുതോല്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയും ആ പ്രസംഗത്തില്‍ ഊന്നിപ്പറയുകയുണ്ടായി. അത്തരത്തിലുള്ള ബഹുമുഖപോരാട്ടംതന്നെയാണ് രാഷ്ട്രീയപ്രമേയത്തിന്റെ കാതല്‍. തിരിച്ചടികള്‍ അതിജീവിച്ച് കൂടുതല്‍ കരുത്തോടെയും ആവേശത്തോടെയുമാണ് പാര്‍ടി മുന്നോട്ടുപോവുക എന്നുമാത്രമല്ല, ശരിയായ രാഷ്ട്രീയ ലൈന്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ആ മുന്നേറ്റം നവലിബറല്‍ നയങ്ങളുടെ ആക്രമണത്തില്‍നിന്ന് ഇന്ത്യന്‍ജനതയെ മോചിപ്പിക്കുന്നതിനുള്ള മഹാപ്രസ്ഥാനത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പുമാകും. അതാണ് പ്രമേയത്തിന്റെ ഉള്ളടക്കത്തിലും അതിന്മേല്‍ രാജ്യത്താകെയുള്ള സിപിഐ എം ഘടകങ്ങളും പാര്‍ടിയുടെ പരമോന്നതവേദിയായ പാര്‍ടി കോണ്‍ഗ്രസും നടത്തിയ ചര്‍ച്ചയിലും തെളിഞ്ഞ സന്ദേശം.
deshabhimani 070412
Subscribe to:
Post Comments (Atom)

ReplyDelete