Saturday, April 7, 2012
ധാതുസമ്പത്ത് കൊള്ള അവസാനിപ്പിക്കണം
രാജ്യത്തെ അമൂല്യമായ ധാതുസമ്പത്ത് സ്വകാര്യ കുത്തകകള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കരുതെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ധാതുഖനം പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാകണം. ഖനത്തിന് പ്രദേശത്തെ ഗ്രാമസഭകളുടെയും അവിടത്തെ ജനങ്ങളുടെയും അനുമതി ഉണ്ടായിരിക്കണമെന്നും പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. ധാതുഖനത്തിന്റെ മറവില്‍ ആദിവാസികളെ ഒഴിപ്പിക്കുന്നതിനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാനും ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പ്രക്ഷോഭത്തിന് രൂപംനല്കാനും ആഹ്വാനംചെയ്തു. ആദിവാസികള്‍ക്ക് ഭൂമിയിലും വിഭവങ്ങളുടെ ഉപയോഗത്തിനുമുള്ള അവകാശം നിയമപ്രകാരം ഉറപ്പുവരുത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മക്കായി ധാതുസമ്പത്ത് പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്നതിനുപകരം വിദേശകുത്തകകള്‍ അടക്കമുള്ള സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്നു. തുഛമായ പ്രതിഫലത്തുക നിശ്ചയിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഖനഭൂമി പാട്ടത്തിന് നല്‍കുന്നത്. കമ്പനികള്‍ ഭീമമായ ലാഭമുണ്ടാക്കുന്നു. ഇരുമ്പയിര് ഖനംചെയ്യുന്ന കമ്പനികള്‍ കുഴിച്ചെടുത്ത ഇരുമ്പയിരിന്റെ മൂല്യത്തിന്റെ പത്തു ശതമാനം മാത്രമേ സര്‍ക്കാരിന് കൊടുക്കേണ്ടതുള്ളൂ. എന്നാല്‍ ആസ്ത്രേലിയയില്‍ ഇത് 30 ശതമാനമാണ്. ആദിവാസികളുടെ അധിവാസകേന്ദ്രങ്ങളിലും വനഭൂമിയിലും ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍പ്പെടുന്ന പ്രദേശങ്ങളിലുമാണ് ധാതുസമ്പത്തിന്റെ മുഖ്യഭാഗവും. ഇന്ത്യയില്‍ ആദിവാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുക മാത്രമല്ല അവരെ ആട്ടിയോടിക്കുകയുമാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികളിലൂടെ ആദിവാസികളെ താമസസ്ഥലങ്ങളില്‍നിന്ന് തുരത്തുന്നു. ആദിവാസികളുടെ അവകാശങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് പോലും അവഗണിക്കുകയാണ്. വനാവകാശനിയമം അടക്കമുള്ള നിയമങ്ങളും നഗ്നമായി ലംഘിക്കുന്നു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലും ഒഡീഷയിലെ കലഹന്ദിയിലും ബോക്സൈറ്റ് നിക്ഷേപമുള്ള ആദിവാസിപ്രദേശങ്ങള് ബലപ്രയോഗത്തിലൂടെ ഏറ്റെടുത്തത് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഖനം നടത്തുന്ന കമ്പനികളുടെ വരുമാനത്തില്‍നിന്ന് നിശ്ചിതവിഹിതം ജില്ലാ ധാതു ഫൗണ്ടേഷന് ഫണ്ടില്‍ നിക്ഷേപിക്കുന്നത് നിര്‍ബന്ധിതമാക്കി ഖനികളും ധാതുക്കളും(വികസനവും നിയന്ത്രണവും) സംബന്ധിച്ച നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി നിര്‍ദേശിച്ചിരിക്കയാണ്. ആദിവാസിക്ഷേമത്തിനായാണ് ഈ തുക. കല്‍ക്കരി കമ്പനികള്‍ ലാഭത്തിന്റെ 26 ശതമാനം നല്‍കണമെന്നാണ് നിര്‍ദേശം. മറ്റ് ധാതുക്കള്‍ ഖനംചെയ്യുന്ന കമ്പനികളാകട്ടെ വാര്‍ഷിക പാട്ടത്തുകക്ക് തുല്യമായ തുക നല്കിയാല് മതി. ധാതുഖനത്തിന്റെ നേട്ടം പങ്കുവയ്ക്കുകയെന്നതിന്റെ മറവില്‍ ആദിവാസിമേഖലകളില്‍ കടന്നുകയറി ധാതുസമ്പത്താകെ കൊള്ളയടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഴിതുറക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നിര്‍ദേശം ആദിവാസികളുടെ അവകാശം സംബന്ധിച്ച അടിസ്ഥാനപ്രശ്നത്തിന് പരിഹാരമല്ലെന്ന് പാര്‍ടി കോണ്‍ഗ്രസ് വ്യക്തമാക്കി. വൃന്ദ കാരാട്ട് പ്രമേയം അവതരിപ്പിച്ചു. ഡോ. ബാബു റാവു പിന്താങ്ങി.
deshabhimani 070412
Subscribe to:
Post Comments (Atom)

ReplyDelete