ആണവനിലയത്തിനെതിരെ കൂടംകുളത്ത് നടക്കുന്ന സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആര്‍ച്ച് ബിഷപ് സൂസപാക്യം. വികസനത്തിന്റെ പേരില്‍ പാവപ്പെട്ടവര്‍ മരിച്ചാലും നശിച്ചാലും വേണ്ടില്ലെന്നുള്ള സര്‍ക്കാര്‍ സമീപനം ശരിയല്ലെന്നും ദുഃഖവെള്ളിയോട് അനുബന്ധിച്ചുള്ള സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ലോകത്തെല്ലാം ആണവനിലയങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ സര്‍ക്കാര്‍ ആണവനിലയങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയാണ്. ദുരന്തമുണ്ടായാല്‍ തമിഴ്നാടിനൊപ്പം തിരുവനന്തപുരമടക്കമുള്ള കേരളത്തിലെ ജില്ലകളെയും ബാധിക്കും. നിലയത്തില്‍നിന്ന് കടലിലേക്ക് തള്ളുന്ന രാസമാലിന്യങ്ങള്‍ കേരള തീരത്തും നാശം വിതയ്ക്കുമെന്നും സൂസപാക്യം പറഞ്ഞു.
മൊത്തം വൈദ്യുതിയും തമിഴ്നാടിനു നല്‍കുന്നത് പരിഗണനയില്‍: കേന്ദ്രമന്ത്രി
ചെന്നൈ: കൂടംകുളം ആണവനിലയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും തമിഴ്നാടിനു നല്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് പ്രധാനമന്ത്രികാര്യാലയത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി വി നാരായണസ്വാമി പറഞ്ഞു. തമിഴ്നാടിന്റെ ശക്തമായ ആവശ്യം പരിഗണിക്കാന്‍ പ്രധാനമന്ത്രി തയ്യാറാണ്. മുഖ്യമന്ത്രി ജയലളിതയുടെ നിര്‍ദേശം ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമാസത്തിനകം കമീഷന് ചെയ്യുന്ന പ്ലാന്റിന്റെ അദ്യ യൂണിറ്റില്‍നിന്ന് 100 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനാകും. രണ്ടാമത്തെ യൂണിറ്റും പ്രവര്‍ത്തിപ്പിക്കുന്നതോടെ നാലുമാസത്തിനകം 200 മെഗാവാട്ട് ലഭിക്കും. 200 മെഗാവാട്ടും പൂര്‍ണമായി തമിഴ്നാടിന് നല്‍കണമെന്നാവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
deshabhimani 070412

ReplyDelete