Monday, July 16, 2012

എസ്എഫ്ഐ ജെഎന്‍യു ഘടകം പിരിച്ചുവിട്ടത് ഭൂരിപക്ഷാഭിപ്രായം മാനിച്ച്

ജെഎന്‍യുവിലെ എസ്എഫ്ഐ ഘടകം പിരിച്ചുവിട്ടത് ജനാധിപത്യവിരുദ്ധമായ രീതിയിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എസ്എഫ്ഐ ഡല്‍ഹി ഘടകം പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായ പ്രകാരമാണ് തീരുമാനമെടുത്തത്. യോഗത്തില്‍ പങ്കെടുത്ത 12 പേരില്‍ എട്ടുപേരും പുറത്താക്കലിനെ അനുകൂലിച്ചു. നടപടി നേരിട്ട നാലുപേര്‍ മാത്രമാണ് എതിര്‍ത്തത്. വിമതനിലപാട് സ്വീകരിച്ച നാലുപേര്‍ക്കും വിശദീകരണത്തിന് അവസരം നല്‍കിയിരുന്നു. സംഘടനാപരമായ അച്ചടക്കലംഘനം അംഗീകരിക്കാന്‍ ഇവര്‍ വിസമ്മതിച്ചു. നിലപാട് പുനഃപരിശോധിക്കണമെന്ന് സമിതിയിലെ മറ്റംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും വിമത നിലപാട് സ്വീകരിച്ചവര്‍ പുച്ഛിച്ചുതള്ളി. ഈ ഘട്ടത്തിലാണ് നാലുപേരെയും പുറത്താക്കാനും ജെഎന്‍യു ഘടകം പിരിച്ചുവിടാനും സംസ്ഥാന കമ്മിറ്റി നിര്‍ബന്ധിതമായത്. നടപടി നേരിട്ടവര്‍ വസ്തുതകള്‍ വളച്ചൊടിക്കുകയാണ്. എസ്എഫ്ഐ ബഹുജന സംഘടനയാണെന്നും രാഷ്ട്രീയപാര്‍ടിയല്ലെന്നും സംഘടനയുടെ പരിപാടിയില്‍ വിശദമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു രാഷ്ട്രീയപാര്‍ടിയുടെയും നിലപാടുകള്‍ പ്രതിരോധിക്കേണ്ടത് എസ്എഫ്ഐയുടെ ഉത്തരവാദത്തമല്ല- പ്രസ്താവനയില്‍ പറയുന്നു.

deshabhimani 160712

No comments:

Post a Comment